Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒമ്പത്​ എം.പിമാർ; അത്​...

ഒമ്പത്​ എം.പിമാർ; അത്​ ലീഗി​െൻറ സുവർണകാലം

text_fields
bookmark_border
muslim-league mps
cancel

1. ബി. ​പോ​ക്ക​ർ 2. ഖാ​ഇ​ദേ മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ 3. ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് 4. സ ി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ 5. എ​സ്.​എം. ശ​രീ​ഫ് 6. ജി.​എം. ബ​നാ​ത്ത് വാ​ല

1. എ.​കെ.​എ. അ​ബ്​​ദു​ സ്സ​മ​ദ് 2. ഇ. ​അ​ഹ​മ്മ​ദ് 3. പ്ര​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ 4. എം. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ 5. ഹ​മീ​ദ​ലി ശം​നാ​ട് 6. ബി.​വി. അ​ബ്​ ​ദു​ല്ല​ക്കോ​യ

1. എ.​കെ. രി​ഫാ​ഇ 2. കൊരമ്പയിൽ അഹമ്മദ്​ ഹാജി 3. അബ്​ദുസമദ്​ സമദാനി 4. ഇ.ടി. മുഹ മ്മദ്​ ബഷീർ 5. പി.കെ. കുഞ്ഞാലിക്കുട്ടി 6. പി.വി. അബ്​ദുൽ വഹാബ്​

മ​ല​പ്പു​റം: ഒ​രു കാ​ല​ത്ത്​ ലോ​ക്​​സ ​ഭ​യി​ൽ നാ​ലും രാ​ജ്യ​സ​ഭ​യി​ൽ അ​ഞ്ചും എം.​പി​മാ​രു​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ യൂ​ന ി​യ​ൻ മു​സ്​​ലിം ലീ​ഗ്. 1971ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ നാ​ല്​ ലീ​ഗ്​ എം.​പി​മാ​ർ ജ​യി ​ച്ചു​ക​യ​റി​യ​ത്. കേ​ര​ള​ത്തി​നും ത​മി​ഴ്​​നാ​ടി​നും പു​റ​മേ പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്ന്​ ലീ​ഗ്​ അം​ഗ​ങ ്ങ​ൾ ലോ​ക്​​സ​ഭ ക​ണ്ടു. 1972 കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ ലീ​ഗി​ന്​ അ​ഞ്ച്​ പ്ര​തി​നി​ധി​ക​ളു​ണ്ടാ​യി​രു​ന്നു.

സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ്​ ഖാ​ഇ​ദെ മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (മ​ഞ്ചേ​രി), ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് (കോ​ഴി​ക്കോ​ട്), എ​സ്.​എം. ​ശെ​രീ​ഫ് (പെ​രി​യ​കു​ളം), അ​ബീ​ത്വാ​ലി​ബ് ചൗ​ധ​രി (മു​ർ​ഷി​ദാ​ബാ​ദ്) എ​ന്നി​വ​രാ​യി​രു​ന്നു ലോ​ക്​​സ​ഭാം​ഗ​ങ്ങ​ൾ. രാ​ജ്യ​സ​ഭ​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ബി.​വി. അ​ബ്​​ദു​ല്ല​ക്കോ​യ, ഹ​മീ​ദ​ലി ശം​നാ​ട്, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ എ.​കെ.​എ. അ​ബ്​​ദു​സ്സ​മ​ദ്, ഖാ​ജാ മു​ഹി​യു​ദ്ദീ​ൻ, എ.​കെ. രി​ഫാ​ഇ എ​ന്നി​വ​ർ ഒ​രേ​സ​മ​യ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഒ​രു കാ​ല​ത്തും ഇ​ത്​ നി​ല​നി​ർ​ത്താ​ൻ പാ​ർ​ട്ടി​ക്ക്​ ക​ഴി​ഞ്ഞി​ല്ല.

പാ​ർ​ല​മ​െൻറ്​ നി​ല​വി​ൽ​വ​ന്ന​ത്​ മു​ത​ൽ ലോ​ക്​​സ​ഭ​യി​ലും 2010നും 2015​നും ഇ​ട​യി​ലു​ള്ള കാ​ല​യ​വ​ള​വ്​ ഒ​ഴി​ച്ച്​ രാ​ജ്യ​സ​ഭ​യി​ലും ലീ​ഗി​ന്​ പ്രാ​തി​നി​ധ്യ​മു​ണ്ട്. ബി. ​പോ​ക്ക​റാ​ണ്​ ഒ​ന്നും ര​ണ്ടും ലോ​ക്​​സ​ഭ​ക​ളി​ലെ ലീ​ഗി​​െൻറ ഏ​ക​ അം​ഗം. ലീ​ഗ്​ ​​​അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ൻ​മാ​രെ​ല്ലാം പാ​ർ​ല​മ​െൻറം​ഗ​ങ്ങ​ളാ​യി​രു​ന്നി​ട്ടു​ണ്ട്. 1952ലെ ​ആ​ദ്യ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ ഖാ​ഇ​ദേ മി​ല്ല​ത്ത് ഇ​സ്​​മാ​യി​ൽ സാ​ഹി​ബ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് മ​ദി​രാ​ശി നി​യ​മ​സ​ഭ​യി​ൽ​നി​ന്ന്. ലീ​ഗി​ന് മ​ല​ബാ​റി​ൽ​നി​ന്ന്​ ജ​യി​ച്ചു​പോ​യ അ​ഞ്ച്​ നിയമസഭാം​ഗ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ജ​യി​ക്കാ​ൻ 18 പേ​രു​ടെ പി​ന്തു​ണ വേ​ണം. 13 സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ൾ വോ​ട്ട്​ ചെ​യ്താ​ണ് ഖാ​ഇ​ദെ മി​ല്ല​ത്തി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക​യ​ച്ച​ത്.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ലീ​ഗി​​െൻറ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം 2014ൽ ​ഇ. അ​ഹ​മ്മ​ദി​ലൂ​ടെ മ​ല​പ്പു​റ​ത്ത്​ നേ​ടി​യ 1,94,739 വോ​ട്ടി​േൻറതാണ്​. ലീ​ഗ്​ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു​ക​യ​റി​യ​ത് 1962ൽ ​കോ​ഴി​ക്കോ​ട്​ സീ​റ്റി​ൽ. വാ​ശി​യേ​റി​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ ആ​യി​ര​ത്തി​ൽ​താ​ഴെ വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ അ​ന്ന്​ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ വി​ജ​യി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ലോ​ക്​​സ​ഭാം​ഗ​മാ​യ​ത്​ ഇ​ബ്രാ​ഹിം സു​ൈ​ല​മാ​ൻ സേ​ട്ട്. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ര​ണ്ടു ത​വ​ണ​യും മ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ നാ​ല്​ ത​വ​ണ​യും പൊ​ന്നാ​നി​യി​ൽ​നി​ന്ന്​ ഒ​രു ത​വ​ണ​യും അ​ദ്ദേ​ഹം എം.​പി​യാ​യി. സി​റ്റി​ങ്​ എം.​പി​മാ​രു​ടെ നി​ര്യാ​ണ​ത്തെ​തു​ട​ർ​ന്ന്​ ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ര​ണ്ട്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടേ​ണ്ടി​വ​ന്നു. ഇ​സ്മാ​യി​ൽ സാ​ഹി​ബ​ി​​െൻറ നി​ര്യാ​ണ​ത്തെ​തു​ട​ർ​ന്ന്​ 1973ൽ ​മ​ഞ്ചേ​രി​യി​ലും ഇ. ​അ​ഹ​മ്മ​ദി​​െൻറ വേ​ർ​പാ​ടോ​ടെ 2017ൽ ​മ​ല​പ്പു​റ​ത്തു​മാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്.

ലീ​ഗ് - പ്ര​തി​നി​ധി​ക​ൾ (ലോ​ക്സ​ഭ)
1. ബി. ​പോ​ക്ക​ർ (1952-മ​ല​പ്പു​റം, 1957-മ​ഞ്ചേ​രി)
2. ഖാ​ഇ​ദേ മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (1962, 1967, 1971-മ​ഞ്ചേ​രി)
3. സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ (1962-കോ​ഴി​ക്കോ​ട്, 1973-മ​ഞ്ചേ​രി)
4. ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് (1967, 1971 കോ​ഴി​ക്കോ​ട്-1977, 1980, 1984, 1989 മ​ഞ്ചേ​രി, 1991-പൊ​ന്നാ​നി)
5. എ​സ്.​എം. ശ​രീ​ഫ് (1967-രാ​മ​നാ​ഥ​പു​രം, 1971-പെ​രി​യ​കു​ളം)
6. അ​ബൂ​താ​ലി​ബ് ചൗ​ധ​രി (1971-മു​ർ​ഷി​ദാ​ബാ​ദ്)
7. ജി.​എം. ബ​നാ​ത്ത് വാ​ല (1977, 1980, 1984, 1989, 1996, 1998, 1999-പൊ​ന്നാ​നി)
8. എ.​കെ.​എ. അ​ബ്​​ദു​സ്സ​മ​ദ് (1977-വെ​ല്ലൂ​ർ)
9. ഇ. ​അ​ഹ​മ്മ​ദ് (1991, 1996, 1998, 1999 മ​ഞ്ചേ​രി, 2004 പൊ​ന്നാ​നി, 2009, 2014 മ​ല​പ്പു​റം)
10. പ്ര​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ (2004 വെ​ല്ലൂ​ർ)
11. എം. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ (2009 വെ​ല്ലൂ​ർ)
12. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ (2009, 2014 പൊ​ന്നാ​നി)
13. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (2017 മ​ല​പ്പു​റം)


രാ​ജ്യ​സ​ഭ
1. ഖാ​ഇ​ദേ മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (1952-1958) ത​മി​ഴ്നാ​ട്
2. ഇ​ബ്രാ​ഹീം സു​ലൈ​മാ​ൻ സേ​ട്ട് (1960-1966) കേ​ര​ളം
3. എ.​കെ.​എം. അ​ബ്​​ദു​സ്സ​മ​ദ് (1964-1976) ത​മി​ഴ്നാ​ട്
4. ബി.​വി. അ​ബ്​​ദു​ല്ല​ക്കോ​യ (1967-1998) കേ​ര​ളം
5. എ​സ്.​എ. ഖാ​ജ മു​ഹി​യു​ദ്ദീ​ൻ (1968-1980) ത​മി​ഴ്നാ​ട്
6. ഹ​മീ​ദ​ലി ശം​നാ​ട്​ (1970-1979) കേ​ര​ളം
7. എ.​കെ. രി​ഫാ​ഇ (1972-1978) ത​മി​ഴ്നാ​ട്
8. കൊരമ്പയിൽ അഹമ്മദ്​ ഹാജി (1998-2003)
9. എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി (1994-2006) കേ​ര​ളം
10.പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് (2004-2010-2015- തു​ട​രു​ന്നു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueE Ahamedpolitics news
News Summary - Muslim League -9 mps -Political News
Next Story