Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവയനാട്ടിലെ ശത്രു...

വയനാട്ടിലെ ശത്രു നീലഗിരിയിൽ സുഹൃത്ത്

text_fields
bookmark_border
k-padmanabhan
cancel
camera_alt???????? ?????????? ??????? ??.??.?? ?????????????????? ??????? ????????? ???? ?.??. ???????? ??????????? ????????? ??????????.

എരുമാട്​ (ഗൂഡല്ലൂർ): ‘‘രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ വരണമെന്നാണ്​ ആഗ്രഹിക്കുന്നത്​. ചി ല സംസ്​ഥാനങ്ങളിൽ അവിടത്തെ പ്രാദേശികപ്രശ്​നങ്ങളുടെ ഭാഗമായി അതിൽ അഭിപ്രായവ്യത്യാസമുണ്ടായേക്കാം. അതൊന്നും നമ ്മൾ ഗൗനിക്കുന്നേയില്ല’’ -തമിഴ്​നാട്ടിലെ നീലഗിരി ലോക്​സഭ മണ്ഡലത്തിൽ മത്സരിക്കുന്ന മതേതര പുരോഗമന മുന്നണി സ് ​ഥാനാർഥിയായ ഡി.എം.കെ നേതാവ്​ എ. രാജയുടെ ​പ്രചാരണാർഥം എരുമാട്​ ടൗണിൽ സി.പി.​എം സംഘടിപ്പിച്ച പൊതുയോഗത്തിൽ കോൺ ഗ്രസ്​ ജില്ല സെക്രട്ടറി ഷാജി ചെളിവയൽ ആവേശപൂർവം സംസാരിക്കുന്നതിന്​ കൈയടിക്കുകയാണ്​ സദസ്സിലെ സി.പി.എം അണികൾ.

നാലു കിലോമീറ്റർ അകലെ അതിർത്തിക്കിപ്പുറത്ത്​ വയനാട്ടിൽ രാഹുൽ ഗാന്ധിയെ സി.പി.എം കടന്നാ​ക്രമിക്കു​േമ്പാൾ, തമിഴ്​നാട്ടിലെ വേദിയിൽ സ്​ഥാപിച്ച ബാനറിൽ രാഹുലും സീതാറാം യെച്ചൂരിയും ​ചേർന്നുനിൽക്കുന്നു​. വൃന്ദ കാരാട്ട്​ വർഗീയ പാർട്ടിയെന്ന്​ കടുത്ത രീതിയിൽ വിമർശിക്കുന്ന മുസ്​ലിം ലീഗി​​​െൻറ പച്ചപ്പതാക, ടൗണിലെ ജങ്​ഷനരികെ സി.പി.എം പ്രവർത്തകർ കെട്ടിയുണ്ടാക്കിയ പന്തലിൽ സി.പി.എം, ഡി.എം.കെ, കോൺഗ്രസ്​ കൊടികൾക്കൊപ്പം തന്നെയുണ്ട്​.

സമ്മേളനം ഉദ്​ഘാടനം ചെയ്​തത്​ സി.പി.എം പോളിറ്റ്​ ബ്യൂ​േറാ മുൻ അംഗവും ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. പത്മനാഭൻ. ​ജില്ല സെക്രട്ടറി വി.എ. ഭാസ്​കരൻ അടക്കം സി.പി.എം നേതാക്കൾക്കു​ പുറമെ ഡി.എം.കെ, കോൺഗ്രസ്​, മനിതനേയ മക്കൾ കക്ഷി, മുസ്​ലിം ലീഗ്​ പാർട്ടികളുടെ നേതാക്കളും ആവേശപൂർവം സംസാരിക്ക​ുന്നു.

കേന്ദ്രത്തിലെ മോദി സർക്കാറി​​​െൻറ ദുർഭരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ്​ എല്ലാവരുടെയും ഉൗന്നൽ. ചിലർ മലയാളത്തിലും മറ്റുള്ളവർ തമിഴിലുമാണ്​ പ്രസംഗിച്ചത്​. ‘‘വേദിയിൽ കൂട്ടിക്കെട്ടിയ കൊടികൾ വേറിട്ടുനിൽക്കുന്നവരുടേതല്ല. 30 വർഷമായി ഗൂഡല്ലൂരിൽ ഇൗ കൊടികൾ ഒന്നിച്ചുനിൽക്കുകയാണ്​​.

ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഇൗ പോരാട്ടത്തിൽ ജനാധിപത്യചേരികൾ ഒരുമിച്ചുനിന്നേ പറ്റൂ’’ -ഷാജി പറയുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്​ നീലഗിരിയിൽ മതേതര ജനാധിപത്യ മുന്നണിക്ക്​ ആവേശംപകരുന്നുവെന്നാണ്​​ സി.പി.എം പ്രവർത്തകരിൽ പലരുടെയും അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newselection newsNeelagiri Lok Sabha SeatK PadmanabhanKerala News
News Summary - Neelagiri Lok Sabha Seat K Padmanabhan -Kerala
Next Story