Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാലക്കാട് നഗരസഭ:...

പാലക്കാട് നഗരസഭ: ചെയർപേഴ്സനും വൈസ് ചെയർമാനുമെതിരെ അവിശ്വാസം ഇന്ന്

text_fields
bookmark_border
പാലക്കാട് നഗരസഭ: ചെയർപേഴ്സനും വൈസ് ചെയർമാനുമെതിരെ  അവിശ്വാസം ഇന്ന്
cancel

പാ​ല​ക്കാ​ട്: ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക ന​ഗ​ര​സ​ഭ​യാ​യ പാ​ല​ക്കാ​ട് ചെ​യ​ർ​പേ​ഴ്സ​നെ​തി​രെ​യും വൈ​സ് ചെ​യ​ർ​മാ​നെ​തി​രെ​യും യു.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ൽ ച​ർ​ച്ച​യും വോ​െ​ട്ട​ടു​പ്പും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. 52 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ സി.​പി.​എം അ​നു​കൂ​ലി​ച്ചാ​ൽ ബി.​ജെ.​പി ഭ​ര​ണ​ത്തെ താ​ഴെ​യി​റ​ക്കാം. ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ തു​ട​രു​ന്ന ബി.​ജെ.​പി ഭ​ര​ണ​ത്തി​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് യു.​ഡി.​എ​ഫി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കെ​തി​രെ​യു​ള്ള അ​വി​ശ്വാ​സം സി.​പി.​എം പി​ന്തു​ണ​യോ​ടെ ഒ​ന്നൊ​ഴി​കെ മ​റ്റെ​ല്ലാം പാ​സാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മാ​ത്ര​മേ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കൂ​വെ​ന്ന് സി.​പി.​എം നേ​തൃ​ത്വം അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് ബി.​ജെ.​പി വ്യ​ക്ത​മാ​ക്കി. 52 അം​ഗ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ ബി.​ജെ.​പി -24, കോ​ൺ​ഗ്ര​സ് -13, സി.​പി.​എം -ഒ​മ്പ​ത്, മു​സ്​​ലിം ലീ​ഗ് -നാ​ല്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി -ഒ​ന്ന്, സ്വ​ത​ന്ത്ര​ൻ -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsPalakkad CorporationBJPBJP
News Summary - Palakkad Coorparation No Confidence Motion - Political News
Next Story