ഇടതുമുന്നണി പ്രവേശനം: ബാലകൃഷ്ണപിള്ളക്ക് അതൃപ്തി
text_fieldsകൊല്ലം: ഇടതുമുന്നണിയിൽ ഘടക കക്ഷിയാക്കാത്തതിൽ കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളക്ക് അതൃപ്തി. ഏതെങ്കിലും മുന്നണിയെ പിന്താങ്ങി മാത്രം നിൽക്കുകയെന്നത് കേരള കോൺഗ്രസിന് പതിവുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ കഴിഞ്ഞാൽ ഇടതുപക്ഷത്ത് ജനങ്ങളുടെ വലിയ പിന്തുണയുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്-ബി. മുന്നണിയിൽ എടുക്കാമെന്ന ധാരണയിലാണ് യു.ഡി.എഫ് വിട്ടുവന്നത്. മുന്നണി പ്രവേശനം സംബന്ധിച്ച് ചില ചർച്ചകൾ നടക്കുകയും അതിൻപ്രകാരം ഉറപ്പും ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾകൂടി ചേർന്നപ്പോൾ കൊല്ലം ജില്ലയിൽ എല്ലാ സീറ്റുകളിലും എൽ.ഡി.എഫ് വിജയിച്ചു.
മുന്നണി പ്രവേശനം അനന്തമായി വൈകുന്നതിൽ പാർട്ടിക്ക് അതൃപ്തിയുണ്ട്. രണ്ടുമൂന്ന് സീറ്റുകളിൽ എൽ.ഡി.എഫിെൻറ വിജയം ഉറപ്പാക്കാൻ പാർട്ടിക്ക് കഴിയും. മുന്നണി പ്രവേശനം സംബന്ധിച്ച പ്രശ്നം പരിഹരിച്ചാൽ മാത്രമേ പാർട്ടി പ്രവർത്തകരെ സജീവമായി രംഗത്തിറക്കാൻ കഴിയൂവെന്നും ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് സി.പി.എമ്മിെൻറ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
