Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവടക്കുകിഴക്കൻ...

വടക്കുകിഴക്കൻ സംസ്​ഥാനങ്ങൾ ബി.ജെ.പി ഭരിക്കു​െമന്ന്​ എക്​സിറ്റ്​പോൾ പ്രവചനം

text_fields
bookmark_border
വടക്കുകിഴക്കൻ സംസ്​ഥാനങ്ങൾ ബി.ജെ.പി ഭരിക്കു​െമന്ന്​ എക്​സിറ്റ്​പോൾ പ്രവചനം
cancel

ന്യൂഡൽഹി: പോളിങ്​ പൂർത്തിയായ മേഘാലയയിലും നാഗാലാൻറിലും ത്രിപുരയിലും ബി.ജെ.പി വിജയിക്കുമെന്ന്​ എക്​സിറ്റ്​ പോൾ പ്രവചനം. 25വർഷത്തെ കമ്മ്യുണിസ്​റ്റ്​ സർക്കാറി​നെ താഴെയിറക്കിക്കൊണ്ട്​ ബി.ജെ.പി ത്രിപുരയിൽ വിജയിക്കും. ബി.​െജ.പിക്ക്​ 45 മുതൽ 50 സീറ്റ്​ വരെ ലഭിക്കു​െമന്നാണ് പ്രവചനം. അതേസമയം, ഒമ്പത്​- 15 സീറ്റുകളിലേക്ക്​ സി.പി.എം ഒതുക്കപ്പെടുമെന്നും എക്​സിറ്റ്​ പോൾ പറയുന്നു. 

മേഘാലയയിൽ ഭരണത്തിലുളള കോൺഗ്രസിനെ മറികടന്ന്​ മുൻ സ്​പീക്കർ പി.എ സാങ്​മയുടെ എൻ.പി.പി കൂടുതൽ സീറ്റ്​ നേടും. ബി.ജെ.പി^എൻ.പി.പി സഖ്യം അധികാരത്തിലെത്തുമെന്നും എക്​സിറ്റ്​ പോൾ പ്രവചിക്കുന്നു.  മേഘാലയയില്‍ ആകെയുള്ള 59 സീറ്റില്‍ ബി.ജെ.പിക്ക് എട്ടു മുതല്‍ 12 വരേയും എൻ.പി.പിക്ക്​ 23 മുതല്‍ 27 വരേയും സീറ്റുകളാണ് ന്യൂസ്​ എക്​സ്​ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 13 മുതല്‍ 17 വരെ സീറ്റുകളും ലഭിക്കും. 

നാഗാലാൻറിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമായിരിക്കും കാഴ്​ചവെക്കുക. എൻ.പി.എഫും ബി.ജെ.പി സഖ്യകക്ഷികളും കടുത്ത പോരാട്ടം കാഴ്​ചവെക്കു​േമ്പാൾ കോൺഗ്രസ്​ പരാജയപ്പെടും. ബി.ജെ.പി - എൻ.ഡി.പി.പി സഖ്യം അധികാരത്തിലേറും. നാഗാലാൻറില്‍ ആകെയുള്ള 60 സീറ്റില്‍ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യത്തിന് 27 മുതല്‍ 32 വരെ സീറ്റുകളും എൻ.പി.എഫിന്​ 20 മുതല്‍ 25 വരെ സീറ്റുകളും ലഭിക്കുമെന്നാണ് ന്യൂസ്​ എക്​സ്​ പ്രവചനം. കോണ്‍ഗ്രസിന് രണ്ട്​ സീറ്റുകള്‍ മാത്രമാണ്​ ലഭിക്കുകയെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. 

Show Full Article
TAGS:exit poll North East States political news malayalam news 
News Summary - NDA in Tripura, Nagaland -Political News
Next Story