പാലായിൽ വോട്ടുമറിക്കൽ ചൂടൻ ചർച്ച
text_fieldsകോട്ടയം: ബൂത്തിലെത്താൻ ഒരുദിനം മാത്രം ശേഷിെക്ക പാലായിൽ ചൂടൻ വോട്ടുമറിക്കൽ ചർച് ച. നിശ്ശബ്ദ പ്രചാരണത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനാണ് വോട്ടുമറി ക്കൽ ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരോ ബൂത്തിലും ബി.ജെ.പി 35 വോട്ട് വീതം യു.ഡി.എഫിന് ന ൽകുമെന്നും ഇതിന് രഹസ്യധാരണയിൽ എത്തിയെന്നുമായിരുന്ന കാപ്പെൻറ ആരോപണം. ഇതോ ടെ ചർച്ച മുന്നണികളിലേക്കും പടർന്നുകയറി. ആരോപണ-പ്രത്യാരോപണങ്ങളുയർത്തി നേതാ ക്കൾ രംഗത്തെത്തിയതോടെ പാലായുടെ അന്തരീക്ഷത്തിൽ വോട്ടുമറിക്കൽ നിറഞ്ഞുനിന്നു.
< p>മാണി സി. കാപ്പെൻറ ആരോപണം ശരിെവച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചതോടെ മറുപടിയുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. ഏതു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വോട്ടുമറിക്കുന്ന പാരമ്പര്യമാണ് ബി.ജെ.പിക്കുള്ളതെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇതു കണ്ടെന്നും കോടിയേരി പറഞ്ഞു. ഇത്തരം അവിശുദ്ധ നീക്കങ്ങൾ പാലായിൽ ഏശില്ലെന്നും കോടിയേരി വ്യക്തമാക്കി.പിന്നാലെ തോൽവി സമ്മതിച്ചതിെൻറ തെളിവാണ് എൽ.ഡി.എഫ് ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, അവജ്ഞയോെട തള്ളുന്നുവെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെ പ്രതികരണം.
യു.ഡി.എഫ്-ബി.ജെ.പി കൂട്ടുക്കെട്ടെന്ന ആരോപണം മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള ക്രിസ്ത്യൻ വോട്ടുകളിൽ ചാഞ്ചാട്ടം ലക്ഷ്യമിട്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ബി.ജെ.പി വോട്ട് യു.ഡി.എഫിന് നൽകുമെന്ന എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ആരോപണം പരാജയം മുന്നിൽകണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വോട്ടെടുപ്പ് അടുത്തപ്പോൾ വൻ പരാജയം ഭയന്നുള്ള പരിഭ്രമത്തിലാണ് ഇടതുമുന്നണി. എല്ലാ തെരഞ്ഞെടുപ്പുകളുടെയും അവസാനം ഇടതുമുന്നണി ഉയർത്തുന്ന ആരോപണമാണിതെന്നും തിരുവഞ്ചൂർ പറഞ്ഞു.
സത്യം തിരിച്ചറിഞ്ഞതിെൻറ വിഭ്രാന്തിയിലാണ് മാണി സി. കാപ്പെൻറ പ്രസ്താവനയെന്നായിരുന്നു എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിയുടെ പ്രതികരണം. മണ്ഡലത്തിലെ എൻ.ഡി.എയുടെ പ്രകടനംകണ്ട് അന്ധാളിച്ച സി.പി.എം നേതൃത്വത്തിെൻറ മുൻകൂർ ജാമ്യമെടുക്കലാണ് കാപ്പെൻറ പ്രസ്താവന. മുൻകാലങ്ങളിലെ സി.പി.എം-കേരള കോൺഗ്രസ് രഹസ്യബന്ധം ഇത്തവണയും ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരള കോൺഗ്രസിന് വോട്ടുമറിക്കാനാണ് പാലയിൽ സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തതെന്നും എൻ. ഹരി പറഞ്ഞു.
തരംതാഴ്ന്ന രാഷ്ട്രീയം –പിള്ള
കോട്ടയം: ബി.ജെ.പി വോട്ട് മറിക്കുമെന്ന നട്ടാല്‍ മുളക്കാത്ത നുണയാണ് സി.പി.എം പ്രചരിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. തരംതാഴ്ന്ന രാഷ്ട്രീയമാണ് കളിക്കുന്നത്. 2004ല്‍ സി.പി.എം വോട്ട് മറിെച്ചന്ന ആരോപണത്തെ തുടര്‍ന്ന് എൽ.ഡി.എഫ് നിയോഗിച്ച പന്ന്യന്‍ രവീന്ദ്രന് കമീഷന് റിപ്പോര്‍ട്ട് ധൈര്യമുണ്ടെങ്കില്‍ കോടിയേരി പുറത്തുവിടട്ടെ. സംസ്ഥാനത്തിെൻറ അതിര്‍ത്തി വിട്ടാല്‍ പരസ്യമായിട്ടല്ലേ സി.പി.എം കോണ്‍ഗ്രസിനെയും യു.പി.എയും പിന്തുണക്കുന്നത്. അഴിമതി നടത്തുന്നതിലും പ്രതികളെ രക്ഷിക്കുന്ന കാര്യത്തിലും എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര സഹായസംഘങ്ങളായാണ് പ്രവർത്തിക്കുന്നത്. എന്‍.ഡി.എക്ക് അനുകൂല സാഹചര്യമാണ് പാലായിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സജ്ജം –കോടിയേരി
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നേരിടാൻ സി.പി.എം സജ്ജമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്ഥാനാർഥി നിര്‍ണയമടക്കം ചര്‍ച്ച ചെയ്യാന്‍ സി.പി.എം സെക്രേട്ടറിയറ്റും സംസ്ഥാന സമിതിയും ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. വൈകീട്ട് മൂന്നിന് എല്‍.ഡി.എഫ് സംസ്ഥാന സമിതിയും ചേരും. അഞ്ച് മണ്ഡലങ്ങളിൽ ഒരിടത്തും ബി.ജെ.പിക്ക് വിജയസാധ്യതയില്ല. എല്ലാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഇത്തരം പ്രചാരണം നടത്തുക പതിവാണ്. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് മണ്ഡലം കമ്മിറ്റികളില്‍നിന്ന് അഭിപ്രായം തേടിയശേഷമാകും തീരുമാനം. ഒാരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തഫലം പതിവാണ്. ഏറെ പ്രത്യേകതകളുള്ള പാലായിൽ മാണി സി. കാപ്പൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
