Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ്രതിസന്ധികളി​ലൂടെ...

പ്രതിസന്ധികളി​ലൂടെ അഞ്ചാം വർഷത്തിലേക്ക്​ പിണറായി സർക്കാർ

text_fields
bookmark_border
പ്രതിസന്ധികളി​ലൂടെ അഞ്ചാം വർഷത്തിലേക്ക്​ പിണറായി സർക്കാർ
cancel

തിരുവനന്തപുരം: നിപയും ഒാഖിയും മുതൽ രണ്ട്​ പ്രളയവും ഒടുവിൽ കോവിഡ്​ എന്ന മഹാമാരിയും തീർത്ത പ്രതിസന്ധിക്കിടയിലാണ്​ പിണറായി വിജയൻ സർക്കാർ നാലാം വർഷം പൂർത്തിയാക്കുന്നത്​. 
ഒപ്പം,​ ശബരിമല സ്​ത്രീ പ്രവേശനം അടക്കം സാമൂഹ്യ പ്രശ്​നങ്ങളും എൽ.ഡി.എഫ്​ സർക്കാറിന്​ വെല്ലുവിളിയായി. ഇവ മറികടക്കാൻ കഴിഞ്ഞുവെങ്കിലും ഒരു ഇടതുസർക്കാർ ഒഴിവാക്കേണ്ട വീഴ്​ചകളും ഉണ്ടായി. പ്രതിസന്ധികളിൽ മുന്നിൽനിന്ന പിണറായി വിജയ​​െൻറ വ്യക്​തിപരമായ നേട്ടം കൂടിയാണ്​ നാല്​ വർഷങ്ങൾ. ഒാഖിയിലെ വീഴ്​ച ഒഴികെ നിപയിലും രണ്ട്​ പ്രളയ ദുരന്ത മുഖത്തും മലയാളിക്ക്​ മനസാന്നിധ്യം പകർന്നത്​ മുഖ്യമന്ത്രി ആയിരുന്നു. 

കോവിഡിനെതിരെ ലോകം വാഴ്​ത്തിയ പ്രതിരോധ പ്രവർത്തനം​ നയിച്ചതും അദ്ദേഹം തന്നെ. പക്ഷേ, ആ നിശ്ചയദാർഡ്യം സാമൂഹ്യ പ്രതിസന്ധികളിൽ പ്രതിഫലിച്ചില്ല. സ്ഥായിയായ നിലപാടല്ല വോട്ട്​ രാഷ്​ട്രീയം ആയിരുന്നു മനസ്സിലെന്ന ആക്ഷേപം ശരിവെക്കുന്ന നടപടിയുണ്ടായി​. ശബരിമല പ്രശ്​നത്തിൽ വനിതാ മതിലുയർത്തിയെങ്കിലും പാർലമ​െൻറ്​ തെ​രഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും തോറ്റതോടെ നിലപാടിൽ വെള്ളം ചേർത്തു. 

ആഭ്യന്തര, ധനവകുപ്പുകൾ സർക്കാറിനെ ദുർബലമാക്കി, ആരോഗ്യ വകുപ്പ്​​ തലയെടുപ്പേകി. നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു പൊലീസ്​ അതിക്രമങ്ങളും രാഷ്​ട്രീയ കൊലപാതകങ്ങളും. അധികാരമേറ്റ്​ ആറാം മാസത്തിലാണ്​ രണ്ട്​ മ​ാേവാവാദികൾ കൊല്ലപ്പെട്ടത്​. 2019 ഒക്​ടോബറിൽ മഞ്ചികണ്ടിയിൽ ഏഴു​പേരും കൊല്ലപ്പെട്ടു. 
ഒടുവിൽ, മാ​േവാവാദി ബന്ധത്തി​​െൻറ പേരിൽ ​സി.പി.എം അംഗങ്ങളായ രണ്ട്​ വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തു. കേസ്​ എൻ.​െഎ.എ ഏറ്റെടുത്തിട്ടും പാർട്ടിയെ തനിക്ക്​ പിന്നിൽ അണിനിരത്തി​ പിണറായി പ്രതിസന്ധി മറികടന്നു​. 

2017 ജൂലൈയിൽ വിനായകൻ എന്ന ദലിത​​െൻറ ലോക്കപ്പ്​ കൊലപാതകത്തോടെ ആരംഭിച്ച പൊലീസ്​ അതിക്രമങ്ങളിൽ 20 കസ്​റ്റഡി മരണങ്ങളുണ്ടായി​​. ജിഷ്​ണു പ്രണോയിയുടെ അമ്മ മഹിജയെ പോലുള്ളവരും പുതുവൈപ്പിനിലെ ജനകീയ സമരസമിതിക്കാരും പൊലീസ്​ ക്രൂരത അറിഞ്ഞു. ബിഷപ്പ്​ ഫ്രാ​േങ്കാക്ക്​ എതിരെ 15 ദിവസം നിരത്തിൽ സമരം ചെയ്​ത കന്യാസ്​ത്രീകളുടെ പരാതിയോടുള്ള സമീപനവും ചർച്ചയായി. ​

അ​േമ്പ പരാജയപ്പെട്ട ധനവകുപ്പും സർക്കാറിനെ പ്രതിസന്ധിയിലാക്കി. സി.പി.എം നിലപാട്​ എതിരായിട്ടും ബി.ജെ.പി മുഖ്യമന്ത്രിമാരെക്കാൾ ആവേശത്തിൽ ധനമന്ത്രി തോമസ്​ ​െഎസക്​ ജി.എസ്​.ടിയെ പുൽകി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ കിഫ്​ബിയെ നിയമസഭയുടെയും സി.എ.ജിയുടെയും നിരീക്ഷണത്തിന്​ മുകളിൽ പ്രതിഷ്​ഠിച്ചതോടെ വികസന പ്രക്രിയയിൽ ജനാധിപത്യ സംവാദം തന്നെ അടഞ്ഞു. 

വിവാദങ്ങളും സർക്കാറി​​െൻറ കൂടെപ്പിറപ്പായി. ആക്ഷേപ വിധേയനായ വിരമിച്ച മുൻ ഡി.ജി.പി മുതൽ സാമ്പത്തിക ഉപദേഷ്​ടാവ്​ നിയമനം വരെ ഇതിൽപെടും. പ്രതിപക്ഷം ഉയർത്തിയ ബ്രുവറി, ഡിസ്​റ്റലറി അഴിമതി, പ്രളയാനന്തര കാലത്തെ കെ.പി.എം.ജി എന്ന വിദേശ ഏജൻസി എന്നിവ സർക്കാറിന്​ തലവേദനയായി. സ്​പ്രിൻക്ലറിനെ ചുറ്റിയുണ്ടായ ​േഡറ്റാ ചോർച്ച ആക്ഷേപങ്ങളിൽ നിലപാട് തിരുത്തേണ്ടി വന്നതും തിരിച്ചടിയായി. പ്രളയകാലത്ത്​ അണക്കെട്ട്​ തുറന്നുവിട്ടതിലെ അശാസ്​ത്രീയത, മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം, മാർക്ക്​ ദാനം എന്നിവയിൽ കഷ്​ടിച്ചാണ്​ തലയൂരിയത്​. 

ഭരണത്തിലേറിയതിന്​ പിന്നാലെ മൂന്ന്​ മന്ത്രിമാർ ഒന്നിനുപിറകെ രാജിവെച്ച ദുഷ്​കര സാഹചര്യത്തിൽ നിന്നാണ്​ സർക്കാർ ഇതുവരെ എത്തിയത്​. ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കോട്ടയായ വേങ്ങര ലഭിച്ചില്ലെങ്കിലും സിറ്റിങ്​​ സീറ്റായ ചെങ്ങന്നൂരിലെ വിജയം ആത്​മവിശ്വാസം നൽകി. ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്​ സിറ്റിങ്​​ സീറ്റുകളായ കോന്നിയും വട്ടിയൂർക്കാവും പിടിച്ചെടുത്തുവെങ്കിലും അരൂർ നഷ്​ടമായത്​ തിരിച്ചടിയായി. അഞ്ചാം വർഷത്തിലേക്ക്​ കടക്കു​േമ്പാൾ കോവിഡാനന്തര കേരളമെന്ന സമസ്യയും പടിവാതിൽക്കൽ നിൽക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമാവും സർക്കാറി​​െൻറ ഭാവി തിരുമാനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi Vijayan
News Summary - pinarayi government to fifth year
Next Story