മോദിക്കും രാഹുലിനും മറുപടിയുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയവെയാണ് ഇരുവരുടെയും വാദങ്ങളെ പിണറായി വിജയൻ ഖണ്ഡിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇതായിരുന്നു; ‘മതനിരപേക്ഷ ചിന്താഗതിക്കാർ 20 മണ്ഡലങ്ങളിലും എൽ.ഡി.എഫിനെ ജയിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്, അതോർത്ത് നിങ്ങൾ വിഷമിക്കേണ്ട’.
കേരളത്തിെൻറ നവോത്ഥാനമൂല്യങ്ങളാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ടത്. അതിന് നേതൃത്വം കൊടുത്തത് സംഘ്പരിവാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണുണ്ടായത്. കേരളത്തിനെ മൊത്തം അപമാനിക്കുന്ന പ്രസ്താവന കമ്യൂണിസ്റ്റുകാർക്കെതിരെയാണല്ലോ എന്നു കരുതി നിങ്ങൾ പ്രതികരിക്കാതെയിരുന്നെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളെക്കുറിച്ച് അബദ്ധമാണ് പറഞ്ഞത്. പ്രസംഗം പരിഭാഷപ്പെടുത്തിയ സതീശനെങ്കിലും ഇത് ശരിയല്ലെന്ന് പറഞ്ഞുകൊടുക്കാമായിരുന്നില്ലേ? മൂന്നോ നാലോ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ മത്സരിക്കാൻ നിങ്ങൾക്ക് കഴിയും. മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾ പ്രധാനമാണ്. ബി.ജെ.പി തകരുേമ്പാൾ ഞങ്ങളാണ് മുന്നിൽ എന്ന് കോൺഗ്രസ് ധരിക്കരുത്. പ്രാദേശിക കക്ഷികൾ കൂടി ഒപ്പം വരണം. അതിന് തെരഞ്ഞെടുപ്പ് കഴിയും വരെ കാക്കണം. കേരളത്തിൽ എൽ.ഡി.എഫ് ജയിച്ചാൽ കർണാടകത്തിലെപോലെ നിങ്ങൾക്ക് ആശങ്ക വേണ്ടിവരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
