You are here

നറുക്കിൽ മാണി സി. കാപ്പൻ ഒന്നാമത്​; വോട്ടല്ല നറുക്കെന്ന്​ ജോസ്​ ടോമും ഹരിയും 

23:23 PM
18/09/2019
jose-tom-180919.jpg
പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി മാ​ണി സി.​കാ​പ്പ​െൻറ കൈ​യി​ൽ കു​രു​ങ്ങി​യ മൈ​ക്രോ​ഫോ​ൺ വാ​ങ്ങു​ന്ന യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജോ​സ്​ ടോം. ​എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി സ​മീ​പം ( -ചി​ത്രം ദി​ലീ​പ്​ പു​ര​യ്​​ക്ക​ൽ)

പാ​ലാ: മ​ണ്ണും മാ​ണി​യും ച​തി​ക്കി​െ​ല്ല​ന്നാ​ണ്​ പാ​ലാ​യു​ടെ ക​ർ​ഷ​ക​മ​ന​സ്സ്​​. മീ​ന​ച്ചി​ലാ​റി​​​െൻറ തീ​ര​ത്തു​നി​ന്ന്​ ഇ​ടു​ക്കി​യി​ലെ​യും മ​ല​ബാ​റി​ലെ​യും മ​ല​യോ​ര​ങ്ങ​ളു​ടെ തു​ഞ്ച​ത്തേ​ക്ക്​ ​പാ​ലാ​ക്കാ​രെ എ​ത്തി​ച്ച​തും മ​റ്റൊ​രു വി​ശ്വാ​സ​മാ​യി​രു​ന്നി​ല്ല. ഇ​ക്കു​റി മാ​ണി​യി​ല്ലാ​ത്ത പാ​ലാ പി​ടി​ക്കാ​ൻ ക​ർ​ഷ​ക മ​ന​സ്സി​ൽ കു​ടി​യേ​റു​ന്ന​തി​നോ​ളം മി​ക​വാ​ർ​ന്നൊ​രു മാ​ർ​ഗ​മി​ല്ലെ​ന്ന്​ അ​റി​യാ​വു​ന്ന മു​ന്ന​ണി സ്​​ഥാ​നാ​ർ​ഥി​ക​ൾ, ബു​ധ​നാ​ഴ്​​ച സ​മ​യ​മേ​റെ ചെ​ല​വി​ട്ട​തും ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു. പാ​ലാ ളാ​ലം പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ൻ​ഫാം അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​സം​ഗ​മ​ത്തി​ൽ ഇ​ട​ത്​-​വ​ല​ത്​-​എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി​ക​ൾ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി നി​റ​ഞ്ഞു. റീ​സ​ർ​വേ​യി​ലെ അ​പാ​ക​ത ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യ​പ്പോ​ൾ റ​ബ​ർ മു​ത​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​വ​രെ വി​ഷ​യ​മാ​യി. 

റീ​സ​ർ​വേ​യി​ലെ അ​പാ​ക​ത​ക​ളെ തു​ട​ർ​ന്ന്​ മീ​ന​ച്ചി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​െ​ല 12 വി​ല്ലേ​ജു​ക​ളി​ലെ 40,000ത്തോ​ളം പേ​രു​ടെ ഭൂ​മി പു​ര​യി​ട​ത്തി​നു​പ​ക​രം തോ​ട്ട​മാ​യി റ​വ​ന്യൂ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ  പ്ര​തി​ഷേ​ധി​ക്കാ​നാ​യി​രു​ന്നു ക​ർ​ഷ​ക​ർ ഒ​ത്തു​ചേ​ർ​ന്ന​ത്. ഇ​തി​ലാ​യി​രു​ന്നു സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ സം​ഗ​മം. മൂ​വ​രെ​യും ഒ​രു​പോ​ലെ പ്രോ​ത്സാ​ഹി​പ്പി​ച്ച ക​ർ​ഷ​ക​ർ പ​ക്ഷേ, മ​ന​സ്സ​ടു​പ്പം ഇ​റ്റു​വീ​​ഴാ​തെ​യും ശ്ര​ദ്ധി​ച്ചു.

മൂ​ന്ന്​ സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​ദ്യം ആ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ന്ന ആ​ശ​ങ്ക, ന​റു​ക്കെ​ന്ന ആ​ശ​യ​ത്തി​ലെ​ത്തി​യ​േ​പ്പാ​ൾ ഭാ​ഗ്യം ഒ​പ്പം നി​ന്ന​ത്​ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​നൊ​പ്പം. ഒ​ന്നാ​മ​തെ​ത്തി​യ​ത്​ ​കാ​പ്പ​​​െൻറ മു​ഖ​ത്ത്​ ചെ​റു​ചി​രി വി​രി​യി​ച്ചെ​ങ്കി​ലും ന​റു​ക്ക​ല്ല വോ​​ട്ടെ​ന്ന സ​ദ​സ്സി​ലെ ക​മ​ൻ​റി​ൽ​ മ​റ്റു​ള്ള​വ​രു​െ​ട മു​ഖ​ത്തും ചി​രി​വെ​ളി​ച്ചം. 

യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ജോ​സ്​​ ടോ​മി​നെ ര​ണ്ടാ​മ​തും എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​യെ അ​വ​സാ​ന​മാ​യും പ​രി​ച​യ​പ്പെ​ടു​ത്തി.ജ​യി​ച്ചാ​ൽ പാ​ലാ​യി​ൽ കോ​ൾ​ഡ്​ സ്​​റ്റോ​േ​റ​ജു​ക​ളും ഫു​ഡ്​ പാ​ർ​ക്കും കൊ​ണ്ടു​വ​രു​മെ​ന്നാ​യി​രു​ന്നു മാ​ണി സി. ​കാ​പ്പ​​​െൻറ പ്ര​ഖ്യാ​പ​നം. ഏ​ക​വി​ള കൃ​ഷി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു.

ബ​ഹു​വി​ള കൃ​ഷി​ക്കാ​യി​രു​ന്നു ജോ​സ്​ ടോ​മി​​​െൻറ​യും വോ​ട്ട്. കോ​ൾ​ഡ്​ ​സ്​​റ്റോ​റേ​ജി​ലൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നാ​യി ജോ​സ്​ ടോം. ​ക​ർ​ഷ​ക​മാ​ർ​ക്ക​റ്റി​ൽ മി​ക​ച്ച വി​ല ല​ഭി​ക്കു​ന്നു​ണ്ട്. അ​ടു​ത്തി​ടെ താ​നും വാ​ഴ​ക്കു​ല അ​വി​ടെ വി​റ്റ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

റ​ബ​റി​​നാ​യി ഒ​ന്നും ചെ​യ്യാ​ത്ത​വ​രാ​ണ്​ വാ​ഗ്​​ദാ​ന​ങ്ങ​ൾ നി​ര​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു എ​ൻ. ഹ​രി​യു​​ടെ വാ​ദം. റീ​സ​ർ​വേ​യി​ലെ അ​പാ​ക​ത​ വ​ലി​യ ച​ർ​ച്ച​ക്ക്​ ഇ​ട​യാ​ക്കി. വി​ജ​യി​ച്ചാ​ൽ നി​യ​മ​സ​ഭ​യി​ലെ ത​​​െൻറ ആ​ദ്യ സ​ബ്​​മി​ഷ​ൻ ഇ​താ​കു​മെ​ന്നാ​യി മാ​ണി സി. ​കാ​പ്പ​ൻ. നേ​ര​േ​ത്ത പ​ല എം.​എ​ൽ.​എ​മാ​രും സ​ബ്​ മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചാ​യി മോ​ഡ​റേ​റ്റ​ർ അ​ഡ്വ. വി.​സി. സെ​ബാ​സ്​​റ്റ്യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ, ന​ട​പ്പാ​ക്കാ​നു​ള്ള ക​രു​ത്തു​ണ്ടെ​ന്നാ​യി കാ​പ്പ​ൻ. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മെ​ല്ലാം പാ​ലാ​യി​ൽ ഉ​ണ്ട​ല്ലോ, താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ ത​ന്നെ പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി ജോ​സ്​ ടോം. ​ജ​യി​ച്ചാ​ലും തോ​റ്റാ​ലും ഈ ​പ്ര​ശ്​​ന​ത്തി​നു​ പ​രി​ഹാ​രം കാ​ണും​വ​രെ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്ന ഹ​രി​യു​ടെ ഉ​റ​പ്പ്. പ​ര​സ്​​പ​രം കൈ​െ​കാ​ടു​ത്ത്​  മ​ട​ങ്ങുേ​മ്പാ​ൾ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ ചു​റ്റും കൂ​ടി​യ​തോ​െ​ട മൂ​വ​രും വീ​ണ്ടും ​‘ശ​ത്രു​ക്ക​ളാ​യി’.

Loading...
COMMENTS