മാണിക്കെതിരെ കരുതലോടെ ജോസഫ്
text_fieldsതൊടുപുഴ: യു.ഡി.എഫ് ബന്ധം കേരള കോൺഗ്രസ് -എം ഉപേക്ഷിക്കുേമ്പാൾ പാർട്ടിയിലെ രണ്ടാമനായ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് കടുത്ത അതൃപ്തിയിലായിരുന്നു. ഒപ്പം നിൽക്കുന്ന മുതിർന്ന നേതാക്കളോട് ഇത് പങ്കുവെച്ച അദ്ദേഹം പക്ഷേ, അന്ന് പരസ്യമായി പ്രതികരിച്ചില്ല. സമയം വരുേമ്പാൾ നിലപാട് വ്യക്തമാക്കാമെന്ന തീരുമാനത്തിലായിരുന്നു ജോസഫും കൂട്ടരും.
എന്നാൽ, ഇപ്പോൾ ഇടത്തോട്ട് ചായാനുള്ള മാണിയുടെ നീക്കത്തിനെതിരെ ജോസഫ് തുറന്നടിച്ചു. കോട്ടയത്തെ മാണിയുടെ രാഷ്ട്രീയനീക്കം നിർഭാഗ്യകരമാണെന്ന ജോസഫിെൻറ പ്രതികരണത്തിന് രാഷ്ട്രീയ നിരീക്ഷകർ ഏറെ പ്രാധാന്യം കൽപിക്കുന്നു.ഇരു പാർട്ടിയും പരസ്പരം ലയിച്ചെങ്കിലും പാർട്ടിക്കുള്ളിൽ പല വിഷയങ്ങളിലും മാണി ഗ്രൂപ്പും ജോസഫ് പക്ഷവും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അണികളുടെ മുറുമുറുപ്പ് പൊട്ടിത്തെറിയിലേക്ക് വളരാതെകാത്തത് പലപ്പോഴും ജോസഫിെൻറ സംയമനമാണ്. യു.ഡി.എഫ് വിടുന്നഘട്ടത്തിൽ വാർത്തസമ്മേളനത്തിൽ കോൺഗ്രസിനെതിരെ മാണി കുറ്റപത്രം നിരത്തുേമ്പാൾ ജോസഫ് തികച്ചും നിർവികാരനായി. എൻ.ഡി.എയിലേക്കോ എൽ.ഡി.എഫിലേക്കോ പോകില്ല, നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും, തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസുമായി സഖ്യം തുടരും എന്നിങ്ങനെ മാണി നൽകിയ മൂന്ന് ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിന് ജോസഫ് മൗനാനുവാദം നൽകിയത്. ഇൗ ധാരണകൾ മാറ്റിമറിക്കപ്പെട്ടാൽ യു.ഡി.എഫിെൻറ ഭാഗമായി തുടരുമെന്ന് തുറന്നുപ്രഖ്യാപിക്കാനാണ് അന്ന് ജോസഫ് പക്ഷത്ത് രൂപപ്പെട്ട രഹസ്യധാരണ.
വൈകാരിക പ്രതികരണങ്ങളിൽനിന്ന് എപ്പോഴും ഒഴിഞ്ഞുനിൽക്കാറുള്ള ജോസഫ് ഇപ്പോൾ കോട്ടയം സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചത് പൊട്ടിത്തെറിയുടെ സൂചനയാണ്. കോട്ടയം ജില്ല പഞ്ചായത്തിൽ സി.പി.എമ്മുമായി കൂട്ടുകൂടാനുള്ള മാണിയുടെ തീരുമാനം വർക്കിങ് ചെയർമാനായ തന്നിൽനിന്നുപോലും മറച്ചുവെച്ചത് ജോസഫിനെ ഏറെ അസ്വസ്ഥനാക്കി. അതിെൻറ പ്രതിഫലനം കൂടിയാണ് പതിവില്ലാത്ത വിധം തുറന്നടിച്ച് അദ്ദേഹത്തിെൻറ പ്രതികരണം.
മാണിക്കെതിരെ പരസ്യപ്രസ്താവനയുമായി ജോസഫ് പക്ഷത്തെ മോൻസ് ജോസഫും രംഗത്തുവന്നിരുന്നു. ജോസഫിനൊപ്പമുള്ള ഭൂരിഭാഗം നേതാക്കളും യു.ഡി.എഫ് ബന്ധം നിലനിർത്തണമെന്ന അഭിപ്രായക്കാരാണ്. അണികളെ എന്നും തെൻറ ശക്തിയായി കരുതുകയും യു.ഡി.എഫുമായി മാനസിക െഎക്യം സൂക്ഷിക്കുകയും ചെയ്യുന്ന ജോസഫിന് മറിച്ചൊരു തീരുമാനം അസാധ്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
