Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകരി പുരണ്ട്​ പിണറായി...

കരി പുരണ്ട്​ പിണറായി സർക്കാർ

text_fields
bookmark_border
pinarayi-vijayan
cancel

ന്യൂഡൽഹി: മാവോവാദികൾക്ക്​ വെടിയുണ്ടയും വിദ്യാർഥികളുടെ പോസ്​റ്റർ പ്രചാരണത്തിന്​ യു.എ.പി.എയും ആയുധമാക്കുകവ ഴി ദേശീയ തലത്തിൽ മുഖംകളഞ്ഞ്​ പിണറായി സർക്കാർ. ജനപക്ഷ രാഷ്​ട്രീയം അവകാശപ്പെടുന്ന ഇടതുപാർട്ടികളുടെ ഭരണമാതൃകക് ക്​ ഇന്ത്യയിൽ മറ്റെവിടേക്കും നോക്കാനില്ലാത്ത സന്ദർഭത്തിൽ തന്നെയാണ്​ പൊലീസി​​​​​െൻറ വ്യാജ ഏറ്റുമുട്ടലും ക ാടൻ നിയമപ്രയോഗവും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയത്​. മോദിസർക്കാറും ബി.ജെ.പി നയിക്കുന്ന വിവിധ സംസ്​ഥാന സ ർക്കാറുകളും സ്വീകരിച്ചുവരുന്ന ‘ഭീകരവേട്ട’യുടെ മാതൃക പിണറായി സർക്കാറും പിൻപറ്റുന്നുവെന്ന വലിയ വിമർശനം ദേശീയതലത്തിൽ ഉയർന്നിട്ടുണ്ട്​. എൽ.ഡി.എഫ്​ അധികാരത്തിൽ വന്നശേഷം നടന്ന ഏഴു മാവോവാദി കൊലകളും പൊലീസ്​ സംഘടിപ്പിച്ച വ്യാജ ഏറ്റുമുട്ടലായാണ്​ വിശ്വസിക്കപ്പെടുന്നത്​. ഗുജറാത്തിലും യു.പിയിലും മറ്റും നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾക്ക്​ സമാനമായ ഭരണകൂട ഭീകരതയാണ്​ കേരളത്തിൽ അരങ്ങേറുന്നതെന്ന വിമർശനം ശക്തം.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന വിമർശനം ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചുകഴിഞ്ഞു​. ഇടതു നയങ്ങൾ അംഗീകരിക്കാതെ ആർ.എസ്​.എസ്​ നയമാണ്​ പൊലീസി​​​​​െൻറ തലപ്പത്തെ ഒരു വിഭാഗം നടപ്പാക്കുന്നതെന്ന ആരോപണം ശക്തമാണ്​. ​ശബരിമല വിഷയത്തിൽ നിർദേശങ്ങൾ ധിക്കരിച്ച്​ പൊലീസ്​ പ്രവർത്തിക്കുന്നുവെന്ന്​ മുഖ്യമന്ത്രിതന്നെ കുറ്റപ്പെടുത്തിയതുമാണ്​. മോദി-അമിത്​ ഷാമാരുടെ പൊലീസ്​ രീതിയാണ്​ കേരളത്തിലെന്നാണ്​ ആക്ഷേപം. പൊലീസി​​​​​െൻറ വ്യാജ ഏറ്റുമുട്ടൽ, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എയുടെ ദുരുപയോഗം എന്നിവക്കെതിരെ പാർലമ​​​​െൻറിലും പുറത്തും സി.പി.എം വലിയ ​പ്രതിഷേധം ഉയർത്തിയിരുന്നു. ദേശീയതലത്തിൽ ഇടതുനയം ഇന്നും അതുതന്നെ. അതിനു വിരുദ്ധമായ മനുഷ്യാവകാശവിരുദ്ധ നടപടികൾ കേരളത്തിലെ ഇടതുഭരണത്തിൽ നടക്കുന്നുവെന്നാണ്​ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്​. സി.പി.എമ്മിനെ നേരിടാൻ ബി.ജെ.പിക്കുകൂടി കിട്ടുന്ന ആയുധമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യാവകാശ, ജനാധിപത്യ, ​മതേതര വിഷയങ്ങളിൽ ഇന്ത്യക്ക്​ വഴികാണിക്കാൻ ഇടതുപക്ഷം കടപ്പെട്ടിരിക്കെ, അതി​​​​​െൻറ സർക്കാറിൽ നിന്നുണ്ടാകുന്ന വീഴ്​ചകൾ സ്വന്തം നിലപാട്​ ദുർബലപ്പെടുത്തുന്നതാണെന്ന കാഴ്​ചപ്പാട്​ സി.പി.എം ഇതര ഇടതുപാർട്ടികൾക്കുണ്ട്​. ലോക്​നാഥ്​ ​െബഹ്​റ പ്രതിക്കൂട്ടിലായിരിക്കെ, പൊലീസ്​ തലപ്പത്ത്​ അഴിച്ചുപണിയും ഭരണകക്ഷിക്ക്​ പൊലീസി​ൽ നിയന്ത്രണവും വേണമെന്നാണ്​ ആവശ്യം.
ഇടതു തീവ്രവാദത്തെ ചുവപ്പ്​ ഭീകരത എന്നു വിശേഷിപ്പിക്കുന്ന ഉന്മൂലന സിദ്ധാന്തമാണ്​ ബി.ജെ.പി സർക്കാറി​േൻറത്​. തണ്ടർബോൾട്ട്​ വളഞ്ഞിട്ടു വെടിവെച്ചുകൊന്നുവെന്ന കണ്ടെത്തലുകൾ, ഈ കേന്ദ്ര അജണ്ടക്കു​ പിന്നാലെയാണ്​ പിണറായി സർക്കാറും എന്ന്​ വ്യക്തമാക്കുന്നതാണ്​. സ്വയംരക്ഷക്ക്​ പൊലീസ്​ വെടിവെച്ചുവെന്ന മുഖ്യമന്ത്രിയുടെതന്നെ ന്യായീകരണങ്ങളാക​ട്ടെ, സാമാന്യബോധത്തെ വെല്ലുവിളിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuapamalayalam newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi government issue-Kerala news
Next Story