Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right‘വിക്ടേഴ്സി’നെ...

‘വിക്ടേഴ്സി’നെ എതിർത്ത സി.പി.എം നിലപാട് ഒാർമിപ്പിച്ച് ഉമ്മൻ ചാണ്ടിയും ഇ.ടിയും

text_fields
bookmark_border
‘വിക്ടേഴ്സി’നെ എതിർത്ത സി.പി.എം നിലപാട് ഒാർമിപ്പിച്ച് ഉമ്മൻ ചാണ്ടിയും ഇ.ടിയും
cancel

തി​രു​വ​ന​ന്ത​പു​രം: വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കുേ​മ്പാ​ൾ ചാ​ന​ൽ തു​ട​ങ്ങു​ന്ന​തി​നെ എ​തി​ർ​ത്ത സി.​പി.​എം നി​ല​പാ​ട് ഒാ​ർ​മി​പ്പി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും. ഇ​രു​വ​രും ​േഫ​സ്​​ബു​ക്ക് പോ​സ്​​റ്റി​ലൂ​ടെ​യാ​ണ് ചാ​ന​ൽ തു​ട​ങ്ങി​യ കാ​ല​ത്തെ സം​ഭ​വ​ങ്ങ​ൾ അ​നു​സ്മ​രി​ക്കു​ന്ന​ത്. 

ജൂ​ണ്‍ ഒ​ന്നി​ന് സ്‌​കൂ​ള്‍ തു​റ​ന്നെ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​ഭി​മാ​ന​പൂ​ര്‍വം പ​റ​യാ​ന്‍ ത​ങ്ങ​ള്‍ തു​റ​ന്നെ​തി​ര്‍ത്ത വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പോ​സ്​​റ്റ്​ ആ​രം​ഭി​ക്കു​ന്ന​ത്. ചാ​ന​ലി​​െൻറ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. 2005ൽ ​ഇ​ട​തു​പ​ക്ഷ​ത്തി​​െൻറ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ തു​ട​ങ്ങി​യ ചാ​ന​ൽ ഇ​ന്ന് രാ​ജ്യ​െ​ത്ത മു​ൻ​നി​ര വി​ദ്യാ​ഭ്യാ​സ ചാ​ന​ലാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ  പ്രാ​ധാ​ന്യം തി​രി​ച്ച​റി​യാ​ന്‍ എ​ൽ.​ഡി.​എ​ഫി​ന് 14 വ​ർ​ഷ​വും കോ​വി​ഡും വേ​ണ്ടി​വ​ന്നു​വെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​രി​ഹ​സി​ച്ചു. 

ധ​ന്യ​മാ​യ ഒ​രു നി​മി​ഷ​ത്തി​​െൻറ ഒാ​ർ​മ​ക്ക് എ​ന്ന പേ​രി​ലാ​ണ് അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​​െൻറ കു​റി​പ്പ്. അ​ന്ന് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളും കു​റി​പ്പി​ലു​ണ്ട്. കു​ട്ടി​ക​ളെ വി​ക്ട​റി​പീ​ഠ​ത്തി​ലെ​ത്തി​ക്കാ​ൻ വി​ക്ട​ർ വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ വീ​ണ്ടും വ​രു​ന്നു. സ്വാ​ഗ​തം. ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ന​ന്മ നേ​രു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് ബ​ഷീ​റി​​െൻറ കു​റി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyldfkerala newsfacebook postE.T muhammed basheervicters channel
News Summary - oommen chandy and et muhammed basheer remind ldf victers channel- kerala
Next Story