Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുസ്​ലിം യൂത്ത്​ലീഗ്​...

മുസ്​ലിം യൂത്ത്​ലീഗ്​ യുവജന യാത്ര നവംബർ 24 മുതൽ

text_fields
bookmark_border
munavvar-ali-thangal
cancel

കോഴിക്കോട്: ‘വർഗീയമുക്​ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സർക്കാറുകൾക്കെതിരെ’ എന്നീ മുദ്രാവാക്യങ്ങളുയർത്തി മുസ്​ലിം യൂത്ത് ലീഗ് സംസ്​ഥാന പ്രസിഡൻറ്​ പാണക്കാട്​ മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര നവംബർ 24ന് കാസർകോടുനിന്ന് ആരംഭിക്കും. 14 ജില്ലകളിലും സഞ്ചരിച്ച് ബഹുജനറാലിയോടെ ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കും.

യാത്രയുടെ പ്രചാരണ പരിപാടികൾക്ക് നേതൃത്വംനൽകുന്നതിന് മുസ്​ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചെയർമാനും സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്​കരിച്ചു. പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം, അഡ്വ. സുൽഫിക്കർ സലാം, ഫൈസൽ ബാഫഖി തങ്ങൾ, പി. ഇസ്​മായിൽ, പി.എ. അബ്​ദുൽ കരീം, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, ആഷിക്ക് ചെലവൂർ, വി.വി. മുഹമ്മദലി, എ.കെ.എം. അഷ്​റഫ്, പി.പി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munavvar ali thangalmuslim youth leaguemalayalam newspolitics newsYuvajana Yathra
News Summary - Muslim Youth League Yuvajana Yathra -Politics News
Next Story