കൂട്ടായ തീരുമാനം ലംഘിക്കുന്നത് വിഭാഗീയത –കാരാട്ട്
text_fieldsന്യൂഡൽഹി: സി.പി.എമ്മിെൻറ കൂട്ടായ തീരുമാനത്തെ ലംഘിക്കുന്നവരെയും ബാഹ്യകാരണങ്ങൾക്ക് വേണ്ടി ഗ്രൂപ് ചേരുന്നവരെയും വിഭാഗീയരായാണ് പാർട്ടി കണക്കാക്കുന്നതെന്ന് ഒാർമിപ്പിച്ച് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറ ലേഖനം.
രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതോടെ വ്യക്തിപരമായ അഭിപ്രായത്തിന് ഉപരി ഒാരോ അംഗവും പാർട്ടിയുടെ ജനാധിപത്യ കേന്ദ്രീകരണ തത്ത്വമനുസരിച്ച് ആ ലൈൻ ഒരുമിച്ച് നടപ്പാക്കും. അങ്ങനെ പാർട്ടിക്കുള്ളിൽ ‘പ്രതിസന്ധി’യും വിഭാഗീയ തർക്കവും ഭിന്നതയും ഉണ്ടെന്ന അഭ്യൂഹങ്ങൾ അവസാനിക്കുമെന്നും പാർട്ടി മുഖപത്രമായ ‘പീപ്ൾസ് ഡെമോക്രസി’യിലെ എഡിറ്റോറിയലിൽ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാലുമാസമെടുത്താണ് പി.ബിയും കേന്ദ്ര കമ്മിറ്റിയും കരട് രാഷ്ട്രീയപ്രമേയം തയാറാക്കിയതെന്ന് ‘ഉൾപാർട്ടി ജനാധിപത്യം നടപ്പാക്കുേമ്പാൾ’ എന്ന തലക്കെട്ടിലെ എഡിറ്റോറിയൽ കേന്ദ്ര കമ്മിറ്റിക്ക് മുേമ്പ വാർത്തകൾ ചോർന്നുവെന്ന സൂചനയും നൽകുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പ് തന്നെ പി.ബിയുടെ കരട്പ്രമേയവും ന്യൂനപക്ഷ കരട്പ്രമേയവും സി.സിയിൽ വെക്കുമെന്ന ധാരാളം വാർത്തകൾ മുഖ്യധാര പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. സി.പി.എമ്മിെൻറ പ്രവർത്തനരീതിയെ കുറിച്ച് അജ്ഞത പ്രകടിപ്പിക്കുന്നതും നേതൃത്വത്തെ അവമതിക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിഗമനം അടങ്ങിയതോ ആയിരുന്നു അവയിൽ ഭൂരിപക്ഷവും. കേരളത്തിലെയും ബംഗാളിലെയും മാധ്യമങ്ങൾ രണ്ട് വിഭാഗങ്ങൾ രണ്ട് കരട് അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട് ചെയ്തത്.
ചിലർ ഒരുപടികൂടി കടന്ന് നിലവിലെ ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയും തമ്മിലുള്ള പോരായാണ് ചിത്രീകരിച്ചത്. ഉൾപാർട്ടി ജനാധിപത്യത്തിെൻറ ചട്ടക്കൂട്ടിൽ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടിലുള്ള ചർച്ചകളെ വ്യക്തിത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും വ്യക്തിപരമായ അഭിപ്രായ വ്യത്യാസവുമായി ചുരുക്കിക്കെട്ടുന്നത് അടിസ്ഥാനരഹിതവും തെറ്റുമാണ്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെ കുറിച്ചുള്ളതാണ് കരട്പ്രമേയമെന്ന കണക്കുകൂട്ടലായിരുന്നു മറ്റൊരു അമളി.
രാഷ്ട്രീയവും സംഘടനാപരവുമായ എല്ലാ കാര്യങ്ങളും ചർച്ചചെയ്ത് തീരുമാനിക്കുന്ന ഉൾപാർട്ടി ജനാധിപത്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തിക്കും ഒരുകൂട്ടം അംഗങ്ങൾക്കും വ്യത്യസ്ത അഭിപ്രായം കമ്മിറ്റിയിൽ രേഖപ്പെടുത്താം.
തുറന്നതും സ്വതന്ത്രവുമായ ചർച്ചക്കൊടുവിൽ അതിൽ തീരുമാനമെടുക്കും. ആവശ്യമെങ്കിൽ േവാെട്ടടുപ്പ് നടത്തി ഭൂരിപക്ഷ നിലപാട് കൂട്ടായ തീരുമാനമായി കമ്മിറ്റി കൈക്കൊള്ളും. ഇത്തരത്തിലാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തത് -മുഖപത്രം പറയുന്നു.
പാർട്ടി കോൺഗ്രസ് നടക്കുേമ്പാൾ മോദി സർക്കാർ അധികാരത്തിലേറി നാലു വർഷം ഏതാണ്ട് തികയും. ഭരണകൂടത്തിെൻറ അധികാരം ബി.ജെ.പി-ആർ.എസ്.എസ് കൈയാളുന്നതിെൻറ ഗുരുതര പ്രത്യാഘാതമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ബി.ജെ.പിയെ നേരിടാൻ മതേതര, ജനാധിപത്യ മനസ്സുള്ള ജനങ്ങളുടെ െഎക്യമാണ് രൂപപ്പെടുത്തേണ്ടതെന്ന ആഗ്രഹത്തിൽനിന്നാണ് സി.പി.എമ്മിെൻറ രാഷ്ട്രീയ നിലപാട് ഉദയം ചെയ്തത്. ഇൗ ഉത്കണ്ഠയെ അഭിസംബോധന ചെയ്യുന്നതാവും പാർട്ടി കോൺഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ അടവുനയം. ഇതിെൻറ അടിസ്ഥാനത്തിൽ വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടി മൂർത്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപംനൽകുമെന്നും കാരാട്ട് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
