പിണറായിയുടെ അപ്രമാദിത്തം തുടരും
text_fieldsതിരുവനന്തപുരം: എതിരാളിയുടെ തട്ടകത്തിൽ കയറി തറപറ്റിക്കുക എന്നതാണ് പിണറായി വിജയെൻറ അടവുനയം. അതിനാൽ കോൺഗ്രസിെൻറ ശക്തികേന്ദ്രമായ മധ്യതിരുവിതാംകൂറിൽ യു.ഡി.എഫിനെതിരെ മത്സരിക്കുക എന്നത് പിണറായി വിജയന് ഹരം പകരുന്ന കാര്യമാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി ഇത് പരീക്ഷിച്ചു. മധ്യതിരുവിതാകൂറിൽ മാത്രമല്ല, മലബാറിലും. വിജയം കാണുകയും ചെയ്തു. ലീഗിെൻറ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായി. ഇടതുപക്ഷത്തിന് രണ്ട് ഡസനോളം ന്യൂനപക്ഷ നിയമസഭാംഗങ്ങളും ഉണ്ടായി. അതിൽനിന്ന് പിണറായി പഠിച്ചത് മറ്റൊരു പാഠമാണ്. ഇടതുപക്ഷം ന്യൂനപക്ഷ സ്ഥാനാർഥികളെ നിർത്തിയാൽ ജയിക്കും എന്നതാണത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമചന്ദ്രൻ നായരെ സ്ഥാനാർഥിയാക്കിയത് പിണറായിയാണ്. യു.ഡി.എഫ് മണ്ഡലം പിടിെച്ചടുക്കാൻ അന്ന് അതായിരുന്നു ശരി. ഇക്കുറി ചെങ്ങന്നൂരിൽ സജി ചെറിയാൻ എന്ന ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ സ്ഥാനാർഥിത്വവും പിണറായിയുടെ സെലക്ഷനാണ്. മണ്ഡലത്തിൽ പ്രാമുഖ്യമുള്ള ഒാർത്തഡോക്സ്, മർത്തോമാ, പെന്തക്കോസ്ത് വിഭാഗങ്ങളെ ചേർത്തുനിർത്താൻ പിണറായിക്ക് കഴിഞ്ഞു. എസ്.എൻ.ഡി.പി വോട്ടും എൻ.എസ്.എസ് വോട്ടും കാര്യമായി നേടാനായി. മാണി അവസാനനിമിഷം അപ്പുറം പോയെങ്കിലും വോട്ട് കൊണ്ടുപോകാൻ മാണിക്കായില്ലെന്നത് ഇടതുപക്ഷ മാനേജ്മെൻറിെൻറ വൈദഗ്ധ്യം വ്യക്തമാക്കുന്നു.
സജിയുടെ ജയം പിണറായിക്ക് അനിവാര്യമായിരുന്നു, അജയ്യത തെളിയിക്കാൻ. അതിനാൽ സ്വന്തം ആജ്ഞാനുവർത്തിയായ സജിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നാലും അത്ഭുതപ്പെടേണ്ട. കാരണം, തെൻറ വിജയം പാരമ്യത്തിൽ ആഘോഷിച്ച് എതിരാളികളുടെ മനോവീര്യം കെടുത്തുക എന്നത് പിണറായിയുടെ മറ്റൊരു തന്ത്രമാണ്. അതിലൂടെ ആലപ്പുഴ ജില്ലയായിരിക്കില്ല, കോട്ടയവും പത്തനംതിട്ടയും അടങ്ങുന്ന എം.സി റോഡ് നിയോജകമണ്ഡലങ്ങളും വോട്ടർമാരുമായിരിക്കും ലക്ഷ്യം.
ഇൗ തെരഞ്ഞെടുപ്പു ഫലം പിണറായി വിജയെൻറ അജയ്യതയുടെ സൂചനതെന്നയാണ്. പാർട്ടിയിൽ അപ്രമാദിത്തമുണ്ട്. സർക്കാർ ആകെട്ട, പിണറായി എന്നുതെന്നയായി പരിണമിക്കുന്നു. അതിനാൽ പിണറായിയുടെ രാജസൂയത്തിന് ഇനി അതിര് നിശ്ചയിക്കുക അസാധ്യം. വിചാരിക്കുന്നതെന്തും ചെയ്യാനുള്ള ജനപിന്തുണ നേടിയിരിക്കുന്നു. പ്രതിപക്ഷം നിഷ്പ്രഭവും നിഷ്ക്രിയവും അസംഘടിതവുമാകുകയും ചെയ്തു. ആ നിലക്ക് അതിരില്ലാത്ത സ്വാതന്ത്ര്യത്തിനുടമയാണിന്ന് കേരള മുഖ്യമന്ത്രി. അത് ജനങ്ങൾക്കുവേണ്ടിയായാൽ ജനപ്രീതി നിലനിർത്താം. അതല്ല, വിജയത്തിൽ മതിമറന്നാൽ സ്വന്തം പാർട്ടിക്കാർപോലും വെറുത്തെന്നിരിക്കും. സഖാവ് ക്ലാപ്പന ചാക്കോയുടെ കൊച്ചു മകൻ കെവിനെ തച്ചുകൊല്ലുന്നതിന് അരുനിൽക്കുന്ന പൊലീസിനെ പാർട്ടിക്കാർപോലും എതിർത്തുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
