രാഹുലാണോ, എങ്കിൽ വയനാട് ബി.ജെ.പിക്ക് വേണമെന്ന്
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ മ ണ്ഡലം തങ്ങൾക്ക് വേണമെന്ന് ബി.ജെ.പി, വിട്ടുകൊടുക്കാൻ സമ്മതമറിയി ച്ച് ബി.ഡി.ജെ.എസ്. ഇൗ സാഹചര്യത്തിലാണ് തൃശൂർ, വയനാട് സീറ്റുകളിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത്.
രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയാവുകയാണെങ്കിൽ ബി.ജെ.പി ദേശീയ നേതാവിനെ മത്സരിപ്പിക്കണമെന്നാണ് കേരള ഘടകത്തിെൻറ ആവശ്യം. അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിതന്നെ വയനാട്ടിലും വരണമെന്ന ആഗ്രഹവും സംസ്ഥാന ഘടകത്തിനുണ്ട്. ഇക്കാര്യം ദേശീയ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തൃശൂരിലാണോ വയനാട്ടിലാണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ തുഷാർ വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം ബി.ഡി.ജെ.എസ് നേതൃയോഗത്തിലുണ്ടായിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി. എന്നാൽ, വയനാട് സീറ്റ് വിട്ടുനൽകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടാൽ അതിനു സന്നദ്ധമാണെന്നും അവർ വ്യക്തമാക്കി. ഇക്കാര്യങ്ങളിലെല്ലാം ബി.ജെ.പി ദേശീയ നേതൃത്വവുമായി തുഷാർ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് അറിയുന്നു.
തുഷാർ മത്സരിച്ച് പരാജയപ്പെട്ടാൽ രാജ്യസഭാംഗത്വം ഉൾപ്പെടെ സ്ഥാനമാനങ്ങളുടെ കാര്യത്തിലും തീരുമാനമെടുത്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
