Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപണ്ടു ശത്രു, ഇപ്പോൾ...

പണ്ടു ശത്രു, ഇപ്പോൾ മിത്രം: നജീബ്​ ജംഗിൻെറ ചങ്കാണിപ്പോൾ കെജ്​രിവാൾ

text_fields
bookmark_border
പണ്ടു ശത്രു, ഇപ്പോൾ മിത്രം: നജീബ്​ ജംഗിൻെറ ചങ്കാണിപ്പോൾ കെജ്​രിവാൾ
cancel
camera_alt???????? ????????: ????????? ???????????? ??? ???? ????. ????? ?????? ?????

ഒരുകാലത്ത്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിൻെറ മുഖ്യ എതിരാളി പ്രതിപക്ഷ പാർട്ടി നേതാക്കളായിര ുനില്ല, ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജംഗ് ആയിരുന്നു​. കേരള സർക്കാറും ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനും തമ്മിലുള്ള പോർ വിളി വാർത്തയാകുമ്പോൾ ഓർമയിൽ വരുന്നതും പഴയ ആ കെജ്​രിവാൾ - നജീബ്​ ജംഗ്​ യുദ്ധമാണ്​. സർക്കാർ പാസാക്കുന്ന പല ബില് ലുകളും തിരിച്ചയക്കലായിരുന്നു ലഫ്​റ്റനൻറ്​ ഗവർണറുടെ സ്​ഥിരം പരിപാടി പോലും. ഒടുവിൽ പോർവിളികളുടെ മൂർധന്യത്ത ിൽ 2016 ഡിസംബറിൽ നജീബ്​ ജംഗ്​ രാജിവെച്ചതോടെയായിരുന്നു രംഗം ഒന്നു ശാന്തമായത്​.

പഴയ വില്ലന്മാർ പിൽക്കാലത്ത്​ നായകരാകുന്ന സിനിമ പോലെ ഒരു തിരിച്ചുവരവാണിപ്പോൾ നജീബ്​ ജംഗിൻെറത്​. ആശാനിപ്പോൾ അരവിന്ദ്​ കെജ്​രിവാളിൻെറ കട ്ട ഫാനാണ്​. ‘മുഖ്യമന്ത്രി എന്ന നിലയിൽ അരവിന്ദിൻെറ ഹൃദയം ഏറ്റവും ഉചിതമായ സ്​ഥാനത്താണ്​’ എന്നു വരെ പറഞ്ഞുകഴിഞ്ഞു അദ്ദേഹം. താനും കെജ്​രിവാളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഭരണഘടനയുടെ വ്യാഖ്യാനത്തെ സംബന്ധിച്ച ഭിന്നാഭിപ്രായങ്ങളായിരുന്നുവെന്നാണ്​ നജീബ്​ പറയുന്നത്​.

ലഫ്​. ഗവർണർ നജീബ്​ ജംഗിനു മുമ്പാകെ അരവിന്ദ്​ കെജ്​രിവാൾ സത്യപ്രതിജ്​ഞ ചെയ്​തപ്പോൾ (ഫയൽ ഫോ​ട്ടോ)

ഡൽഹി നിയമസഭയിലേക്ക്​ തെരഞ്ഞെടുപ്പിന്​ ആഴ്​ചകൾ മാത്രം ശേഷിക്കെ കെജ്​രിവാളിനെ പിന്തുണച്ച്​ ‘പഴയ ​ശത്രു’ തന്നെ രംഗത്തുവന്നത്​ രാഷ്​ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ്​ കാണുന്നത്​. കെജ്​രിവാൾ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ പരിവർത്തനങ്ങളെ താൻ ഗൗരവപൂർവം നിരീക്ഷിച്ചുവെന്നും അത്തരം നടപടികൾ അംഗീകരിക്കപ്പെടേണ്ടതാണെന്നും ഈ പഴയ ഐ.എ.എസ്​ ഉദ്യോഗസ്​ഥൻ അഭിപ്രായപ്പെടുന്നു. ‘കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ കെജ്​രിവാൾ ഏറെ പഠിച്ചു. ഒ​ട്ടേറെ മാറ്റങ്ങൾ അദ്ദേഹത്തിൽ കാണാനുണ്ട്​. വിദ്യാഭ്യാസ മന്ത്രി മനീഷ്​ സിസോദിയയുടെ പ്രവർത്തനങ്ങളും ഏറെ പ്രക​ീർത്തിക്കപ്പെടേണ്ടതാണ്​..’ നജീബ്​ പറ​യുന്നു. കെജ്​രിവാൾ സർക്കാർ ഇനിയും മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവും നജീബ്​ ജംഗ്​ പങ്കുവെച്ചു.

കെജ്​രിവാളിനെ ആശ്ലേഷിക്കുന്ന നജീബ്​ ജംഗ്​

കെജ്​രിവാളിന്​ പെ​ട്ടെന്ന്​ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ്​ ആഗ്രഹം. ഉദ്യോഗസ്​ഥന്മാരുമായി അദ്ദേഹത്തിൻെറ ബന്ധം ആദ്യഘട്ടത്തിൽ ഒട്ടും നല്ലതായിരുന്നില്ല. ഔദ്യോഗിക സംവിധാനങ്ങൾക്ക്​ അതിൻെറതായ വേഗമേയുള്ളു. അതായിരുന്നു താനും കെജ്​രിവാളുമായുണ്ടായ ശത്രുതയ്​ക്ക്​ കാരണമെന്നും നജീബ്​ പറയുന്നു.

2013 ജൂലൈയിൽ കോൺഗ്രസ്​ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കെയാണ്​ മുൻ ​ഐ.എ.എസ്​ ഓഫീസറും ജാമിഅ മില്ലിയയിലെ മുൻ വൈസ്​ ചെയർമാനുമായിരുന്ന നജീബ്​ ജംഗിനെ ഡൽഹിയിലെ ലഫ്​. ഗവർണറായി നിയമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalLieutenant Governor Najeeb Jungഅരവിന്ദ്​ കെജ്​രിവാൾനജീബ്​ ജംഗ്​
News Summary - Najeeb Jung once the top adversary of Arvind Kejriwal became his ardent Fan
Next Story