Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകൊടുനുണ...

കൊടുനുണ പ്രചരിപ്പിക്കുന്നുവെന്ന​്​ എം.ബി. രാജേഷ്​; മറുപടിയുമായി പി.സി. വിഷ്​ണുനാഥ്​

text_fields
bookmark_border
കൊടുനുണ പ്രചരിപ്പിക്കുന്നുവെന്ന​്​ എം.ബി. രാജേഷ്​;  മറുപടിയുമായി പി.സി. വിഷ്​ണുനാഥ്​
cancel

കൊച്ചി: അന്തർ സംസ്ഥാന തൊഴിലാളികളെ കേരള പൊലീസ്​ ലാത്തി ചാർജ്​ ചെയ്​തെന്ന്​ പി.സി. വിഷ്​ണുനാഥ്​ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന്​ സി.പി.എം നേതാവ്​ എം.ബി. ര​ാജേഷ്​. നുണയും വിഷവും വമിപ്പിക്കാൻ മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ​യെന്നും സംഘികളുടെ നിലവാരത്തിലേക്ക്​ താഴുകയാണോ എന്നും പി.സി. വിഷ്​ണുനാഥിൻെറ ഇംഗ്ലീഷ്​ ട്വീറ്റ്​ സഹിതം എം.ബി. ര​ാജേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു. നുണപറയാനുള്ള യോഗ്യത വിഷ്​ണുനാഥിനെ അടുത്ത സിന്ധ്യയാക്കി മാറ്റുമോ എന്നും എം.ബി ​രാ​ജേഷ്​ ചോദിച്ചിരുന്നു.

ഇതിനു പിന്നാലെ ഫേസ്​ബുക്കിൽ മറുപടിയുമായി പി.സി വിഷ്​ണുനാഥ്​ എത്തി. പായിപ്പാട്ട്​ അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ നേരെയുള്ള പൊലീസ്​ ലാത്തി ചാർജ്​​ മാധ്യമങ്ങൾ ലൈവായി കാണിച്ചതാണെന്ന വിശദീകരണത്തിനൊപ്പം വാർത്ത വീഡിയോയും പി.സി. വിഷ്​ണുനാഥ്​ പങ്കുവെച്ചു. സിന്ധ്യയുടെ പേര് പരാമർശിക്കുന്ന താങ്കൾക്ക് ഖഗൻ മുർമുവിനെ അറിയാമോ എന്നും പി.സി. വിഷ്​ണുനാഥ്​ തിരിച്ചടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfKerala News
News Summary - pc vishnunadh mb rajesh facbook
Next Story