Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘െഎക്യ’ത്തിനിടയിലും പോര്: ‘തർക്കം’ വിടാതെ എൽ.ഡി.എഫും എൻ.ഡി.എയും
text_fieldsbookmark_border
കോട്ടയം: ഭിന്നത മാറ്റിെവച്ച് യു.ഡി.എഫ് നേതൃയോഗത്തിൽ പി.ജെ. ജോസഫും ജോസ് കെ. മാണിയും ക ൈകൊടുത്തെങ്കിലും പാലായിൽ പോരടങ്ങുന്നില്ല. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരി ച്ചെന്ന് യു.ഡി.എഫ് നേതൃത്വം അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെ താഴേത്തട്ടിൽ വീണ്ടും തർക്കമുയർന്നതോടെ ക്യാമ്പിൽ ആശങ്കയാണ്. ജോസഫിനെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം സന്ദർശിക്കാത്തതാണ് ആ വിഭാഗത്തെ പ്രകോപിപ്പിച്ചത്. പാലാ ഓശാന മൗണ്ടിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിനൊടുവിൽ പ്രശ്നങ്ങൾ അവസാനിച്ചതായി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് ജോസഫും വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ജോസഫിനെ കാണാൻ ജോസ് ടോം എത്താത്തത് ദൗർഭാഗ്യകരമാണെന്നാരോപിച്ച് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ രംഗത്തെത്തിയത്. സമയം ഏറെ ഉണ്ടായിട്ടും സ്ഥാനാർഥിയെത്താത്തതിന് ന്യായീകരണമില്ലെന്നും സജി തുറന്നടിച്ചു. ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ ശത്രുക്കൾ മാത്രമേ ഉന്നയിക്കുകയുള്ളൂവെന്നായിരുന്നു ജോസ് ടോമിെൻറ മറുപടി. സ്ഥാനാർഥിയായതിനു മുമ്പും ശേഷവും ജോസഫിനെ സന്ദർശിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ, ഇത് തള്ളുന്ന ജോസഫ് വിഭാഗം, ഇതിനു പിന്നിൽ ആസൂത്രിത തീരുമാനമാണെന്നും ആരോപിക്കുന്നു. അതേസമയം, ജോസ് കെ. മാണി വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ്.
ഐക്യപ്രഖ്യാപനത്തിനിെട വീണ്ടും തർക്കം ഉടലെടുത്തതിൽ കോൺഗ്രസ് നേതാക്കൾ അമർഷത്തിലാണ്. പോര് അവസാനിപ്പിക്കാൻ കോൺഗ്രസ് ശക്തമായി രംഗത്തുണ്ട്. 18ന് പാലയില് എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ജോസഫ് പങ്കെടുക്കുന്നതോടെ തർക്കങ്ങൾക്കെല്ലാം വിരാമമാകുമെന്നാണ് ഇവർ പറയുന്നത്. കേരള കോൺഗ്രസിലെ ഭിന്നത കണക്കിലെടുത്ത് പ്രചാരണത്തിെൻറ പൂർണ ചുമതല കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പും പാലായിൽ തമ്പടിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അതിനിടെ, കേരള കോൺഗ്രസിലെ ഭിന്നത സജീവമാക്കി നിലനിർത്താൻ എൽ.ഡി.എഫും എൻ.ഡി.എയും ശ്രമിക്കുന്നുണ്ട്. പാലായിൽ എത്തുന്ന മന്ത്രിമാരെല്ലാം ഇൗ വിഷയവും ഉന്നയിക്കുന്നു. തർക്കത്തിൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ നേതാക്കളുടെ വൻ നിരയാണ് പാലായിലുള്ളത്.
യു.ഡി.എഫിനായി ഞായറാഴ്ച രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നിരവധി കുടുംബയോഗങ്ങളിൽ പങ്കെടുത്തു. എൽ.ഡി.എഫിനായി മന്ത്രിമാരും എം.എൽ.എമാരും സജീവമായി രംഗത്തുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമെത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ഞായറാഴ്ച പാലായിലെത്തി എൻ.ഡി.എയുെട പ്രവർത്തനങ്ങൾ വിലയിരുത്തി. തുഷാർ വെള്ളാപ്പള്ളിയും അടുത്ത ദിവസം പാലായിലെത്തും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story