Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസർക്കാറി​െൻറ...

സർക്കാറി​െൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വാഴ്ത്തി; പി.വി. അബ്​ദുൽ വഹാബിെൻറ പ്രസംഗം വിവാദത്തിൽ

text_fields
bookmark_border
abdul-vhab
cancel

മ​ല​പ്പു​റം: സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​െൻറ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഇ​ക്കാ​ര്യ​ ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ എ​ന്നി​വ​രു​ടെ​യും ഇ​ട​പെ​ട​ലു​ക​ളെ പ്ര​ശം​സി​ച്ച​ മ ു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ട്ര​ഷ​റ​റും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബി​​െൻറ പ്ര​സം​ഗം വി​വാ​ദ​മാ​യി. ക​വ​ള​പ്പാ​റ​യി​ലെ ധ​ന​സ​ഹാ​യ വി​ത​ര​ണ ച​ട​ങ്ങി​ൽ ജ​ലീ​ലി​നെ​യും അ​ൻ​വ​റി​നെ​യും വേ​ദി​യി​ലി​രു​ത്തി സ്വ​തഃ​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ വ​ഹാ​ബ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​​െൻറ ചി​ല ഭാ​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദി​നെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ളും ച​ർ​ച്ച​യാ​യി.

പ്ര​ള​യ​കാ​ല​ത്ത് സ​ർ​ക്കാ​റും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി​യ വ​ഹാ​ബ്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ചാ​രി​ച്ചാ​ലേ കാ​ര്യ​ങ്ങ​ൾ ന​ട​ക്കൂ​വെ​ന്നും ജ​ലീ​ലും അ​ൻ​വ​റും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ രാ​ഷ്​​ട്രീ​യ ഭി​ന്ന​ത വി​ഷ​യ​മ​ല്ലെ​ന്നും തു​റ​ന്ന​ടി​ച്ചു.

എ​ന്തെ​ങ്കി​ലും പ​റ​യു​ക എ​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​​െൻറ ജോ​ലി​യാ​ണെ​ന്നും നാ​ല് ല​ക്ഷം പോ​രാ, 10 ല​ക്ഷം വേ​ണ​മെ​ന്നാ​ണ് ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദി​​െൻറ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം അ​ണി​ക​ൾ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ച്ച​തോ​ടെ​യാ​ണ് ലീ​ഗി​ലും വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. അ​തേ​സ​മ​യം മ​ജീ​ദി​നെ വ​ഹാ​ബ് നേ​രി​ട്ടു വി​ളി​ച്ച് പ്രം​സ​ഗ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsAbdul vahab
News Summary - P.V abdul vahab speech-Kerala news
Next Story