Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാർലമെൻറ്​...

പാർലമെൻറ്​ തെരഞ്ഞെടുപ്പ്​: സി.പി.എം ആദ്യഘട്ട ഒരുക്കം ഫിനിഷിങ്​​ ലൈനിലേക്ക്

text_fields
bookmark_border
പാർലമെൻറ്​ തെരഞ്ഞെടുപ്പ്​: സി.പി.എം ആദ്യഘട്ട ഒരുക്കം ഫിനിഷിങ്​​ ലൈനിലേക്ക്
cancel
തി​രു​വ​ന​ന്ത​പു​രം: 2019ലെ ​പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ​ സി.​പി.​എം ഫി​നി​ഷി​ങ്​​ ലൈ​നി​ലേ​ക്ക്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​ര​ത്തേ ന​ട​ക്കു​മെ​ന്ന ​അ​ഭ്യൂ​ഹ​ത്തെ​ത​ു​ട​ർ​ന്ന്​ സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ്​​ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച്​ ബോ​ധ്യ​മു​ള്ള​പ്പോ​ൾ​ത​ന്നെ പ്ര​തി​പ​ക്ഷ​ത്തെ ദൗ​ർ​ബ​ല്യം അ​നു​കൂ​ല​ഘ​ട​ക​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ പാ​ർ​ട്ടി. ആ​ദ്യ​ഘ​ട്ട​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും വ്യാ​ഴാ​ഴ്​​ച മു​ത​ൽ മൂ​ന്ന്​ ദി​വ​സ​ത്തെ നേ​തൃ​യോ​ഗം ചേ​രും.

140 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ ബു​ധ​നാ​ഴ്​​ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. ഒാ​രോ മ​ണ്ഡ​ല​ത്തി​ലെ​യും പൊ​തു​രാ​ഷ്​​ട്രീ​യ​സ്ഥി​തി, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ലെ നേ​ട്ട​ങ്ങ​ൾ-​കോ​ട്ട​ങ്ങ​ൾ എ​ന്നി​വ​യും ക​ഴി​ഞ്ഞ മൂ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ എ​ൽ.​ഡി.​എ​ഫ്​ പ്ര​ക​ട​ന​വും വി​ല​യി​രു​ത്തി. മ​ണ്ഡ​ല​ങ്ങ​ളി​ലെ ഒാ​രോ ബൂ​ത്തി​ലെ​യും പ്ര​ക​ട​നം വി​ല​യി​രു​ത്തു​േ​മ്പാ​ൾ ബി.​ജെ.​പി ഒ​ന്നാ​മ​തും ര​ണ്ടാ​മ​തും​ എ​ത്തി​യ​വ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​ൽ.​ഡി.​എ​ഫ്​ പി​ന്നി​ൽ​പോ​യ​തി​​െൻറ കാ​ര​ണ​ങ്ങ​ൾ പ​രി​േ​ശാ​ധി​ച്ച്​ വീ​ഴ്​​ച ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സം​ഘ​ട​നാ​പ​ര​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. 

തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​ത്​ മു​ന്ന​ണി നേ​ടി​യ മു​ൻ​തൂ​ക്കം നി​ല​നി​ർ​ത്താ​ൻ​ വോ​ട്ട​ർ​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​ഞ്ഞ്​ മു​ന്നൊ​രു​ക്കം ന​ട​ത്താ​നാ​ണ്​ നി​ർ​ദേ​ശം. വോ​ട്ട​ർ​മാ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​തൃ​ത്വ​ത്തി​​െൻറ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന്​ സി.​പി.​എം ക​ണ​ക്കു​കൂ​ട്ടു​ന്നു.

ബൂ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, ഏ​രി​യ ക​മ്മി​റ്റി-​ജി​ല്ല​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ത​ദ്ദേ​ശ​ജ​ന​പ്ര​തി​നി​ധി​ക​ൾ, എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്താ​ണ്​ മ​ണ്ഡ​ലം​ത​ല യോ​ഗ​ങ്ങ​ൾ. കെ.​എം. മാ​ണി മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും യു.​ഡി.​എ​ഫി​നെ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ലും കോ​ൺ​ഗ്ര​സ്​ പ​രാ​ജ​യ​പ്പെ​ടു​ന്നെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ സി.​പി.​എ​മ്മി​ന്. നാ​ഥ​നി​ല്ലാ​ത്ത​തു​മൂ​ലം ബി.​ജെ.​പി അ​പ്ര​സ​ക്ത​മാ​യ​തും അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ച​താ​യി നി​രീ​ക്ഷി​ക്കു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimmalayalam newsPreparationparliament electionPolitics
News Summary - parliament election: cpim preparation- politics
Next Story