സി.പി.എമ്മിന്റേത്ചരിത്രപരമായ വിഡ്ഢിത്തം -എം.െഎ. ഷാനവാസ്
text_fieldsന്യൂഡൽഹി: സീതാറാം യെച്ചൂരിക്ക് രാജ്യസഭയിലേക്ക് ഒരു അവസരംകൂടി കൊടുക്കണമെന്ന സി.പി.എം ബംഗാൾ ഘടകത്തിെൻറ ആവശ്യം നിരാകരിച്ച കേരള ഘടകത്തിെൻറ തീരുമാനം അവർ പ്രചരിപ്പിക്കുന്നതു പോലെ ആദർശത്തിൽ ഊന്നിയ നടപടിയല്ല, അസൂയയും കുശുമ്പും കൊണ്ട് മാത്രമാണെന്ന് എം.െഎ. ഷാനവാസ് എം.പി.
സി.പി.എം കാണിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണ്. യെച്ചൂരിയെ മൂന്നാമതും രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് സഹായവാഗ്ദാനം നൽകിയപ്പോൾ ഇടുങ്ങിയ മനഃസ്ഥിതിയാണ് കേരള സി.പി.എം കാണിച്ചത്.
ഫാഷിസത്തിനുനേരെ ഭരണസിരാകേന്ദ്രത്തിൽ യെച്ചൂരിയുടെ സാന്നിധ്യം ആവശ്യമുണ്ടെന്ന തിരിച്ചറിവുകൊണ്ടാണ് കോൺഗ്രസ് പിന്തുണ അറിയിച്ചത്. യെച്ചൂരിക്ക് വന്ന അവസരം നഷ്ടപ്പെടുത്തിയാൽ 2020നു ശേഷം ബംഗാളിൽ സി.പി.എമ്മിന് ഒരു പ്രാതിനിധ്യവും ഉണ്ടാവുകയില്ല എന്ന തിരിച്ചറിവുപോലുമില്ലെന്നും ഷാനവാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
