Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുന്നണികൾ സജീവം; പാലാ...

മുന്നണികൾ സജീവം; പാലാ ഉണർന്നു

text_fields
bookmark_border
udf-ldf
cancel

കോട്ടയം: ഉപതെരഞ്ഞടുപ്പ്​ പ്രഖ്യാപനത്തിന്​ പിന്നാലെ മുന്നണികൾ സജീവമായതോടെ പാലാ ഉണർന്നു. കേരള രാഷ്​ട്രീയം ഉ റ്റുനോക്കുന്ന പോരാട്ടമായതിനാൽ യു.ഡി.എഫ്​, എൽ.ഡി.എഫ്​, എൻ.ഡി.എ മുന്നണി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്​. പ്രചാര ണത്തിന്​ സമയം കുറവായതിനാൽ കൃത്യമായ ആസൂ​ത്രണം നടത്തിയാവും മത്സരത്തിനിറങ്ങുക. അടുത്തദിവസങ്ങളിൽ സ്‌ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ പ്രവർത്തകർ. സ്ഥാനാർഥി നിർണയത്തിനായി തിരക്കിട്ട ചർച്ചകൾ പുരോഗമിക്ക വെ ചുവരുകളടക്കം ബുക്ക്​ ചെയ്​ത്​ പ്രചാരണത്തിന്​ കൊഴുപ്പേകാനുള്ള തയാറെടുപ്പിലാണ്​ പ്രവർത്തകർ.

മൂന്നു മ ുന്നണികളും തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസ്​ തുറന്നിട്ടുണ്ട്​. വരുംദിവസങ്ങളിൽ കൂടുതൽ ചുവരെഴുത്തുകളും പോസ്​റ ്ററുകളും നിറക്കാനുള്ള മുന്നൊരുക്കത്തിലാണ്​ അണിയറപ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനം വന്നാലുടൻ സംസ്ഥാനത്തി​​ െൻറ വിവിധഭാഗങ്ങളിൽനിന്ന്​ വന്നെത്തുന്ന നേതാക്കള്‍ക്ക്​ താമസസൗകര്യം ഒരുക്കാൻ നെട്ടോട്ടവുമുണ്ട്​. കു​​രു​​ ശു​​പ​​ള്ളി ക​​വ​​ല​​, സ്​റ്റേഡിയം ജങ്​ഷൻ, പു​​ഴ​​ക്ക​​ര മൈ​​താ​​നം തുടങ്ങിയ സ്ഥലങ്ങളിലടക്കം പ്രചാരണകമാനങ് ങളും കൊടിതോരണങ്ങളും പൊതുസമ്മേളനവും നടക്കും. ഇതിനൊപ്പം പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യിലും 13 പ​​ഞ്ചാ​​യ​​ത്തു​​ ക​​ളിലും തെര​െഞ്ഞടുപ്പ്​ ആരവമുയരും. 1965 മുതൽ തെരഞ്ഞെടു​െപ്പന്നാൽ പാലാക്കാർക്ക്​ കെ.എം. മാണി മാത്രമായിരുന്നു. ഇത ്തവണ മാണിയുടെ അഭാവത്തിൽ നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ്​ കേരള കോൺഗ്രസിന്​ അഭിമാനപോരാട്ടമാണ്​.


സമവ ായ നീക്കവുമായി യു.ഡി.എഫ്​ ​
കേരള കോൺഗ്രസ്​ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനിടെയാണ്​ പാലാ ഉപതെരഞ് ഞെടുപ്പ്​ പ്രഖ്യാപിച്ചത്​. സ്ഥാനാർഥി നിർണയമടക്കം കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഇരുവിഭാഗങ് ങളെയും പിണക്കാത്ത നിലപാടാവും യു.ഡി.എഫ്​ സ്വീകരിക്കുക. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരത്തും പിന്നാലെ കോട്ട യം ഡി.സി.സിയിലും നേതൃയോഗം ചേർന്ന്​ തെരഞ്ഞെടുപ്പ്​ പ്രവർത്തനം അവലോകനം നടത്തിയിരുന്നു. ഇരുവിഭാഗത്തിനും സമ്മത നായ പൊതുസ്വതന്ത്രനെ സ്ഥാനാർഥിയാക്കാൻ സമവായ നീക്കം നടക്കുന്നുണ്ട്​. നിലവിൽ നിഷ ജോസ്​ കെ. മാണിയുടെ പേരാണ്​ സജീവമായുള്ളത്​. പാലായോടുള്ള ജോസ്​ കെ. മാണിയുടെ വൈകാരികബന്ധം മുഖ്യഘടകമാണ്​. കേരള കോൺഗ്രസിന്​ അഭിമാനപോരാട്ടമായതിനാൽ ജോസ്​ കെ. മാണി എം.പി മുഴുവൻസമയവും മണ്ഡലം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കും. തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എക്കാണ്​ മുഖ്യചുമതല. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പും ഒപ്പമുണ്ടാകും. രാഹുൽ ഗാന്ധി അടക്കം കേന്ദ്രനേതാക്കളെ പാലായിൽ എത്തിച്ച്​ അനുകൂല തരംഗമുണ്ടാക്കാനും ആലോചനയുണ്ട്​.


ഒരുമു​ഴം മു​േമ്പ എൽ.ഡി.എഫ്​
തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിന്​ പിന്നാലെ സ്ഥാനാർഥി നിർണയം ഉൾപ്പെടെ കാര്യങ്ങളിൽ തർക്കമില്ലാത്ത ഇടതുമുന്നണി കളത്തിലിറങ്ങി പ്രചാരണത്തിന്​ തുടക്കമിട്ടു. കെ.എം. മാണിയ​ുടെ അഭാവത്തിൽ എൻ.സി.പിയു​െട മാണി സി. കാപ്പൻ വീണ്ടും പോരിനിറങ്ങു​ന്നത്​ അനുകൂലഘടകമാണെന്നാണ്​ ഇവരുടെ കണക്കുകൂട്ടൽ. സ്ഥാനാർഥി പ്രഖ്യാപനത്തിനായി ബുധനാഴ്​ച തിരുവനന്തപുരത്ത്​ ഇടതുമുന്നണി യോഗം ചേരുന്നുണ്ട്​. കേരള കോൺഗ്രസ്​ ചേരി​പ്പോരിൽ പരാമവധി വോട്ടർമാരെ നേരിൽകണ്ട്​ വോട്ടുപിടിക്കാനുള്ള തന്ത്രമാണ്​ ആവിഷ്​കരിച്ചിരിക്കുന്നത്​. ​എൻ.സി.പിയുടെ സീറ്റാണെങ്കിലും സി.പി.എം​ മുന്നിട്ടിറങ്ങിയാവും​ പ്രചാരണം ശക്തമാക്കുന്നത്​. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വനും മന്ത്രി എം.എം. മണിക്കുമാണ്​ പ്രധാനചുമതല. സി.പി.എം, സി.പി.ഐ നേതാക്കളടക്കമുള്ളവർ​ പ്രചാരണത്തിനെത്തും.


സ്ഥാനാർഥിയെ കാത്ത്​ ബി.ജെ.പി ചുവരുകൾ
സ്ഥാനാർഥിയെ പ്രഖാപിച്ചില്ലെങ്കിലും ചുവരുകൾ കൂടുതലും സ്വന്തമാക്കി എൻ.ഡി.എ. കഴിഞ്ഞതവണ മത്സരിച്ച ബി.ജെ.പി ജില്ല പ്രസിഡൻറ്​ എൻ. ഹരിക്കാണ്​ കൂടുതൽ സാധ്യത. എന്നാൽ, സീറ്റ്​ എൻ.ഡി.എ ഘടകകക്ഷികൾക്ക്​ വിട്ടുനൽകുന്നതും പരിഗണനയിലുണ്ട്​. ഈ ആഴ്​ചതന്നെ പ്രഖ്യാപനമുണ്ടാകും. ബി.ജെ.പിയുടെ സഖ്യകക്ഷികളായ പി.സി. ജോർജി​​െൻറയും പി.സി. തോമസി​​െൻറയും സാന്നിധ്യം ഗുണകരമാകുമെന്നാണ്​ ഇവരുടെ വിലയിരുത്തൽ. പാലായിലെ പ്രചാരണത്തിന് കേന്ദ്ര നേതാക്കളെയും മന്ത്രിമാരെയും എത്തിക്കും. മണ്ഡലത്തിലെ ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ട്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനാണ്​ പ്രചാരണ ചുമതല.


പാലാ ഉപതെരഞ്ഞെടുപ്പ്: പൊതുസമ്മതനായ സ്ഥാനാർഥിക്ക്​ സാധ്യത -പി.ജെ. ജോസഫ്
തൊടുപുഴ: കേരള കോൺഗ്രസ്‌ എം ചെയർമാൻ തെരഞ്ഞെടുപ്പ് കേസിൽ കൂടുതൽ വാദം കേൾക്കണമെന്ന് കട്ടപ്പന സബ് കോടതി. ഇതേ തുടർന്ന്​ ചൊവ്വാഴ്​ച വിധി പറയാനിരുന്ന കേസ് കൂടുതൽ വിസ്താരത്തിനായി 30ലേക്ക് മാറ്റി. ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് സ്​റ്റേ ചെയ്ത ഇടുക്കി മുൻസിഫ്​ കോടതി ഉത്തരവിനെതിരെയാണ് കട്ടപ്പന കോടതിയിൽ ജോസ് വിഭാഗം അപ്പീൽ നൽകിയത്. സ്​റ്റേ തുടരുന്നത് പരോക്ഷമായി ജോസഫ് വിഭാഗത്തിന് അനുകൂലമായിരിക്കുകയാണ്. അതിനിടെ ജോസ് കെ. മാണി വിഭാഗവുമായി ഉപതെരഞ്ഞെടുപ്പ്​ പശ്ചാത്തലത്തിൽ സമവായ ചർച്ച നടക്കുന്നി​ല്ലെന്നും നിലവിൽ ഒരു സ്ഥാനാർഥിയിലേക്കും ചർച്ച എത്തിയിട്ടില്ലെന്നും പി.ജെ. ജോസഫ്​ പറഞ്ഞു. ജയസാധ്യതയുള്ള സ്ഥാനാർഥിക്കായി അന്വേഷണം തുടരുകയാണ്​. പൊതുസമ്മതനായ സ്​ഥാനാർഥിയാകും വരാൻ സാധ്യതയെന്നും അദ്ദേഹം പ്രതികരിച്ചു. കേസ്​ വിളിച്ച കട്ടപ്പന സബ് ജഡ്ജി ഡോണി വർഗീസ് തോമസ്, വിധി പറയുന്നത് വെള്ളിയാഴ്​ചത്തേക്ക്​ മാറ്റുകയായിരുന്നു. എന്നാൽ, ജഡ്​ജി വ്യാഴാഴ്ച സ്ഥലംമാറി പോകുന്നതിനാൽ വെള്ളിയാഴ്ചയും കേസ് വിധി പറയാൻ സാധ്യതയില്ല.


തെരഞ്ഞെടുപ്പ്​: രാഷ്​ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
കോട്ടയം: തെരഞ്ഞെടുപ്പ്​ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്​ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. തെരഞ്ഞെടുപ്പ്​ ഓഫിസർകൂടിയായ കലക്​ടർ പി.കെ. സുധീർ ബാബുവി​​െൻറ അധ്യക്ഷതയിലാണ്​ അംഗീകൃത രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം​ ചേർന്നത്​. സുഗമവും സമാധാനപരവുമായി തെരഞ്ഞെടുപ്പ്​ നടത്താൻ അദ്ദേഹം രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ സഹകരണം തേടി. ചെലവുപരിധിയും പെരുമാറ്റച്ചട്ടവും പാലിക്കുന്നതിൽ പാർട്ടികളും സ്ഥാനാർഥികളും ശ്രദ്ധിക്കണമെന്ന് കലക്​ടർ നിർദേശിച്ചു. ചെലവ്​ നിരക്ക്​ സംബന്ധിച്ച പട്ടിക പാർട്ടിപ്രതിനിധികൾക്ക്​ വിതരണം ചെയ്തു. എ.ഡി.എം അലക്സ് ജോസഫ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ പി.പി. പ്രേമലത, ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) ശാന്തി എലിസബത്ത്, രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


നോഡൽ ഓഫിസര്‍മാരെ നിയോഗിച്ചു
പാലാ: നിയമസഭ മണ്ഡലത്തിലെ ഉപതെ​രഞ്ഞെടുപ്പി​​െൻറ നടത്തിപ്പിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നോഡൽ ഓഫിസർമാരെ നിയമിച്ച് ജില്ല തെരഞ്ഞെടുപ്പ്​ ഓഫിസർകൂടിയായ കലക്​ടർ ഉത്തരവിട്ടു. വോട്ടർ ബോധവത്കരണ പരിപാടിയായ സിസ്​റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ്​ ഇലക്ടറൽ പാർട്ടിസിപ്പേഷ​​െൻറ (സ്വീപ്​) നോഡൽ ഓഫിസർ സബ് കലക്ടർ ഈശ പ്രിയയാണ്. മാൻപവർ മാനേജ്മ​െൻറ്​, മാതൃക പെരുമാറ്റച്ചട്ട പാലനം, ക്രമസമാധാന പരിപാലനവും ജില്ല സെക്യൂരിറ്റി പ്ലാനും ഹെൽപ്​ ലൈൻ, പരാതിപരിഹാരം എന്നിവയുടെ ചുമതല അഡീഷനൽ ജില്ല മജിസ്ട്രേറ്റിനാണ്.

മറ്റ്​ നോഡൽ ഓഫിസർമാർ: തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം-റേച്ചൽ ജോർജ്​ (ഫിനാൻസ്​ ഓഫിസർ), എസ്.എം.എസ് നിരീക്ഷണവും കമ്യൂണിക്കേഷൻ പ്ലാനും- ബീന സിറിൽ പൊടിപ്പാറ (ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ), മീഡിയ, കമ്യുണിക്കേഷൻ -ജസ്​റ്റിൻ ജോസഫ് (ജില്ല ഇൻഫർമേഷൻ ഓഫിസർ), ട്രാൻസ്​പോർട്ട്​ മാനേജ്മ​െൻറ്​-വി.എം. ചാക്കോ (ആർ.ടി.ഒ), സൈബർ സെക്യൂരിറ്റി-കെ. സുഭാഷ്‌ (ഡിവൈ.എസ്.പി, ഡി.സി.ആർ.ബി, കോട്ടയം), നിരീക്ഷകർക്കുവേണ്ട ക്രമീകരണങ്ങൾ- ഡോമി ജെ. മൊറെയ്സ്​ (മാസ് മീഡിയ ഓഫിസർ), തെരഞ്ഞെടുപ്പ്​ പരിശീലനം-ബി. അശോക് (ഹുസൂർ ശിരസ്തദാർ), ഇലക്ട്രോണിക് വോട്ടുയന്ത്രം- ഷൈജു പി. ജേക്കബ് സ്​​െപഷൽ തഹസിൽദാർ (എൽ.എ-കൂടങ്കുളം), മെറ്റീരിയൽ മാനേജ്മ​െൻറ്​ കെ.എ. മുഹമ്മദ് ഷാഫി, സ്പെഷൽ തഹസിൽദാർ (ആർ.ആർ) കോട്ടയം, കമ്പ്യൂട്ടർവത്​കരണം-ഐ.സി.ടി ആപ്ലിക്കേഷൻ- മാത്യു കെ. എബ്രഹാം (അഡീഷനൽ ഡിസ്ട്രിക്റ്റ് ഇൻഫർമാറ്റിക് ഓഫിസർ).

പാലാ തെരഞ്ഞെടുപ്പ്​: പത്രികകള്‍ ഇന്ന്​ മുതൽ സ്വീകരിക്കും
പാലാ: നിയമസഭ നിയോജക മണ്ഡലത്തില്‍ സെപ്​റ്റംബർ 23ന്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പി​​െൻറ വിജ്ഞാപനം ബുധനാഴ്​ച പുറപ്പെടുവിക്കും. ബുധനാഴ്​ച മുതൽ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ്​ ഓഫിസർകൂടിയായ കലക്​ടർ പി.കെ. സുധീര്‍ ബാബു അറിയിച്ചു.
കലക്ടറേറ്റില്‍ വരണാധികാരിയായ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്കും ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ഉപവരണാധികാരി ളാലം ബി.ഡി.ഒക്കും പത്രിക നല്‍കാം. രാവിലെ 10 മുതല്‍ മൂന്നുവരെയാണ് പത്രിക സമർപ്പണം.

ലോക്​സഭ തെര​െഞ്ഞടുപ്പിലേതുപോലെ 176 പോളിങ്​ കേന്ദ്രങ്ങളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജീകരിക്കുക. വോട്ടുയന്ത്രവും വിവിപാറ്റ് യന്ത്രവും ഉപയോഗിച്ചാകും തെരഞ്ഞെടുപ്പ്​. യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന സെപ്റ്റംബർ മൂന്നിന് ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിലെ ഇ.വി.എം വെയർഹൗസിൽ നടക്കും. രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന. ഈമാസം 25 മുതൽ ജില്ലയിൽ നിലവിൽവന്ന പെരുമാറ്റച്ചട്ടം സെപ്റ്റംബർ 29 വരെ നിലവിലുണ്ടാകും. സ്ഥാനാർഥികള്‍ക്കും രാഷ്​ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ബാധകമായിരിക്കും.

സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ​െചലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. പൊതുസ്ഥലങ്ങളിൽ പ്രചാരണ സാമഗ്രികളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനമുണ്ട്. രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുള്ള പരിശീലനം ഈമാസം 30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക. ഹൈകോടതിയുടെ ഉത്തരവനുസരിച്ച് ഫ്ലക്​സ്​ ബോര്‍ഡുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്​.

1,77,550 വോട്ടർമാർ
പാലാ മണ്ഡലത്തിൽ 87,036 പുരുഷന്മാരും 90,814 സ്ത്രീകളും ഉള്‍പ്പെടെ 1,77,550 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഈ മാസം 25 വരെ ലഭിച്ച 4320 അപേക്ഷകളും ഉപതെരഞ്ഞെടുപ്പിനായി പരിഗണിക്കും. ഇതിൽ 2499 അപേക്ഷകളാണ് പട്ടികയിൽ പേരുചേർക്കാൻ സമർപ്പിച്ചിട്ടുള്ളത്​. തിരുത്തൽ, ഒഴിവാക്കൽ, പോളിങ്​ ബൂത്ത് മാറ്റം എന്നിവയടക്കമുള്ള അപേക്ഷകളാണ് ബാക്കിയുള്ളവ.

പാലാ സീറ്റ്​ അനുവദിക്കണം -നാഷനലിസ്​റ്റ്​ കേരള കോൺഗ്രസ്​
കോട്ടയം: പാലാ സീറ്റ്​ നാഷനലിസ്​റ്റ്​ കേരള കോൺഗ്രസിന്​ (എൻ.കെ.സി) മത്സരിക്കാൻ അനുവദിക്കണമെന്ന്​ നാഷനലിസ്​റ്റ്​ കേരള കോൺഗ്രസ്​ ജില്ല നേതൃസമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം സീറ്റ്​ ഇത്തവണ ഏറ്റെടുത്തതിനു​ പകരം പാലാ നിയോജക മണ്ഡലം അനുവദിച്ചു​ തരണം. ഇക്കാര്യം 30ന്​ ചേരുന്ന എൻ.ഡി.എ യോഗത്തിൽ ഉന്നയിക്കുമെന്ന്​ ജില്ല നേതൃസമ്മേളനം ഉദ്​ഘാടനം ചെയ്​ത ​നാഷനലിസ്​റ്റ്​ കേരള കോൺഗ്രസ്​ സംസ്​ഥാന ചെയർമാൻ കുരുവിള മാത്യൂസ്​ പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പ്​: എൽ.ഡി.എഫ്​ ഒറ്റക്കെട്ടായി നേരിടും -എൻ.സി.പി
​കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനെ എൽ.ഡി.എഫ്​ ഒറ്റക്കെട്ടായി നേരിടുമെന്ന്​ ജില്ല പ്രസിഡൻറ്​ കാണക്കാരി അരവിന്ദാക്ഷൻ. എൻ.സി.പിയിൽ അച്ചടക്കലംഘനം നടത്തിയ അഞ്ചു​പേരെ അന്വേഷണവിധേയമായി രണ്ടുമാസം മുമ്പ്​ സസ്​പെൻഡ്​ ചെയ്​തിരുന്നു​. തെറ്റായ വാർത്തകൾക്ക്​ പിന്നിൽ അവരാണ്​. പാലായിൽ മാണി സി. കാപ്പൻ സ്ഥാനാർഥിയാകണമെന്ന്​ ബ്ലോക്ക്​ കമ്മിറ്റിയും ജില്ല കമ്മിറ്റിയും ഏകകണ്​ഠമായാണ്​ നിർദേശിച്ചത്​. ബുധനാഴ്​ച സംസ്ഥാന കമ്മിറ്റിക്കുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pala by Election
News Summary - pala by election
Next Story