Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎ.​െഎ.എ.,ഡി.എം.കെ...

എ.​െഎ.എ.,ഡി.എം.കെ ലയനം: പന്നീർശെൽവം പ്രധാനമന്ത്രിയെ കണ്ടു

text_fields
bookmark_border
panneerselvm-with-modi
cancel

ചെന്നൈ: എ.​െഎ.എ.ഡി.എം.കെ ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിമത പക്ഷമായ ഒ.പന്നീർ ശെൽവം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തി. 30 മിനുട്ടു നേരം ഇരുവരും  ചർച്ച നടത്തി. രാജ്യ സഭ എം.പി വി.മൈ​ത്രേയൻ, മുൻ സംസ്​ഥാന മന്ത്രി കെ.പി മുനിസാമി, മുൻ രാജ്യസഭാംഗം മനോജ്​ പാണ്ഡ്യൻ എന്നിവർ സന്നിഹിതരായിരുന്നു. 

ഒ.പി.എസും മോദിയും സംസ്​ഥാനത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം ചർച്ച ചെയ്​​െതന്നും ചർച്ച സൗഹാർദ്ദപരമായിരുന്നെന്നും മൈത്രേയൻ മാധ്യമങ്ങളോട്​ പറഞ്ഞു.എ.​െഎ.എ.ഡി.എം.കെയുടെ ഇരു ഘടകങ്ങളുടെയും ലയനമായിരുന്നു പ്രധാന അജണ്ട. നീറ്റുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളും ചർച്ചയിൽ ഉയർന്നു വന്നു. 

കഴിഞ്ഞ വെള്ളിയാഴ്​ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പന്നീർശെൽവവും അന്നുതന്നെ കാണുമെന്ന്​ കരുതിയിരുന്നെങ്കിലും കൂടിക്കാഴ്​ച നടന്നില്ല. ലയന ശേഷം ​എ.​െഎ.എ.ഡി.എം.കെ എൻ.ഡി.എയു​െ2 ഘടകകക്ഷിയാകുമെന്നാണ്​ സൂചന. 

അതേസമയം, വി.കെ. ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരൻ സ്വന്തം നിലക്ക്​ എം.ജി.ആറി​​െൻറ നൂറാം വാർഷിക പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്​. തനിക്ക്​ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന്​ പറയുന്ന ദിനകരൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ താൻ തയാറാണെന്നും അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiTamil Nadupanneerselvammalayalam newspolitical newsAIADMK unification
News Summary - O.Pannir Selvam Meets Modi - India News
Next Story