You are here

പൊള്ള വാദങ്ങൾ നിരത്തി ബി.ജെ.പി, ആശങ്കകൾക്ക്​ ഉത്തരമില്ല

  • സംസ്​ഥാനത്ത്​ പുറത്തിറക്കിയ പൗരത്വ നിയമം സംബന്ധിച്ച ലഘുലേഖ​ വ്യക്​തതയില്ലാത്തത്​ 

bjp-kerala

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം രാ​ജ്യം മു​ഴു​വ​ൻ ക​ത്തി​പ്പ​ട​രു​േ​മ്പാ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ബി.​ജെ.​പി നി​ര​ത്തു​ന്ന​ത്​ പൊ​ള്ള​യാ​യ വാ​ദ​ങ്ങ​ൾ. ജ​ന​സ​മ്പ​ർ​ക്ക​ത്തി​​​​െൻറ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന​ത്തെ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സം​ബ​ന്ധി​ച്ച ല​ഘു​ലേ​ഖ​യി​ൽ ജ​ന​ങ്ങ​ളു​ടെ ​ആ​ശ​ങ്ക​യും സം​ശ​യ​ങ്ങ​ളും ദൂ​രീ​ക​രി​ക്കു​ന്ന യാ​തൊ​ന്നു​മി​ല്ല. എ​ൻ.​ആ​ർ.​സി മ​ത​ത്തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ലെ​ന്ന്​ ബി.​ജെ.​പി സം​സ്​​ഥാ​ന ഘ​ട​കം വി​ശ​ദീ​ക​രി​ക്കു​േ​മ്പാ​ൾ അ​വ​രു​ടെ വി​ശ​ദീ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ത്​ ത​ന്നെ​യാ​ണ്​ ഇൗ ​ഭേ​ദ​ഗ​തി കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​തം. മു​സ്​​ലിം സ​മു​ദാ​യ​ത്തെ എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​തി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ​തെ​ന്ന ചോ​ദ്യ​ത്തി​നും വ്യ​ക്​​ത​മാ​യ വി​ശ​ദീ​ക​ര​ണ​മി​ല്ല.  

 ദേ​ശീ​യ​ത​ല​ത്തി​ൽ എ​ൻ.​ആ​ർ.​സി ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഇൗ ​വി​ഷ​യ​ത്തി​ൽ നി​യ​മം നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ്​ ബി.​ജെ.​പി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭാ​വി​യി​ൽ അ​ങ്ങ​നെ ചെ​യ്യു​മെ​ന്ന്​ ല​ഘു​ലേ​ഖ വ്യ​ക്​​ത​മാ​ക്കു​ന്നു.  ഒ​രാ​ളു​ടെ ജ​ന്മം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ജ​ന്മം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന്​ ബി.​ജെ.​പി​യും സ​മ്മ​തി​ക്കു​ന്നു. ഇ​തി​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച്​  അ​വ​ർ​ക്കും അ​ത്ര​പി​ടി​യി​ല്ലെ​ന്ന്​ ല​ഘു​ലേ​ഖ​യി​ൽ​നി​ന്ന്​ വ്യ​ക്​​തം. 

എ​ൻ.​ആ​ർ.​സി ന​ട​പ്പാ​ക്കു​േ​മ്പാ​ൾ 1971ന്​ ​മു​മ്പു​ള്ള വം​ശ​പ​ട്ടി​ക ഹാ​ജ​രാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​സം എ​ൻ.​ആ​ർ.​സി​ക്ക്​ വേ​ണ്ടി മാ​ത്ര​മാ​ണ്​ ഇ​ത്​ ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ന്നു​മാ​ണ്​ വി​ശ​ദീ​ക​ര​ണം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, തു​ല്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 14ാം വ​കു​പ്പി​​​​െൻറ ലം​ഘ​ന​മാ​ണെ​ന്ന കാ​ര്യ​ത്തെ ഖ​ണ്ഡി​ക്കു​ന്ന ഒ​ന്നും ബി.​ജെ.​പി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ലി​ല്ല. നി​യ​മ​ത്തി​നു​മു​ന്നി​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നും പൗ​ര​ന്മാ​രു​ടെ മ​ത​വി​ശ്വാ​സം അ​ടി​സ്ഥാ​ന​മ​ല്ലെ​ന്ന്‌ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ബി.​ജെ.​പി മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ഒ​രു പൗ​ര​നോ​ടും ജാ​തി-​മ​ത-​ലിം​ഗ-​ജ​ന്മ​ദേ​ശ​ങ്ങ​ൾ കാ​ര​ണ​മാ​ക്കി വി​വേ​ച​നം കാ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ർ​ട്ടി​ക്കി​ൾ 15ാം അ​നു​ച്ഛേ​ദ​ത്തി​ലെ വ്യ​വ​സ്​​ഥ​യു​ടെ ലം​ഘ​ന​മാ​ണ്​ നി​യ​മ​മെ​ന്ന ആ​ക്ഷേ​പ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​ൻ അ​വ​ർ​ക്ക്​ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളി​ലേ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​ത​ര മ​ത വി​ശ്വാ​സി​ക​ളാ​യ മ​നു​ഷ്യ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് ബി​െ​ല്ല​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ മു​സ്​​ലിം ഭൂ​രി​പ​ക്ഷ​മാ​യ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷം മാ​ത്ര​മാ​ണ് വേ​ട്ട​യാ​ട​പ്പെ​ട്ടു​ന്ന​െ​ത​ന്ന വാ​ദ​മാ​ണ്​ ഉ​ന്ന​യി​ക്കു​ന്ന​ത്. 

എ​ന്നാ​ൽ ഇൗ ​നി​യ​മ​ത്തി​ലൂ​ടെ ഹി​ന്ദു ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ക്ക​ൾ എ​ല്ലാം സ​ന്തോ​ഷ​ക​ര​മാ​യും ന്യൂ​ന​പ​ക്ഷ​മാ​യ ഇ​ത​ര സ​മു​ദാ​യ​ങ്ങ​ൾ വ​ലി​യ പ്ര​ശ്ന​ത്തി​ലാ​ണെ​ന്നും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടി​ല്ലേ​യെ​ന്ന സ്വാ​ഭാ​വി​ക​മാ​യ ചോ​ദ്യ​ത്തി​നും ബി.​ജെ.​പി​ക്ക്​ മ​റു​പ​ടി​യി​ല്ല.  

Loading...
COMMENTS