Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right‘പടയൊരുക്കം’...

‘പടയൊരുക്കം’ സമാപനസമ്മേളനം ഇൗ മാസം 14ന്​

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പ​െങ്കടുപ്പിച്ച്​ യു.ഡി.എഫ്​ ‘പടയൊരുക്കം’ ജാഥയുടെ സമാപന സമ്മേളനം ഇൗ മാസം 14ന്​ നടത്താൻ തീരുമാനം. വ്യാഴാഴ്​ച ചേർന്ന മുന്നണി യോഗത്തിലാണ്​ തീരുമാനം. മുൻ നിശ്ചയിച്ച ശംഖുംമുഖത്തിന്​ പകരം തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിലായിരിക്കും സമാപനസമ്മേളനമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല അറിയിച്ചു.

14ന്​ രാവിലെ കേരളത്തിലെത്തുന്ന രാഹുൽ ഒാഖി ദുരന്തത്തിൽപെട്ടവരെ കാണാൻ പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങൾ സന്ദർശിക്കും. മുൻ മന്ത്രി ബേബിജോൺ ജന്മശതാബ്​ദി ചടങ്ങിൽ സംബന്ധിക്കും. വൈകീട്ട്​ അഞ്ചിനാണ്​ സെൻട്രൽ സ്​റ്റേഡിയത്തിൽ പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം. ഒന്നിന്​ നടത്താൻ നിശ്ചയിച്ചിരുന്ന സമാപനസമ്മേളനം ഒാഖി കൊടുങ്കാറ്റി​െനതുടർന്ന്​ മാറ്റിവെക്കുകയായിരുന്നു. പടയൊരുക്കം ജാഥ വൻ വിജയമായിരുന്നുവെന്ന്​ വിലയിരുത്തിയ യു.ഡി.എഫ്​ യോഗം, മുന്നണിയുടെ കെട്ടുറപ്പ്​ വർധിപ്പിക്കാനും ആത്​മവിശ്വാസം വളർത്താനും ജാഥ സഹായകമായെന്ന്​ അഭിപ്രായപ്പെട്ടു.

ജെ.ഡി.യു മുന്നണി വിടുന്നുവെന്ന വാർത്ത ശരിയ​െല്ലന്ന്​ അവരുടെ നേതാക്കൾ യു.ഡി.എഫ്​ യോഗത്തിൽ അറിയിച്ചിട്ടുണ്ട്​. ജാഥയോടൊപ്പം നടന്ന ഒപ്പു​ശേഖരണത്തിൽ 1,08,43,450 പേർ പങ്കാളിയാ​െയന്നും ചെന്നിത്തല പറഞ്ഞു. ജെ.ഡി.യുവി​​െൻറ പേരിൽ ജാഥയുടെ നിറംകെടുത്താൻ ശ്രമം ഉണ്ടായെങ്കിലും നടന്നില്ലെന്ന്​ യു.ഡി.എഫ്​ യോഗത്തിൽ നടന്ന ചർച്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പ്രചരിച്ച വാർത്ത ശരിയല്ലെന്ന്​ വീരേന്ദ്രകുമാർ തന്നെ അറിയിച്ചതായി​ രമേശ്​ ചെന്നിത്തലയും യോഗത്തിൽ വ്യക്​തമാക്കി.

ചിലയിടങ്ങളിലെങ്കിലും ജാഥ കോൺഗ്രസി​​േൻറത്​​ മാത്രമാണെന്ന പ്രതീതിയുണ്ടാക്കിയെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളും നേതാക്കളും സ്വന്തം നിലയിൽ തലസ്​ഥാനനഗരിയിൽ സ്​ഥാപിച്ചിരിക്കുന്ന പ്രചാരണബോർഡുകൾക്ക്​ മുന്നണിയുമായി ബന്ധമില്ലെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalamalayalam newsPolitic's NewsPadayorukkam
News Summary - Ramesh Chennithala's Padayorukkam closing Meeting on december 14th -Politic's News
Next Story