Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശശി വിവാദം:...

ശശി വിവാദം: ഡി.വൈ.എഫ്.​െഎ യോഗം നാളെ; പരാതിക്കാരി പങ്കെടുക്കും

text_fields
bookmark_border
ശശി വിവാദം: ഡി.വൈ.എഫ്.​െഎ യോഗം നാളെ; പരാതിക്കാരി പങ്കെടുക്കും
cancel

പാ​ല​ക്കാ​ട്: ഷൊ​ർ​ണൂ​ർ എം.​എ​ൽ.​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി ക​ത്തി​നി​ൽ​ക്കെ നി​ർ​ണാ​യ​ക ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി യോ​ഗം ബു​ധ​നാ​ഴ്ച ചേ​രും. പ​രാ​തി​ക്കാ​രി​യാ​യ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും പെ​ൺ​കു​ട്ടി​യെ പി​ന്തു​ണ​ക്കു​ന്ന​വ​രും അ​ണി​നി​ര​ക്കു​ന്ന യോ​ഗ​ത്തി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക്കാ​ണ് സാ​ധ്യ​ത.

പ്ര​ള​യം​മൂ​ലം മാ​റ്റി​വെ​ച്ച ജി​ല്ല സ​മ്മേ​ള​ന​ത്തി‍​െൻറ തീ​യ​തി തീ​രു​മാ​നി​ക്കു​ക​യാ​ണ് അ​ജ​ണ്ട​യെ​ങ്കി​ലും ശ​ശി​ക്കെ​തി​രാ​യ പ​രാ​തി കൈ​കാ​ര്യം ചെ​യ്ത​തി​ൽ ജി​ല്ല നേ​തൃ​ത്വ​ത്തി​ന് വ​ന്ന വീ​ഴ്ച​യാ​യി​രി​ക്കും പ്ര​ധാ​ന ച​ർ​ച്ച.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് പാ​ല​ക്കാ​ട് യൂ​ത്ത് സ​െൻറ​റി​ലാ​ണ് യോ​ഗം. ജി​ല്ല ക​മ്മി​റ്റി​യി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി ഡി.​വൈ.​എ​ഫ്.​ഐ ഭാ​ര​വാ​ഹി​ക​ളെ വി​ഷ​യം ധ​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ്​ കൈ​ക്കൊ​ണ്ട​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഒ​രു ഭാ​ര​വാ​ഹി പ​രാ​തി​ക്കാ​രി​യെ സ​മീ​പി​ച്ച​തും പ​രാ​തി ഉ​യ​ർ​ന്ന​തി​ന് ശേ​ഷ​വും ആ​രോ​പ​ണ​വി​ധേ​യ​നൊ​പ്പം നി​ല​കൊ​ണ്ട മ​റ്റൊ​രു ഭാ​ര​വാ​ഹി​യു​ടെ നി​ല​പാ​ടും വി​വാ​ദ​മാ​യി​രു​ന്നു. ഒ​ക്ടോ​ബ​റി​ൽ തൃ​ത്താ​ല​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി​ല്ല സ​മ്മേ​ള​ന​ത്തി​ലും വി​ഷ​യം ചൂ​ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​മ​രു​ന്നി​ടും. ജി​ല്ല സ​മ്മേ​ള​നം പ്ര​തി​നി​ധി സ​മ്മേ​ള​ന​മാ​യി ഒ​തു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

പ​രാ​തി ജി​ല്ല നേ​തൃ​ത്വം കൈ​കാ​ര്യം ചെ​യ്ത​തി​ലു​ള്ള പ്ര​തി​ഷേ​ധം ക​മ്മി​റ്റി​യി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ജി​ല്ല ക​മ്മി​റ്റി അം​ഗം പ​റ​ഞ്ഞു. നേ​തൃ​ത്വ​ത്തി‍​െൻറ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് പ​ല​രും വി​ട്ടു​നി​ന്ന സാ​ഹ​ച​ര്യം പോ​ലു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk sasisexual assaultmalayalam newsPolitic's NewsShornur MLA
News Summary - pk sasi Sexual Assault -Politic's News
Next Story