Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആർ.ജെ.ഡി-ജെ.ഡി.യു...

ആർ.ജെ.ഡി-ജെ.ഡി.യു സഖ്യം നിതീഷ്​ ആഗ്രഹിച്ചിരുന്നുവെന്ന്​ റാബ്​റി; നിഷേധിച്ച്​ പ്രശാന്ത്​ കിഷോർ

text_fields
bookmark_border
Prasnth-and-Thejaswi
cancel

ന്യൂഡൽഹി: ആർ.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാൻ നിതീഷ്​ കുമാർ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി പ്രശാന്ത്​ കിഷോർ പലതവണ ലാലു പ്രസാദ്​ യാദവുമായി കൂടിക്കാഴ്​ച നടത്തിയിട്ടുണ്ടെന്നുമുള്ള റാബ്​റി ദേവിയു​െട പ്രസ്​താവന നിഷേധിച്ച്​ പ്രശാന്ത്​ കിഷോർ.

പൊതു ഓഫീസ്​ ദുരുപയോഗം ചെയ്​തതിനും ഫണ്ട്​ ക്രമക്കേടിനും കുറ്റം ചുമത്ത​െപ്പട്ടവർ സത്യത്തിൻെറ കാവലാളാണെന്ന്​ അവകാശപ്പെടുന്നു - പ്രശാന്ത്​ കിഷോർ ട്വീറ്റ്​ ചെയ്​തു. ലാലു പ്രസാദ് യാദവിനെ അഭിസംബാധന ചെയ്​തുകൊണ്ടുള്ള ട്വീറ്റിൽ​, എന്നോടൊപ്പം മാധ്യമങ്ങൾക്ക്​ മുന്നിലിരുന്നാൽ എനിക്കും നിങ്ങൾക്കുമിടയിൽ എന്താണ്​ സംഭവിച്ചതെന്ന് എല്ലാവർക്കും മനസിലാകും. ആര്​ ആർക്കാണ്​ വാഗ്​ദാനം നൽകി​െതന്നും തെളിയുമെന്നും പ്രശാന്ത്​​ പറഞ്ഞു.

ജനതാദൾ യുണൈറ്റഡും ആർ.ജെ.ഡിയും വീണ്ടും സഖ്യം ചേരുന്നതിനായി നിതീഷ്​ കുമാർ ആഗ്രഹിച്ചിരുന്നവെന്ന്​ ആർ.ജെ.ഡി നേതാവും ലാലു പ്രസാദ്​ യാദവിൻെറ ഭാര്യയുമായ റാബ്​റി ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു വേണ്ടി നിതീഷ്​ അഞ്ചു തവണ പ്രശാന്ത്​ കിഷോറിനെ ലാലു പ്രസാദ്​ യാദവിൻെറ അടുക്കലേക്ക്​ പറഞ്ഞയച്ചുവെന്നും ആരോപിച്ചിരുന്നു.

പ്രശാന്ത്​ കിഷോർ ഞങ്ങളു​െട വീട്ടിൽ അഞ്ചു തവണ വന്നിട്ടുണ്ട്​. ഞാൻ അദ്ദേഹത്തെ വീട്ടിൽ നിന്ന്​ ഇറക്കിവിടുക വരെ ചെയ്​തിട്ടുണ്ട്​. അയാൾ നുണയനാണ്​. രണ്ടു പാർട്ടികളും തമ്മിൽ ​േയാജിക്കാൻ ആഗ്രഹിക്കുന്നതു​െകാണ്ട്​ നിതീഷാണ് തന്നെ അയച്ചതെന്നാണ്​ അയാൾ പറഞ്ഞത്​. എന്നാൽ ഞങ്ങൾ പ്രതിഷേധിച്ചു. ഞങ്ങൾ നിതീഷിനെ വിശ്വസിക്കില്ല - റാബ്​റി പറഞ്ഞിരുന്നു.

നിതീഷ്​ എന്തുകൊണ്ടാണ്​ നിശബ്​ദത പാലിക്കുന്നതെന്ന്​ തേജസ്വി യാദവ്​ ചോദിച്ചു. അദ്ദേഹം സംസാരിക്കണം. പ്രശാന്ത്​ കിഷോർ ഞങ്ങളെ വന്നു കണ്ടിരുന്നു. ലാലു പ്രസാദ്​ യാദവി​​െൻറ പുസ്​തകത്തിലും ഇക്കാര്യം പറയുന്നുണ്ട്​. പ്രശാന്ത്​ ആദ്യം നിതീഷിനോട്​ അനുവാദം ചോദിച്ച ശേഷം ട്വീറ്റ്​ ചെയ്യൂവെന്നും തേജസ്വി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarPrashant Kishorlau prasad yadavmalayalam newspolitical newsLok Sabha Electon 2019
News Summary - Prashant deny the allegation That he Met Lalu Five Time - Political News
Next Story