പി.എസ് ശ്രീധരന് പിള്ള വീണ്ടും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്
text_fieldsന്യൂഡൽഹി: ബി.ജെ.പി കേരളഘടകം പ്രസിഡൻറായി അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയെ നിയോഗിച്ചു. വി. മുരളീധരന് ആന്ധ്രപ്രദേശിെൻറ ചുമതല നൽകി. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാൻ വി. മുരളീധരെൻറയും മറ്റും നേതൃത്വത്തിൽ നടത്തിയ സമ്മർദം തള്ളിയാണ് ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡൻറായി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചത്. ബി.ജെ.പിയുടെ സ്ഥാപകാംഗമായ ശ്രീധരൻപിള്ള 2003-2006 കാലത്ത് സംസ്ഥാന പ്രസിഡൻറായിരുന്നു.
തന്നെ ഏൽപിച്ച ദൗത്യം ഏറ്റെടുത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കുമെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങൾ അനുകൂലം. പാർട്ടിയിൽ വഴക്കില്ല. ഒരു കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും, പരിഹരിക്കാവുന്നതേയുള്ളൂ എന്നുമാണ് നേതൃതലത്തിലെ പോരിനെക്കുറിച്ച് ശ്രീധരൻപിള്ള പ്രതികരിച്ചത്.
കുമ്മനം രാജശേഖരനെ പൊടുന്നനെ മിസോറം ഗവർണറായി ‘സ്ഥലം മാറ്റി’യതോടെ ബി.ജെ.പി സംസ്ഥാന ഘടകത്തിെൻറ നേതൃപരമായ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. പാർട്ടിയുടെ നേതൃതലത്തിലെ പോര് ഒതുക്കി മുന്നോട്ടു പോകാൻ പറ്റിയ നേതാവിനെ കണ്ടെത്താൻ കഴിയാതെ ദേശീയ നേതൃത്വവും കുഴങ്ങി. അതിനൊടുവിലാണ് മാരത്തൺ ചർച്ചകൾക്കുശേഷം ശ്രീധരൻ പിള്ളയെ ദൗത്യം ഏൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
