Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2019 12:02 AM IST Updated On
date_range 3 April 2019 7:22 PM ISTസമദൂരം: ബി.ജെ.പിക്ക് ഞെട്ടൽ, യു.ഡി.എഫിന് ആശ്വാസം
text_fieldsbookmark_border
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാറുകളെ കുറ്റപ്പെടുത്തിയും കോൺഗ്രസിനെ തലോടിയുമുള്ള എൻ.എസ്.എസ് നിലപാടിൽ ഞെട്ടി ബിജെ.പി. എൻ.എൻ.എസ് വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ട് പ്രതീക്ഷയോടെ മുന്നേറുന്നതിനിടെ, അപ്രതീക്ഷിത തിരിച്ചടികൂടിയാണ് എൻ.എസ്.എസ് പ്രഖ്യാപനം. പതിവുപോലെ ലോക്സഭ തെരഞ്ഞെടുപ്പിലും സമദൂരമാണ് പ്രഖ്യാപിച്ചതെങ്കിലും ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സംരക്ഷണ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുള്ള കുറ്റാരോപണമാണ് അപ്രതീക്ഷിത ട്വിസ്റ്റായത്.
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എൻ.എസ്.എസ് തുടക്കമിട്ട വിശ്വാസ സംരക്ഷണ പ്രക്ഷോഭം ഏറ്റെടുത്തത് ബി.ജെ.പിയായിരുന്നു. ഇതിെൻറ ഭാഗമായി അറസ്റ്റിലായ കെ. സുരേന്ദ്രനെ എൻ.എസ്.എസ് നേതൃത്വം നേരിട്ട് പിന്തുണ അറിയിക്കുന്നിടംവരെ ബന്ധം വളരുകയും ചെയ്തു. ഇത് ബി.ജെ.പിക്ക് വൻ പ്രതീക്ഷയാണ് പകർന്നത്. വെയിലിലിറങ്ങാതെ സമരങ്ങൾക്ക് പിന്തുണ നൽകുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് വിമർശനവും ആശ വർധിപ്പിച്ചു. വിശ്വാസസംരക്ഷണം പ്രധാനവിഷയമാക്കി ഉയർത്തി ബി.ജെ.പി പ്രചാരണം െകാഴുപ്പിക്കുന്നതിനിടെയാണ് കേന്ദ്രത്തെ വിമർശിച്ച് എന്.എസ്.എസ് മുഖപ്പത്രമായ സര്വീസിെൻറ മുഖപ്രസംഗം.
മണ്ഡലകാലശേഷം ശബരിമല നട തുറന്നപ്പോൾ രാഷ്ട്രീയ പാര്ട്ടികളുടെ ഇടപെടലൊന്നും അവിടെ കണ്ടിെല്ലന്ന് പറയുന്ന മുഖപ്രസംഗം ഇതിനുകാരണം ലോക്സഭ തെരഞ്ഞെടുപ്പാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളെവന്ന് വ്യക്തമാക്കുന്നു. ഇത് ബി.ജെ.പി നേതൃത്വത്തിനുള്ള പരോക്ഷവിമർശനം കൂടിയായാണ്. ഇതോടെ, ബി.െജ.പി അനുകൂലനിലപാട് എൻ.എസ്.എസ് സ്വീകരിക്കുെമന്ന അഭ്യൂഹത്തിന് അവർ വ്യക്തത വരുത്തിയിരിക്കുകയാണ്. നേരേത്ത, ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ള എൻ.എസ്.എസ് അനുകൂല്യം പ്രതീക്ഷിച്ച് മത്സരിക്കാൻ തയാറെടുത്തിരുന്നു. ജി. സുകുമാരൻ നായരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
എന്നാൽ, ഗ്രൂപ് പോരിൽ ശ്രീധരൻപിള്ള പുറത്തായി. നായർ സമുദായ അംഗമല്ലാത്ത കെ. സുരേന്ദ്രൻ സ്ഥാനാർഥിയുമായി. ഇതും നിലപാട് മാറ്റത്തിനു കാരണമായെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിക്ക് ബി.ജെ.പി അമിതപ്രാധാന്യം നൽകുന്നതും അനിഷ്ടത്തിനു കാരണമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുകയും എൻ.എസ്.എസ് പിന്തുണ അഭ്യർഥിക്കുകയും ചെയ്തതോടെ പഴയ കോൺഗ്രസ് ബന്ധത്തിലേക്ക് സമദൂരത്തിെൻറ മറവിൽ എൻ.എസ്.എസ് മടങ്ങുകയായിരുന്നു.
കോൺഗ്രസ് നേതൃത്വത്തിൽ എ.കെ. ആൻറണിയും കെ.സി. വേണുഗോപാലും നിർണായകസ്ഥാനത്തിരിക്കുന്നതും ബി.ജെ.പിയിൽ അത്തരം വിശ്വസ്തർ ഇല്ലാത്തതും നിലപാട് മാറ്റത്തിനു കാരണമായിട്ടുണ്ട്. തങ്ങളുടെ നിലപാടിലൂടെ ബി.ജെ.പിക്ക് വോട്ട് വർധിക്കുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഉണ്ടായി. എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ച മാവേലിക്കര യൂനിയൻ ഭരണസമിതിയെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story