Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽഗാന്ധി തങ്ങളിൽ അർപ്പിച്ചിരിക്കുന്നത് വലിയ വിശ്വാസം -മുല്ലപ്പള്ളി

text_fields
bookmark_border
രാഹുൽഗാന്ധി തങ്ങളിൽ അർപ്പിച്ചിരിക്കുന്നത് വലിയ വിശ്വാസം -മുല്ലപ്പള്ളി
cancel

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി തങ്ങളിൽ വലിയ വിശ്വാസമാണ്​ അർപ്പിച്ചിരിക്കുന്നതെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹിയിൽ രാഹുൽഗാന്ധിയെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പി​​​​​​​െൻറ അറസ്റ്റി​​​​​​​െൻറ പേരിൽ ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. നിയമത്തി​​​​​​​െൻറ മുന്നിൽ എല്ലാവരും സമന്മാരാണ്. മതേതര ജനാധിപത്യ നയങ്ങളിൽ വിട്ടുവീഴ്ച്ചയി​െലന്നെും കോൺഗ്രസ് ശക്തമായി തിരിച്ചു വരണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നതായും പറഞ്ഞ മുല്ലപ്പള്ളി ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ മികച്ച വിജയം കരസ്ഥമാക്കുമെന്ന്​ പ്രത്യാശ പ്രകടിപ്പിച്ചു.

kerala-cong-leaders-with-rahul

മത-സാമുദായ സംഘടനകളെ ഒപ്പം നിർത്താനുള്ള ക്രിയാത്മക ഇടപെടൽ വേണമെന്നും പാർട്ടിയിൽ എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകണമെന്നും​ രാഹുൽ ഗാന്ധി തന്നെ സന്ദർശിക്കാനെത്തിയ നേതാക്കളോട് നിർദ്ദേശിച്ചു.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ നിന്ന്​ പാഠം ഉൾക്കൊള്ളണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ േമാദി സർക്കാരി​​​​​​​െൻറ അഴിമതി മുഖ്യ വിഷയമാക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു.

താഴേതട്ടിലുള്ള സംഘടനാ പ്രവർത്തനത്തിൽ ചില ദൗർബല്യങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും മുതിർന്ന നേതാവ് എ.കെ. ആന്‍റണി വ്യക്തമാക്കി. പരമ്പരാഗത അനുഭാവികളുടെ വോട്ട് കിട്ടാത്തതാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലെ പരാജയത്തിന് വഴിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mullappally ramachandran met with rahul Gandhi -politics news
Next Story