Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപി.കെ. ശശിയുടെ...

പി.കെ. ശശിയുടെ മടങ്ങിവരവ്: പാലക്കാട്​ സി.പി.എമ്മിൽ വിഭാഗീയത ശക്​തമായേക്കും

text_fields
bookmark_border
പി.കെ. ശശിയുടെ മടങ്ങിവരവ്: പാലക്കാട്​ സി.പി.എമ്മിൽ വിഭാഗീയത ശക്​തമായേക്കും
cancel

പാലക്കാട്​: സി.പി.എം പാലക്കാട്​ ജില്ല കമ്മിറ്റിയിലേക്കുള്ള പി.കെ. ശശി എം.എൽ.എയുടെ മടങ്ങിവരവ്​ പാർട്ടിയിൽ വിഭാഗ ീയതക്ക്​ ആക്കം കൂട്ടും. ജില്ല ​കമ്മിറ്റിയിലെ പ്രബല വിഭാഗം പി.കെ. ശശിയെ ജില്ല ഘടകത്തിൽ തി​രിച്ചെടുത്തതിനെ എതിർക ്കുന്നവരാണ്​. ഡി.​ൈവ.എഫ്​.​െഎ ജില്ല കമ്മിറ്റിയംഗമായിരുന്ന യുവതിയുടെ പരാതിയെതുടർന്ന്​ പ്രാഥമിക അംഗത്വത്തിൽനി ന്ന്​ ആറ്​ മാസ​ത്തേക്ക്​ സസ്​പെൻഡ്​​ ചെയ്യപ്പെട്ട ശശിയെ തിരി​ച്ചെടുക്കുന്നത്​ കീഴ്​ഘടകത്തിലേക്ക്​ മതിയെന്ന അഭിപ്രായം സെക്ര​േട്ടറിയറ്റംഗങ്ങളടക്കം ജില്ല കമ്മിറ്റിയിലെ 14 പേർ പ്രകടിപ്പിച്ചിരുന്നു.

ജില്ല കമ്മിറ്റി യോഗത്തിൽ ഭിന്നസ്വരം ശക്​തമായതോടെ തീരുമാനമെടുക്കുന്നത്​ സംസ്ഥാന കമ്മിറ്റി ആയിരിക്കുമെന്ന്​ സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ വ്യക്​തമാക്കിയതാണ്​. എന്നാൽ, ഇതിന്​ വിരുദ്ധമായ നീക്കമാണ്​ കഴിഞ്ഞ ദിവസം സംസ്ഥാന സെക്ര​േട്ടറിയറ്റിലുണ്ടായത്​. തിരിച്ചെടുക്കണമെന്ന ജില്ല ഘടകത്തി​​െൻറ ഭൂരിപക്ഷ അഭിപ്രായം അതേപടി അംഗീകരിക്കുകയായിരുന്നു. സെക്ര​േട്ടറിയറ്റ്​ തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട്​ ചെയ്യുകയെന്ന സാ​േങ്കതികത്വം മാത്രമേ ഇനി ബാക്കിയുള്ളൂ.

തീരുമാനം ശശിയു​െട എതിരാളികൾക്ക്​ കനത്ത തിരിച്ചടിയാണ്. സസ്​പെൻഷൻ സമയത്തും പാർട്ടിയുടേയും യുവജന, വർഗ ബഹുജന സംഘടനകളുടേയും നേതൃനിരയിലെ കരുനീക്കങ്ങളുടെ പിന്നിൽ അദ്ദേഹമുണ്ടായിരുന്നു. ജില്ല കമ്മിറ്റിയിൽ തിരിച്ചെടുക്കുന്നതിനോട് വിയോജിച്ച സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. രാജേഷ്​, എം. ചന്ദ്രൻ എന്നിവർക്കും തീരുമാനം തിരിച്ചടിയാണ്​.

എം.ബി. രാജേഷ്​ വനിത നേതാവിനൊപ്പം നിന്നതാണ്​ പി​.കെ. ശശിയുമായുള്ള ബന്ധം ഉലയാൻ പ്രധാന കാരണം. ഇതി​​െൻറ തുടർച്ചയെന്നോണം രാജേഷി​​െൻറ പരാജയത്തിൽ പി.കെ. ശശിക്ക്​ പങ്കുണ്ടെന്ന ആരോപണവും ഉയർന്നു. കോങ്ങാട്​, മണ്ണാർക്കാട്​ നിയമസഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടുചോർച്ച ശശിക്കെതിരായ പരാതിയായി ഉന്നയിക്കപ്പെട്ടു. എന്നാൽ, തോൽവിയെ ചൊല്ലിയുള്ള വിവാദമുണ്ടായിട്ടും ശശിയുടെ തിരിച്ചുവരവിന്​ ഇതൊന്നും തടസ്സമായില്ലെന്നാണ്​ സെക്ര​േട്ടറിയറ്റ്​ തീരുമാനം സൂചിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimpk sasi mla
News Summary - pk sasi mla cpim
Next Story