You are here
പിളര്‍പ്പിന് കാരണം ജോസിെൻറ ധാർഷ്ട്യം –പി.ജെ. ജോസഫ്
രാമപുരം: ജോസ് കെ. മാണിയുടെ ധാർഷ്ട്യവും പിടിവാശിയുമാണ് കേരള കോണ്‍ഗ്രസിെൻറ പിളര്‍പ്പിന് കാരണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ. വൈദികെൻറ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പോലും ചെയര്‍മാനാകണമെന്ന ജോസിെൻറ നിര്‍ബന്ധമാണ് വഴിപിരിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
അണികളും അനുഭാവികളും പരസ്യമായും രഹസ്യമായും ജോസിനെ കുറ്റപ്പെടുത്തുകയാണെന്നും വരുംനാളുകളില്‍ ജോസ് പക്ഷത്തുനിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തില്‍ നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.