Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലോക്സഭ തെരഞ്ഞെടുപ്പിൽ...

ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടും -തോമസ് ചാണ്ടി

text_fields
bookmark_border
ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടും -തോമസ് ചാണ്ടി
cancel

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട് എൻ.സി.പി സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി. ലഭിക്കുന്ന സീറ്റിൽ മത്സരിക്കും. മറ്റ്​ സീറ്റുകളിൽ എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കും. കേരളത്തിൽ പരമാവധി വിജയം സാധ്യമാക്കുംവിധം പ്രവർത്തിക്കാനാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തി​​െൻറ നിർദേശപ്രകാരം പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മറ്റ്​ സംസ്ഥാനങ്ങളിൽപോലും ഇടതുപക്ഷത്തിന് സഹകരിക്കാനാവുന്ന പാർട്ടിയാണ് എൻ.സി.പി. എന്നാൽ, അക്കാര്യം മുൻനിർത്തിയുള്ള വിലപേശലിനൊന്നും പാർട്ടി ഉദ്ദേശിക്കുന്നില്ല. മഹാരാഷ്​ട്രയിൽ ഏറ്റവും കൂടുതൽ സീറ്റുള്ള കക്ഷിയായി എൻ.സി.പി മാറും. അതേസമയം, വി.എം. സുധീരൻ എൻ.സി.പിയുമായി സംഭാഷണം നടത്തിയെന്നത് ഊഹാപോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയെപ്പോലും അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഒമ്പതിന് പാർട്ടി ദേശീയ നേതൃത്വത്തി​​െൻറ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ ദിനവും 15ന് സ്വാതന്ത്യ്ര സംരക്ഷണ ദിനവും ആചരിക്കും. കേരളത്തോടുള്ള കേന്ദ്രത്തി​​െൻറ തുടർച്ചയായ അവഗണനയില്‍ പ്രതിഷേധിച്ച് സെപ്​റ്റംബർ 17ന് എൽ.ഡി.എഫി​​െൻറ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വൈകീട്ട് നാലുമുതല്‍ ഏഴുവരെ നടത്തുന്ന ധര്‍ണയെ പിന്തുണക്കും. 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന എൻ.സി.പി ദേശീയ സമ്മേളനത്തില്‍ സംസ്ഥാനത്തുനിന്ന്​ 410 പ്രതിനിധികള്‍ പങ്കെടുക്കും. പീതാംബരൻ മാസ്​റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpthomas chandymalayalam newspolitics news2019 electionLok Sabha Seat
News Summary - NCP Want Lok Sabha Seat Next Election -Politics News
Next Story