Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേന്ദ്രത്തിന്‍റെ...

കേന്ദ്രത്തിന്‍റെ ജനവിരുദ്ധത തുറന്നുകാട്ടുന്നതിലെ കോൺഗ്രസിന്‍റെ വീഴ്ച പിണറായി മുതലെടുത്തു; പുതിയ നേതൃത്വം അതുകൂടി ശ്രദ്ധിക്കണമെന്ന്​ മുരളീധരൻ

text_fields
bookmark_border
കേന്ദ്രത്തിന്‍റെ ജനവിരുദ്ധത തുറന്നുകാട്ടുന്നതിലെ കോൺഗ്രസിന്‍റെ വീഴ്ച പിണറായി മുതലെടുത്തു; പുതിയ നേതൃത്വം അതുകൂടി ശ്രദ്ധിക്കണമെന്ന്​ മുരളീധരൻ
cancel

പുതിയ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്​ പാർട്ടിയെ നയിക്കാൻ പൂർണ പിന്തുണ വാഗ്​ദാനം ചെയ്​ത്​ മുൻ കെ.പി.സി.സി പ്രസിഡന്‍റും എം.പിയുമായ കെ. മുരളീധരൻ. ഗ്രൂപ്പുകൾക്ക്​ അതീതമായി കഴിവുള്ളവരെ മുന്നോട്ട്​ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ, അത്​ പുതിയ ഗ്രൂപ്പായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ കേരളത്തിലെ സി.പി.എം സർക്കാറിന്‍റെ വീഴ്ചകൾ ചൂണ്ടികാണിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചുവെങ്കിലും കേന്ദ്രത്തി​െല ബി​.ജെ.പി സർക്കാറിന്‍റെ ജനവിരുദ്ധത തുറന്നുകാട്ടുന്നതിൽ പരാജയപ്പെട്ടു. ഈയവസരം പിണറായി മുതലെടുക്കുകയും ബി​.ജെ.പിയെ ചൂണ്ടി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുകയും ചെയ്​തു. മറുഭാഗത്ത്​ കോൺഗ്രസ്​ മുക്​തഭാരതത്തിന്​ ബി.ജെ.പിയുടെ വോട്ടുകൾ വാങ്ങുകയും ചെയ്​തു. അന്ന്​ ​സംഭവിച്ച വീഴ്ച പുതിയ നേതൃത്വം ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിയെ ശക്​തിപ്പെടുത്താൺ അണികൾ ഒറ്റക്കെട്ടാണ്​. ഹൈകമാൻഡ്​ നിർദേശിക്കുന്ന നേതൃത്വത്തെ അംഗീകരിക്കുമെന്ന്​ നേതാക്കളെല്ലാം പറഞ്ഞതുമാണ്​. കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ ജനവിരുദ്ധത തുറന്നുകാട്ടി പുതിയ നേതൃത്വം ശക്​തമായി മുന്നോട്ട്​ വന്നാൽ അണികളുടെ പൂർണ പിന്തുണ ലഭിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharankpcccongress
News Summary - muralidharan supports sudhakaran
Next Story