സി.പി.എം തിട്ടൂരം നോക്കേണ്ടവരല്ല കേരള പൊലീസെന്ന് രമേശ് ചെന്നിത്തല
text_fieldsശാസ്താംകോട്ട: സി.പി.എം തിട്ടൂരം നോക്കേണ്ടവരല്ല കേരള പൊലീസെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ തന്നെ ഏറ്റവും സമർഥരായ പൊലീസ് സേന ആയിരുന്നു കേരളത്തിലേതെന്നും പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റ് കഴിഞ്ഞ ആറു വർഷം കൊണ്ട് ഈ സേനയുടെ ആത്മവീര്യം കെടുത്തി നപുംസകങ്ങളാക്കി. സി.ആർ.പി.സിയും ഐ.പി.സിയും നോക്കി നിമപാലനം ഉറപ്പ് വരുത്തേണ്ടവരാണ് പൊലീസ്. അല്ലാതെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന്റെ തിട്ടൂരം നോക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ദാസിപ്പണി ചെയ്യുന്നവരായി പൊലീസ് അധഃപതിക്കരുത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരെയെല്ലാം പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി കാമിച്ചിട്ടുണ്ട്. അന്നൊന്നും പ്രതിഷേധക്കാർ ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. പൊലീസിനു പുറമേ ഗൂണ്ടകളെ ഉപയോഗിച്ചാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ അടിച്ചൊതുക്കുന്നത്. മുഖം നോക്കാതെ നടപടി എടുക്കേണ്ട പൊലീസ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തഴുകുകയും യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകരെ തല്ലുകയും ചെയ്യുന്നു. ഈ ഇരട്ട നീതി ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഗവർണറും സർക്കാരും തമ്മിൽ നടത്തുന്ന ഇപ്പോഴത്തെ പടലപ്പിണക്കം വെറും രാഷ്‌ട്രീയ തട്ടിപ്പ് മാത്രമാണ്. കേന്ദ്ര സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ ഗവർണറെ പുറത്താക്കണമെന്ന് നിയമസഭയിൽ താൻ ആവശ്യപ്പെട്ടപ്പോൾ അതിനെ എതിർത്തവരാണ് സി.പി.എം എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ വനിത പ്രവർത്തകരുടെയും സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടം അബിൻ വർക്കി ഹരിത ബാബു തുടങ്ങി വരെ തലക്കടിച്ച് പരിക്കേൽപ്പിച്ച പോലീസ് നടപടി കാടത്തമാണെന്നും ചെന്നിത്തല പറഞ്ഞു താൻ അഭ്യന്തര മന്ത്രിയായിരിക്കെ തലക്കടിക്കുന്ന പൊലീസ് കാർക്കെതിരെ നടപടിയെടുത്തിരുന്നു. ഇത്തരം പ്രാകൃത നടപടി പൊലീസ് ആക്ടിനു എതിരാണ് ഇത്തരക്കാരെ പൊലീസിൽ വെച്ച് പൊറിപ്പിക്കരുത് .ഇവർക്കെതിരെ പൊലീസ് നടപടി എടുത്തില്ലെങ്കിൽ മനുഷ്യാവകാശ കമീഷൻ കേസെടുക്കാൻ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

