Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ണ്ഡ​ല​പ​ര്യ​ട​നം തു​ട​ങ്ങി

text_fields
bookmark_border
കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ണ്ഡ​ല​പ​ര്യ​ട​നം തു​ട​ങ്ങി
cancel

മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലംതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ചട്ടിപ്പറമ്പില്‍ തുടക്കമായി. 
മലപ്പുറം മണ്ഡലത്തിലായിരുന്നു തിങ്കളാഴ്ച പടയോട്ടം. കനത്ത ചൂട് വകവെക്കാതെ വാഹനവ്യൂഹത്തെ വരവേൽക്കാൻ ഒാരോ കേന്ദ്രങ്ങളിലും ജനം തടിച്ചുകൂടി. ഒരു മണിയോടെ പര്യടനത്തിന് ഇടവേള നൽകി വിശ്രമത്തിന് ശേഷം വൈകീട്ട് 4.30ഒാടെ പ്രചാരണം പുനരാരംഭിച്ചു. 

രാത്രി വൈകി കാരാപറമ്പിലായിരുന്നു സമാപനം. നേരത്തേ പാണക്കാട് ഹൈദരലി തങ്ങൾ പ്രചാരണം ഉദ്ഘാടനം ചെയ്തു. കോടതി പറഞ്ഞ് ആരും കുഞ്ഞാലിക്കുട്ടിയെ ഭയപ്പെടുത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഭരണാധികാരികള്‍തന്നെ നടത്തുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് മലപ്പുറത്തുകാര്‍ക്ക് കൈവന്നിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുകയും കൊലപാതകം നടത്തുകയും ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാർ.

കാസർകോട്ട് മദ്റസാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം ഇതി​െൻറ അവസാന ഉദാഹരണമാണ് ^തങ്ങള്‍ അഭിപ്രായപ്പെട്ടു. അർധരാത്രി സൂര്യനുദിച്ചാല്‍ പിണറായി സര്‍ക്കാറിന്തന്നെ രാജിവെച്ച് പുറത്തു പോവേണ്ടിവരുമെന്നും ഭരണമല്ല, ദുര്‍ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ല യു.ഡി.എഫ് ചെയര്‍മാന്‍ വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pk kunhalikkutty
Next Story