ആ േപാസ്റ്ററല്ല, ഇൗ പോസ്റ്റർ: സി.പി.െഎ പോസ്റ്റർ വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ചതിന ് ആ പാർട്ടിയുടെ യുവജന വിഭാഗമായ എ.െഎ.വൈ.എഫിെൻറ പ്രവർത്തകർക്കെതിരെ പൊലീസ് ക േസെടുത്തത് ന്യായീകരിക്കാൻ പണിപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ് രവർത്തനത്തിെൻറ ഭാഗമായി പോസ്റ്റർ ഒട്ടിച്ചാൽ കേസെടുക്കുന്ന സ്ഥിതി കേരളത്തിലു ം വന്നതിനെക്കുറിച്ച് വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങേളാട് മുഖ്യമന്ത്രി പ ്രതികരിച്ചത് ഇങ്ങനെ: ‘‘ആ പോസ്റ്ററല്ല, ഇൗ പോസ്റ്റർ.’’
അവകാശികളില്ലാതെ രാത്ര ിയുടെ മറവിൽ പോയി പോസ്റ്റർ ഒട്ടിക്കുന്നു. അത് ശരിയായ ഉദ്ദേശ്യത്തോടെ ചെയ്യുന്നത ല്ല. മറ്റു ചില ഉദ്ദേശ്യമുണ്ട്. നാട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പരിപ ാടിയാണെങ്കിൽ, അക്കാര്യത്തിൽ പൊലീസിന് ചില ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്തമാണ് പൊലീസ് നിറവേറ്റിയത്.
? പാർട്ടിയുടെ ആഭ്യന്തര പ്രശ്നമല്ലേ?
= ആഭ്യന്തര പ്രശ്നം പാർട്ടിക്ക് അകത്തല്ലേ, പുറത്തല്ലല്ലോ. സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കത്തക്ക വിധം അവരുടെ പാർട്ടി ഒാഫിസുമായി ബന്ധപ്പെട്ട സ്ഥലത്ത് പോസ്റ്റർ ഒട്ടിക്കുന്നതിന് മറ്റു ചില ഉദ്ദേശ്യങ്ങളുണ്ട്.
? സി.പി.െഎയുടെ ആഭ്യന്തര പ്രശ്നം സമൂഹത്തിെൻറ പ്രശ്നമായി മാറിയെന്നാണോ കരുതുന്നത്?
= സി.പി.െഎയുടെ ആഭ്യന്തര പ്രശ്നമല്ല അത്. ആ പാർട്ടിയുടെ നേതാവിനെക്കുറിച്ച് തെറ്റായ ചിത്രം വരച്ചു കാട്ടാനും അദ്ദേഹത്തെ അവമതിക്കാനും ഒരു ശ്രമം. അത് ചെയ്യാൻ പാടില്ല.
? സ്വന്തം പാർട്ടിയുടെ നേതാവ് രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ ആ പാർട്ടിയിലുള്ള ഒരാൾക്ക് അവകാശമില്ലേ?
= അത് പാർട്ടിക്കുള്ളിൽ ഉന്നയിക്കണം. പേരു വെച്ചല്ല അതു ചെയ്തിട്ടുള്ളത്.
? സേവ് സി.പി.എം എന്ന പേരിൽ നേരേത്ത പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ ഇൗ നടപടി ഉണ്ടായിക്കണ്ടില്ല?
= അന്ന് അതാരാണെന്ന് കണ്ടെത്താനായില്ലല്ലോ. പിന്നെയാണ്, നിങ്ങളിൽ ചിലരാണ് അതിനു പിന്നിലെന്ന് കണ്ടത്. സേവ് സി.പി.എമ്മിെൻറ കഥ ഞാൻ ഒരിക്കൽ പറഞ്ഞത് ആവർത്തിക്കുന്നില്ല.
? പോസ്റ്റർ ഒട്ടിച്ചതിന് ഇതിനു മുെമ്പാരിക്കലും നടപടി ഉണ്ടായിട്ടില്ല.
= സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ്. രഹസ്യമായി പോസ്റ്റർ ഒട്ടിക്കുക. ആരാണ് അതു ചെയ്തതെന്ന കാര്യത്തിൽ നാട്ടിൽ തെറ്റായ ധാരണ ഉണ്ടാക്കുക. നല്ല അംഗീകാരമുള്ള നേതാവിനെ ബോധപൂർവം ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുക. അതംഗീകരിക്കാനാവില്ല. പോസ്റ്ററിൽ പറയുന്നതിനൊത്ത് കാര്യങ്ങൾ നീങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് പൊലീസ് നടപടിയെ എതിർക്കുന്നത്. ആരാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തുന്നതിൽ പൊലീസ് വിജയിച്ചിട്ടുണ്ട്.
? പോസ്റ്ററിൽ പറയുന്നയാളുടെ മകനുമായി ബന്ധപ്പെട്ട് ഒരു ആരോപണം ഉയർന്നിരുന്നു. അതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടോ?
= എെൻറ അറിവിൽ അത്തരത്തിൽ ഒന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
