You are here

ജനകീയ വിഷയങ്ങളിൽ  പൊള്ളും ചോദ്യങ്ങൾ...

Questions.

തി​രു​വ​ന​ന്ത​പു​രം: സ​മ​​ഗ്ര വി​ക​സ​ന​വും ന​വ​കേ​ര​ള നി​ർ​മാ​ണ​വും വ​ഴി പു​തി​യ കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തു​െ​ന്ന​ന്ന ​ സ​ർ​ക്കാ​ർ അ​വ​കാ​ശ​വാ​ദ​ത്തി​നു​ നേ​രെ ചോ​ദ്യം ഉ​യ​ർ​ത്തി ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ. പ്ര​ള​യാ​ന​ന്ത​ര ജീ​വി​തം, ന​വ​കേ​ര​ള നി​ർ​മാ​ണം, ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, ദേ​ശീ​യ​പാ​ത​ വി​ക​സ​നം, ഗെ​യി​ൽ പൈ​പ്പ്​ ലൈ​ൻ, എ​ൽ.​എ​ൻ.​ജി ടെ​ർ​മി​ന​ൽ, പൊ​ലീ​സ്​ അ​തി​ക്ര​മം, എ​ൻ​ഡോ​സ​ൾ​ഫാ​ൻ, ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​കം തു​ട​ങ്ങി  ചോ​ദ്യ​ങ്ങ​ൾ നീ​ളു​ന്നു.  ര​ണ്ടു വ​ർ​ഷ​ത്തെ പ്രോ​ഗ​സ്​ റി​പ്പോ​ർ​ട്ടും 1000 ദി​വ​സം​കൊ​ണ്ട് ന​ട​പ്പാ​ക്കി​യ വാ​ഗ്​​ദാ​ന​വു​മാ​യാ​ണ്​ ​സ​ർ​ക്കാ​റും എ​ൽ.​ഡി.​എ​ഫും ജ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത്. ന​വ​കേ​ര​ള നി​ർ​മാ​ണം, വ​ർ​ധി​പ്പി​ച്ച സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​ൻ, നാ​ല്​ മി​ഷ​നു​ക​ൾ, ഹൈ​വേ- മ​ല​യോ​ര- തീ​ര​ദേ​ശ പാ​ത​ക​ൾ, ഗെ​യി​ൽ പൈ​പ്പ്​ ലൈ​ൻ, എ​ൽ.​എ​ൻ.​ജി ടെ​ർ​മി​ന​ൽ, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ ഇ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​ മാ​ത്രം.  

പ​ക്ഷേ, പ്ര​ള​യ​ശേ​ഷം ക​ർ​ഷ​ക​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി ര​ണ്ടു​മാ​സ​ത്തി​നി​ടെ ഒ​മ്പ​തോ​ളം ക​ർ​ഷ​ക​ ആ​ത്മ​ഹ​ത്യ ന​ട​ന്ന ഇ​ടു​ക്കി വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്​. എ​ല്ലാ ആ​ത്മ​ഹ്യ​ത​ക​ളും കാ​ർ​ഷി​ക പ്ര​ശ്​​നം മൂ​ലം അ​ല്ലെ​ന്ന ജി​ല്ല ഭ​ര​ണ​കൂ​ട നി​ല​പാ​ടി​നു​ള്ള​ തി​രു​ത്താ​യി, വീ​ടി​നു​മു​ന്നി​ൽ ‘വൃ​ക്ക വി​ൽ​പ​ന​ക്ക്​’ എ​ന്ന ബോ​ർ​ഡ്​ തൂ​ക്കി​യ ക​ർ​ഷ​ക​​െൻറ ജീ​വി​തം. മൂ​ന്നു​ത​വ​ണ പ​ണി​ത വീ​ട്​ വീ​ണ്ടും ന​ഷ്​​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ ദേ​ശീ​യ​പാ​ത​വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന എ​ട്ട്​ ജി​ല്ല​ക​ളി​ൽ. 

കി​ട​പ്പാ​ടം പൂ​ർ​ണ​മാ​യി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രോ​ട്​ സ​ഹാ​നു​ഭൂ​തി​യി​ല്ലെ​ന്ന പ്ര​ശ്​​നം എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം​ ജി​ല്ല​ക​ളി​ൽ ഉ​യ​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക്ക്​ മേ​ൽ സ്ഥാ​പി​ക്കു​ന്ന ഗെ​യി​ൽ പൈ​പ്പ്​ ലൈ​നി​ന്​ എ​തി​രാ​യ പ്ര​തി​ഷേ​ധ ചൂ​ട്​ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ചേ​ക്കും.

സ​മീ​പ​കാ​ല​ത്ത്​​ ക​ണ്ട​ ക്രൂ​ര​മാ​യ പൊ​ലീ​സ്​ ന​ട​പ​ടി​യാ​ണ്​ എ​ൽ.​എ​ൻ.​ജി ടെ​ർ​മി​ന​ൽ വി​ഷ​യ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത്​ അ​ര​ങ്ങേ​റി​യ​ത്. ആ​ല​പ്പാ​െ​ട്ട ക​രി​മ​ണ​ൽ ഖ​ന​ന​വി​രു​ദ്ധ സ​മ​രം കൈ​കാ​ര്യം ചെ​യ്​​ത​ത്​ ആ​ല​പ്പു​ഴ​യി​ൽ  പ്ര​തി​ഫ​ലി​ക്കും. കീ​ഴാ​റ്റൂ​രി​ലെ ബൈ​പാ​സ്​ വി​രു​ദ്ധ സ​മ​ര​ത്തി​​െൻറ പ്ര​തി​ഫ​ല​നം ക​ണ്ണൂ​രി​ലു​ണ്ടാ​വും. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ലെ ആ​ദ്യ ഗ​ഡു 10,000 രൂ​പ പോ​ലും മു​ഴു​വ​ൻ  ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പം മാ​സം മു​മ്പു​​വ​രെ ഉ​യ​ർ​ന്ന​ത്​ പ്ര​ള​യം കൈ​കാ​ര്യം ചെ​യ്​​ത നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്​ മ​ങ്ങ​ലാ​യി. 

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശു​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ  പ്ര​ള​യ​പു​ന​ർ​നി​ർ​മാ​ണം വോ​ട്ട്​ നി​ർ​ണ​യി​ക്കും.  തീ​ര​ദേ​ശ​ത്തെ ക​ണ്ണീ​രി​ലാ​ഴ്​​ത്തി​യ ഒാ​ഖി ദു​ര​ന്ത ശേ​ഷ​മു​ള്ള പ്ര​വ​ർ​ത്ത​നം തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​ല​യേ​റി​യ വോ​ട്ടാ​ണ്.  

പൊ​ലീ​സ്​​ ത​ന്നെ പ്ര​തി​ക്കൂ​ട്ടി​ലാ​യ തൃ​ശൂ​രി​ലെ വി​നാ​യ​ക​​െൻറ​യും പ​റ​വൂ​രി​ലെ ശ്രീ​ജി​ത്തി​​െൻറ​യും ‘കൊ​ല​പാ​ത​കം’, കെ​വി​ൻ വ​ധ​ത്തി​ൽ പ്ര​തി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പോ​ലീ​സ്​ ഇ​ട​പെ​ട​ൽ എ​ന്നി​വ ത​ല​വേ​ദ​ന​യാ​ണ്. കു​രു​ക്ക്​ അ​ഴി​യാ​തെ കാ​സ​ർ​കോ​ട്​ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​മ്മ​മാ​രും കു​ട്ടി​ക​ളും സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ എ​ത്തി​യ​ത്​ സ്ഥി​ര​പ​രി​ഹാ​രം ഇ​നി​യും അ​ക​ലെ​യെ​ന്ന സ​ന്ദേ​ശം​ ന​ൽ​കി. 

ഇൗ ​സ​ർ​ക്കാ​റി​​െൻറ കാ​ല​ത്തെ മൂ​ന്നാ​മ​ത്തെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​കം എ​ന്ന നാ​ണ​ക്കേ​ടി​ന്​  മ​റു​പ​ടി പ​റ​യു​ക എ​ളു​പ്പ​മ​ല്ല. വ​യ​നാ​ട്ടി​ൽ ത​ല​ക്ക​ു​പി​റ​കി​ൽ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട മാ​വോ​വാ​ദി​ എ​ൽ.​ഡി.​എ​ഫി​​െൻറ മ​നു​ഷ്യാ​വ​കാ​ശ​ന​യ​ത്തി​ന്മേ​ലു​ള്ള​ ചോ​ദ്യ​മാ​യി.

Loading...
COMMENTS