കത്തുകൾ സി.പി.എം നെ തിരിഞ്ഞ് കുത്തുന്നുവെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കത്തുകൾ സി.പി.എം നെ തിരിഞ്ഞ് കുത്തുന്നുവെന്ന് രമേശ് ചെന്നിത്തല. നമ്മുടെ നാട്ടിൽ നടക്കുന്നത് ഗുരുതരമായ അഴിമതിയാണ്. ഈ അഴിമതിക്കെതിരെ ഇതുവരെ മുഖ്യമന്ത്രി ഒരു വാക്ക് സംസാരിച്ചിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത് പകൽ കൊള്ളയാണ്.
വിജിലൻസ് അന്വേഷണം നടത്തുമെന്ന് പ്രസ്താവന വന്നു അത് ആരും വിശ്വസിക്കാൻ പോകുന്നില്ല. ഇവിടെ ന്യായമായി ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടേണ്ട അവസരങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തി പാർട്ടിക്കാർക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും മാത്രമായി കേരളത്തിലെ ജോലി മുഴുവൻ റിസർവ് ചെയ്തിരിക്കുന്ന സാഹചര്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.
തുടർഭരണം കേരളത്തിന് വലിയൊരു ശാപമായി മാറി. ഇതാണ് ബംഗാളിൽ സംഭവിച്ചത്. ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇത്രയും ജനവിരുദ്ധമായ ഒരു ഗവൺമെന്റ് ഉണ്ടായിട്ടില്ല. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നു തൊഴിലില്ലായ്മ വർധിക്കുന്നു. പരിഹരിക്കാൻ ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

