ചെങ്ങന്നൂരിൽ തട്ടി കോൺഗ്രസിൽ ഉരുൾപൊട്ടൽ സാധ്യത
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂരിലെ തോൽവിയെതുടർന്ന് കോൺഗ്രസിൽ പതിവ് ഉരുൾപൊട്ടലിന് സാധ്യതയേറി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി 11നും കെ.പി.സി.സി നേതൃയോഗം 12നും ചേരാനിരിക്കെയാണ് സംസ്ഥാന ഘടകത്തിൽ പുനഃസംഘടന വേണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തുവന്നത്. നേതൃമാറ്റമല്ല, മതന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന തിരിച്ചറിവാണ് വേണ്ടതെന്ന വാദവും ഉയരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമിട്ടാണ് ചിലരുടെ നീക്കം.
ബൂത്ത് തലം മുതൽ മാറ്റംവേണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. 20-30 ശതമാനം വരെ മാത്രമേ ശരിക്കും ബൂത്ത് പ്രസിഡൻറുമാരുള്ളൂ. ബാക്കിയുള്ളവർ കടലാസിൽ മാത്രം. കേരളത്തിലെ ജനങ്ങൾ വർഗീയമായി ചിന്തിച്ചുതുടങ്ങിയോ എന്ന് തോന്നിപ്പോകുെന്നന്നും അവർ കുറിച്ചു. ഗ്രൂപ്പല്ല, പാർട്ടിയാണ് വലുതെന്ന് നേതാക്കൾ തിരിച്ചറിയണമെന്നായിരുന്നു വി.എം. സുധീരെൻറ പ്രതികരണം. ആഴത്തിലുള്ള പരിശോധന വേണമെന്നാണ് അദ്ദേഹത്തിെൻറ ആവശ്യം.
മുസ്ലിം ലീഗും കേരള കോൺഗ്രസും ഘടകകക്ഷിയാതതോടെ കോൺഗ്രസിലെ സാമുദായിക സമവാക്യം മാറിയെന്ന് നേതാക്കൾ പറയുന്നു. മുസ്ലിം ലീഗിലെ എം.എൽ.എമാരുടെ എണ്ണം ചൂണ്ടിക്കാട്ടി കോൺഗ്രസിലെ മുസ്ലിം നേതാക്കളെ മാറ്റിനിർത്തുന്നു. കോൺഗ്രസിൻറ കരുത്തായിരുന്ന കത്തോലിക്ക വിഭാഗം പാർട്ടിയിൽനിന്ന് അകലുന്നു. പഴയ എൻ.ഡി.പിയായി കോൺഗ്രസ് മാറുന്നതായി ഒരു മുതിർന്ന നേതാവ് പറഞ്ഞു.
ചെങ്ങന്നൂരിലെ തോൽവി പഠിക്കാനും ചര്‍ച്ചനടത്താനും കെ.പി.സി.സി തീരുമാനിച്ചതായി അധ്യക്ഷൻ എം.എം. ഹസന് പറഞ്ഞു. കെ.പി.സി.സി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, പാര്‍ലമെൻററി പാര്‍ട്ടി ഭാരവാഹികൾ, ഡി.സി.സി അധ്യക്ഷന്മാർ ഉള്‍പ്പെടെയുള്ള നേതൃയോഗമാണ് വിളിച്ചുകൂട്ടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
