Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാജസ്​ഥാൻ...

രാജസ്​ഥാൻ പാഠപുസ്​തകങ്ങളിൽ നെഹ്​റുവും ഗാന്ധിജിയും മടങ്ങി വരുന്നു

text_fields
bookmark_border
രാജസ്​ഥാൻ പാഠപുസ്​തകങ്ങളിൽ നെഹ്​റുവും ഗാന്ധിജിയും മടങ്ങി വരുന്നു
cancel

ജയ്​പുർ: രാജസ്​ഥാനിൽ എട്ടാം ക്ലാസിലെ പാഠപ​ുസ്​തകങ്ങളിൽ നെഹ്​റുവി​​​​െൻറയും ഗാന്ധിജിയുടെയും പങ്കിനെ കുറിച ്ചുള്ള വിവരങ്ങൾ വീണ്ടും സ്​ഥാനം പിടിക്കും. സ്വാതന്ത്ര്യ സമരത്തിന്​ നേതൃത്വം നൽകിയ വ്യക്തിയും രാജ്യത്തി​​​​െ ൻറ പ്രഥമ പ്രധാനമന്ത്രിയുമായ നെഹ്​റുവി​​​​െൻറ പേര്​ നേരത്തെ രാജസ്​ഥാൻ ഭരിച്ച ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർ ക്കാർ ടെക്​സ്​റ്റ്​ പുസ്​തകത്തിൽ നിന്ന്​ നീക്കിയിരുന്നു.

സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ തുടങ്ങി മറ്റ്​ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരും പാഠപു​സ്​തകത്തിൽ നിന്ന്​ ഒഴിവാക്കിയിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ പുസ്​തകത്തിൽ വരുത്തിയ പരിഷ്​കാരങ്ങൾ പുതിയ കോൺഗ്രസ്​ സർക്കാർ വിശകലനം ചെയ്യും. മഹാത്മാഗാന്ധിയുടെയും നെഹ്​റുവി​​​​െൻറയും സംഭാവനയെ കുറിച്ച്​ മതിയായ പ്രാതിനിധ്യം നൽകുമെന്നും രാജസ്​ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ്​ സിങ്​ ദൊത്താശ്ര പറഞ്ഞു.

പാഠപുസ്​തകത്തിൽ ബി.ജെ.പി വരുത്തിയ പരിഷ്​കാരങ്ങൾ സംബന്ധിച്ച്​ റിപ്പോർട്ട്​ തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പിന്​ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. കൂടാതെ കാവി നിറമുള്ള സൈക്കിൾ നൽകാനുള്ള ബി.ജെ.പി സർക്കാറി​​​​െൻറ തീരുമാനത്തെ കുറിച്ചും പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്​.

വിവിധ ബോർഡുകളിലും കൗൺസിലുകളിലും ബി.ജെ.പി സർക്കാറി​​​​െൻറ രാഷ്​ട്രീയ താൽപര്യമനുസരിച്ചുള്ള നിയമനങ്ങളും പുതിയ കോൺഗ്രസ്​ സർക്കാർ വിശകലനം ​െചയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruMahatma Gandhimalayalam newsRajasthan textbooks
News Summary - Rajasthan textbooks; role of Gandhi, Nehru to be restored -india news
Next Story