Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവിശാല പ്രതിപക്ഷ...

വിശാല പ്രതിപക്ഷ ​െഎക്യം: ചന്ദ്രബാബു നായിഡു രാഹുലിനെ കണ്ടു

text_fields
bookmark_border
chandrababu-naidu-with-rahul
cancel

ന്യൂഡൽഹി: ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തി. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ​െഎക്യത്തിന്​ രൂപം കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്​ തുടക്കം കുറിക്കുന്നതിനായായിരുന്നു കൂടിക്കാഴ്​ച. വ്യാഴാഴ്​ച വൈകുന്നേരമായിരുന്നു ച​ന്ദ്രബാബു നായിഡു രാഹുൽ ഗാന്ധിയെ കണ്ടത്​. യു.പി.എയുമായി കൈകോർക്കാനായി നേരത്തെ കോൺഗ്രസ്​ നേതാവ്​ വീരപ്പമൊയ്​ലി ചന്ദ്രബാബു നായിഡുവിനെ ക്ഷണിച്ചിരുന്നു.

കഴിഞ്ഞ മാർച്ചിലാണ്​ ചന്ദ്രബാബു നായിഡു എൻ.ഡി.എയുമായി തെറ്റിയത്​. തുടർന്നാണ്​​​ വിശാല പ്രതിപക്ഷ ​െഎക്യം സാക്ഷാത്​ക്കരിക്കുന്നതിനായുള്ള പ്രവർത്തനം തുടങ്ങിയത്​. ശരത്​ പവാർ, ഫറൂഖ്​ അബ്​ദുല്ല എന്നിവരുമായും നായിഡു വ്യാഴാഴ്​ച കൂടിക്കാഴ്​ച നടത്തി. ഒരാഴ്​ചക്കിടയിൽ രണ്ടാമത്തെ തവണയാണ്​ ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തുന്നത്​. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, ബി. എസ്​.പി അധ്യക്ഷ മായാവതി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി എന്നിവരുമായും തമിഴ്​നാട്ടിലെ ദ്രാവിഡ പാർട്ടികളുമായും നായിഡു പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.

സി.ബി.​െഎയിലും എൻഫോഴ്​സ്​മ​െൻറ്​ വിഭാഗത്തിലും റിസർവ്​ ബാങ്കിലും എന്താണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്​ എല്ലാവരും കാണുന്നുണ്ടെന്നും ഇൗ സർക്കാറിനെതിരെ ഒരുമിച്ചു നിൽക്കാനായി മറ്റ്​ പ്രതിപക്ഷ പാർട്ടികളെ ക്ഷണിക്കുകയാണെന്നും ചന്ദ്രബാബു നായിഡു കൂടിക്കാഴ്​ചക്കു ശേഷം പറഞ്ഞു.

പരമ്പരാഗതമായി സംസ്​ഥാനത്തിനകത്തും പുറത്തും കോൺഗ്രസ്​ വിരുദ്ധ ചേരിയിലായിരുന്ന ടി.ഡി.പി 90കളിൽ ഇടതുപക്ഷ പാർട്ടികളുമായി ചേർന്ന്​ സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പിനെ നേരിട്ടു. 1999ലും 2004ലും 2014ലും ബി.ജെ.പിയോടൊപ്പമായിരുന്നു. 2009ൽ തെലങ്കാന രാഷ്​ട്ര സമിതിയുമായി ചേർന്ന്​ കോൺഗ്രസിനെ നേരിട്ടു. ഇത്തവണ ടി.ഡി.പി കോൺഗ്രസിനോട്​ അടുക്കുകയാണ്​.

ഡിസംബറിൽ തെലങ്കനയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്​ഥാനത്ത്​ ആകെയുള്ള 119 സീറ്റുകളിൽ 14 സീറ്റുകളിൽ ടി.ഡി.പി മത്സരരംഗത്തുണ്ട്​. 95സീറ്റുകളിൽ ടി.ഡി.പി കോൺഗ്രസിന്​ പിന്തുണ നൽകും. ബാക്കി സീറ്റുകളിൽ മറ്റ്​ സൗഹൃദ കക്ഷികളെയും പിന്തുണക്കാനാണ്​ പാർട്ടി തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrababu naidumalayalam newspolitics newsOpposition MeetingsRahul Gandhi
News Summary - Opposition Meetings;Chandrababu Naidu met with rahul gandhi -politics news
Next Story