You are here
മൂന്നാം സീറ്റ്: ലീഗിേൻറത് സമ്മർദതന്ത്രം
ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽനിന്ന് പിന്മാറുന്നതിന് ഉപാധിയായി രാജ്യസഭ സീറ്റിനുള്ള അവകാശവാദം ലീഗ് ഉന്നയിക്കുമെന്നാണ് സൂചന.
മലപ്പുറം: േലാക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിെൻറ ആവശ്യത്തിന് പിന്നിൽ രണ്ടാമതൊരു രാജ്യസഭ സീറ്റ് നേടിയെടുക്കാനുള്ള തന്ത്രവും. മൂന്നാം സീറ്റ് എന്ന ആവശ്യം ഉഭയകക്ഷി ചർച്ച വരെ ലീഗ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്. മൂന്നാം സീറ്റിന് അർഹതയുണ്ടെങ്കിലും യു.ഡി.എഫിെൻറ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും ലീഗിെൻറ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പാണക്കാട് ചേർന്ന പാർലമെൻററി പാർട്ടി യോഗത്തിനുശേഷം നേതാക്കൾ ആവർത്തിച്ചു.
ഫെബ്രുവരി 18ലെ ഉഭയകക്ഷി ചർച്ചയിൽ കേരള കോൺഗ്രസ് (എം) എടുക്കുന്ന നിലപാടും കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളുംകൂടി പരിഗണിച്ചായിരിക്കും ലീഗ് അന്തിമ തീരുമാനത്തിലെത്തുക. ഉഭയകക്ഷി ചർച്ച വരെ ലീഗ് കാത്തിരുന്നത് ഇതിനാലാണ്. ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽനിന്ന് പിന്മാറുന്നതിന് ഉപാധിയായി രാജ്യസഭ സീറ്റിനുള്ള അവകാശവാദം ലീഗ് ഉന്നയിക്കുമെന്നാണ് സൂചന. ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ യു.ഡി.എഫിന് വിജയിക്കാവുന്ന സീറ്റ് ലീഗിന് വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
നിയമസഭയിലെ അംഗബലം കുറവായ കാലത്തും ലീഗിന് രാജ്യസഭയിൽ രണ്ട് അംഗങ്ങളുണ്ടായിരുന്നു. കൊരമ്പയിൽ അഹമ്മദ് ഹാജി മരിക്കുന്നതുവരെ രാജ്യസഭയിൽ ലീഗിന് രണ്ട് എം.പിമാർ ഉണ്ടായിരുന്നു.
പിന്നീട് യു.ഡി.എഫ് തീരുമാനപ്രകാരം ലീഗിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് എ.കെ. ആൻറണിക്ക് നൽകുകയായിരുന്നു. പത്തിൽ താഴെ എം.എൽ.എമാർ മാത്രമുണ്ടായിരുന്ന മാണിയുടെ കേരള കോൺഗ്രസ് സമ്മർദത്തിലൂടെ രാജ്യസഭ സീറ്റ് കൈവശപ്പെടുത്തിയപ്പോൾ, 20 നിയമസഭ സാമാജികരുണ്ടായിട്ടും അഞ്ചുവർഷം രാജ്യസഭയിൽ ലീഗിെൻറ അംഗബലം പൂജ്യമായിരുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാമതൊരു ലോക്സഭ സീറ്റ് യഥാർഥത്തിൽ പാർട്ടി ആഗ്രഹിക്കുന്നില്ല. ഇത്തരമൊരു ചർച്ച തെരഞ്ഞെടുപ്പിൽ വിപരീതഫലം ചെയ്യുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് കാബിനറ്റിൽ അഞ്ചാം മന്ത്രി വേണമെന്ന ആവശ്യത്തിൽ കത്തിക്കയറിയ ചർച്ചകളുണ്ടാക്കിയ പരിക്കുകൾ പാർട്ടിക്ക് മുന്നിലുണ്ട്. പാണക്കാട് ഞായറാഴ്ച ചേർന്ന ലീഗ് പാർലമെൻററി പാർട്ടി േയാഗത്തിലും മൂന്നാം സീറ്റ് വിഷയത്തിൽ ചർച്ചകൾ നടന്നു. പാര്‍ട്ടി കൂടുതല്‍ സീറ്റ് ചോദിക്കരുതെന്ന് കെ.എം. ഷാജിയും എൻ. ഷംസുദ്ദീനും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കേണ്ട സമയമാണിതെന്നാണ് ഷാജി യോഗത്തില്‍ പറഞ്ഞത്.