Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right...

മു​​ല്ല​​പ്പ​​ള്ളി​​യി​​ല്ലാതെ തേ​​ന്മാ​​വ്​ പൂ​​ക്കു​​മോ ?

text_fields
bookmark_border
മു​​ല്ല​​പ്പ​​ള്ളി​​യി​​ല്ലാതെ തേ​​ന്മാ​​വ്​ പൂ​​ക്കു​​മോ ?
cancel

എ​​​ന്നും രാ​​​ഷ്​​​ട്രീ​​​യ കേ​​​ര​​​ള​​​ത്തി​െ​​ൻ​​റ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​യ വ​​​ട​​​ക​​​ര​ ​ക്ക്​ ഇ​​​ത്ത​​​വ​​​ണ​​​യും മാ​​​റ്റ് കു​​​റ​​​യു​​​ന്നി​​​ല്ല. സി​​റ്റി​​ങ്​ എം.​​പി​​യാ​​യ കെ.​​​പി.​​​ സി.​​​സി പ്ര​​​സി​​​ഡ​​​ൻ​​റ്​ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക് കാ​​​നി​​​ല്ലെ​​ന്ന്​ ആ​​​വ​​ർ​​ത്തി​​​ച്ച​​തോ​​ടെ ആ​​​രാ​​​വും സ്ഥാ​​​നാ​​​ർ​​ഥി​​​യെ​​​ന്ന ചോ​​​ദ് യം സ​​​ജീ​​​വ​​​മാ​​​ണ്. ഇ​​​താ​​​ക​​​ട്ടെ, യു.​​​ഡി.​​​എ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ളെ അ​​ൽ​​പം ചി​​ന്തി​​പ് പി​​ക്കു​​ന്നു​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വ​​​ട​​​ക​​​ര വീ​​​ണ്ടും ചു​​​വ​​​ക്കു​​​മേ ാ എ​​​ന്ന ചോ​​​ദ്യം ഉ​​​യ​​​രു​​​ന്ന​​​ത്.

2009ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ​​​ടെ​​​യാ​​​ണ് ചു​​​വ​ ​​പ്പു കോ​​​ട്ട​​​യാ​​​യ വ​​​ട​​​ക​​​ര യു.​​​ഡി.​​​എ​​​ഫി​െ​​ൻ​​റ കൈ​​​ക​​​ളി​​​ലെ​​ത്തി​​​യ​​​ത്. ഇ​​​ത ്ത​​​വ​​​ണ ത​​​ട്ട​​​കം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ് എ​​​ൽ. ​​​ഡി.​​​എ​​​ഫ്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​ൽ യു.​​​ഡി.​​​എ​​​ഫി​​െ​​ൻ​​റ ഭാ​​​ഗ​​​മാ​​​യ എ​ ​ൽ.​​​ജെ.​​​ഡി തി​​​രി​​​ച്ചു​​വ​​​ന്ന​​തി​െ​​ൻ​​റ ആ​​​വേ​​​ശം ഏ​​​റെ​​​യാ​​​ണ് ഇ​​ട​​തി​​ന്. 2004ൽ ​​​എ​​ൽ. ​​​ഡി.​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​ഥി അ​​​ഡ്വ. പി. ​​​സ​​​തീ​​​ദേ​​​വി 1,30,589 വോ​​​ട്ടി​​െ​​ൻ​​റ ഭൂ​​​രി​​​പ​​​ക് ഷ​​​ത്തി​​​ലാ​​​ണ് യു.​​​ഡി.​​​എ​​​ഫി​​​ലെ എം.​​​ടി. പ​​​ത്മ​​​യെ തോ​​​ൽ​​പി​​​ച്ച​​​ത്.

2009ൽ ​​മു​​​ല്ല​​​പ്പ​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ 56,186 വോ​​​ട്ടി​​​ന്​ അ​​​ഡ്വ. പി. ​​​സ​​​തീ​​​ദേ​​​വി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ല്‍, 2014ൽ ​​​മു​​​ല്ല​​​പ്പ​​​ള്ളി​​ത​​ന്നെ എ​​ൽ.​​​ഡി.​​​എ​​​ഫി​​​ലെ അ​​​ഡ്വ. എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​നെ​​​തി​​​രെ 3306 വോ​​​ട്ടി​െ​​ൻ​​റ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണ് നേ​​​ടി​​​യ​​​ത്. യു.​​​ഡി.​​​എ​​​ഫി​​െ​​ൻ​​റ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലു​​​ണ്ടാ​​​യ ഇ​​​ടി​​​വാ​​​ണ് വ​​​ട​​​ക​​​ര തി​​​രി​​​ച്ചു​​പി​​​ടി​​​ക്കാ​​​ൻ ക​​ഴി​​യു​​മെ​​ന്ന ചി​​​ന്ത ഇ​​ട​​തി​​ൽ വ​​ന്ന​​ത്.
എ​​ന്നാ​​ൽ, അ​​​ന്ന് പാ​​ർ​​ട്ടി​​യി​​ലെ​​യും മു​​ന്ന​​ണി​​യി​​ലെ​​യും പ്ര​​ശ്​​​ന​​ങ്ങ​​ളാ​​ണ്​ തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​തെ​​​ന്നാ​​​ണ് കോ​​​ൺ​​ഗ്ര​​​സ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. മാ​​​റി​​​യ രാ​​​ഷ്​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ര്യ​​​ങ്ങ​​ൾ അ​​​നു​​കൂ​​​ല​​​മാ​​​ണെ​​​ന്നും യു.​​ഡി.​​എ​​ഫ്​ വി​​ശ്വ​​സി​​ക്കു​​ന്നു.

സോ​​​ഷ്യ​​ലി​​​സ​​​വും ക​​മ്യൂ​​​ണി​​​സ​​​വും
സോ​​​ഷ്യ​​​ലി​​​സ​​​ത്തി​െ​​ൻ​​റ​​​യും ക​​മ്യൂ​​​ണി​​​സ​​​ത്തി​െ​​ൻ​​റ​​​യും ഈ​​​റ്റി​​​ല്ല​​​മാ​​​ണ് വ​​​ട​​​ക​​​ര. പ്ര​​​ജാ സോ​​​ഷ്യ​​ലി​​​സ്​​​റ്റ്​ പാ​​​ര്‍ട്ടി​​​യു​​​ടെ ഡോ. ​​​കെ.​​​ബി. മേ​​​നോ​​​നാ​​​ണ് ആ​​​ദ്യ​ എം.​​​പി. തു​​​ട​​​ർ​​ന്ന്, സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ച്ച എ.​​​വി. രാ​​​ഘ​​​വ​​​ൻ, എ​​​സ്.​​​എ​​​സ്.​​​സി.​​​പി​​​യു​​​ടെ അ​​​ര​​​ങ്ങി​​​ൽ ശ്രീ​​​ധ​​​ര​​​ൻ, പി​​​ന്നീ​​​ട് അ​​​ഞ്ചു​​ത​​​വ​​​ണ കോ​​​ൺ​​ഗ്ര​​​സ്-​​എ​​​സി​​​ലെ കെ.​​​പി. ഉ​​​ണ്ണി​​കൃ​​​ഷ്ണ​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
വ​​​ട​​​ക​​​ര​​​ക്കാ​​​രെ ഏ​​​റെ സ്വാ​​​ധീ​​​നി​​​ച്ച എം.​​​പി, ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നാ​​​ണെ​​​ന്ന് പ​​​ഴ​​​മ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു. അ​​ദ്ദേ​​ഹം കോ​​​ൺ​​ഗ്ര​​​സി​​െ​​ൻ​​റ ഭാ​​​ഗ​​​മാ​​​യ​​​തോ​​​ടെ സി.​​​പി.​​എ​​​മ്മി​​​ലെ ഒ. ​​​ഭ​​​ര​​​ത​​​നും പി​​​ന്നീ​​​ട് ര​​​ണ്ടു​​ത​​​വ​​​ണ ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യി​​​ല്‍നി​​​ന്നും പ്ര​​​ഫ. എ.​​​കെ. പ്രേ​​​മ​​​ജ​​​വും തു​​​ട​​​ര്‍ന്ന്, അ​​​ഡ്വ. പി. ​​​സ​​​തീ​​​ദേ​​​വി​​​യും വി​​​ജ​​​യി​​​ച്ചു. വ​​​ട​​​ക​​​ര​​​യു​​​ടെ പാ​​ർ​​​ല​​​മെ​​​ൻ​​റ്​ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് 2009ൽ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നിലൂടെ ​​​കോ​​​ണ്‍ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി വി​​​ജ​​​യി​​​ക്കു​​​ന്ന​​​ത്.

ഒ​​ഞ്ചി​​യം എ​​ഫ​​ക്​​​ട്​
2008ല്‍ ​​​വ​​​ട​​​ക​​​ര നി​​​യോ​​​ജ​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഒ​​​ഞ്ചി​​​യ​​ത്ത്​ ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​െ​​ൻ​​റ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​ർ.​​​എം.​​​പി​​യു​​​ണ്ടാ​​​ക്കി​​​യ വെ​​​ല്ലു​​​വി​​​ളി​​​യി​​​ൽ​​നി​​​ന്നാ​​​ണ് കോ​​​ണ്‍ഗ്ര​​​സ്​ വി​​​ജ​​​യ​​​ത്തി​​​ന് വ​​​ഴി​​​തെ​​​ളി​​​ഞ്ഞ​​​തെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. സി.​​​പി.​​​എം ഒ​​​ഞ്ചി​​​യം ഏ​​​രി​​​യ ക​​​മ്മി​​​റ്റി​​​ക്കു കീ​​​ഴി​​​ലെ ഏ​​​റാ​​​മ​​​ല പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ൻ​​റ്​ പ​​​ദ​​​വി ജ​​​ന​​​താ​​ദ​​​ളി​​​നു​ കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ ഉ​​​യ​​​ര്‍ന്നു​​​വ​​​ന്ന പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ വി​​​കാ​​​ര​​​മാ​​​ണ് പി​​​ള​​​ര്‍പ്പി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്. സി.​​​പി.​​​എ​​​മ്മി​​​ന​​​ക​​​ത്തെ വി​​​ഭാ​​​ഗീ​​​യ​​​ത പു​​​റ​​​ത്തു​​​ചാ​​​ടാ​​​നു​​​ള്ള വ​​​ഴി​​​തു​​​റ​​​ക്ക​​​ല്‍ കൂ​​​ടി​​​യാ​​​യി​ അ​​തു​​​മാ​​​റി. ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നു​​​ള്‍പ്പെ​​​ടെ 11 ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളെ സി.​​​പി.​​​എം പു​​​റ​​​ത്താ​​​ക്കി​​യ​​ത്​ ആ​​ർ.​​​എം.​​​പി രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കെ​​ത്തി​​ച്ചു. 2009ൽ ​​​ആ​​​ര്‍.​​​എം.​​​പി സ്ഥാ​​​നാ​​​ർ​​ഥി​​​യാ​​​യ ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന് 21,821 വോ​​​ട്ടാ​​​ണ് ല​​​ഭി​​​ച്ച​​​ത്. 2012ൽ ​​ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. കേ​​സി​​ൽ സി.​​പി.​​എം പ്രാ​​ദേ​​ശി​​ക നേ​​താ​​ക്ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ്. 2014ൽ ​​​ആ​​​ർ.​​​എം.​​​പി സ്ഥാ​​​നാ​​​ർ​​ഥി​​​യാ​​​യ അ​​​ഡ്വ. പി. ​​​കു​​​മാ​​​ര​​​ന്‍ കു​​​ട്ടി​​​ക്ക് 17,229 വോ​​​ട്ട് ല​​​ഭി​​​ച്ചു. വ​​​ട​​​ക​​​ര ലോ​​ക്​​​സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ൽ കു​​റ്റ്യാ​​ടി ഒ​​ഴി​​കെ​​യു​​ള്ള നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളെ​​ല്ലാം എ​​​ല്‍.​​​ഡി.​​​എ​​​ഫി​െ​​ൻ​​റ കൈ​​​​ക​​​ളി​​​ലാ​​​ണ്. വ​​​ട​​​ക​​​ര, കൊ​​​യി​​​ലാ​​​ണ്ടി, പേ​​​രാ​​​മ്പ്ര, നാ​​​ദാ​​​പു​​​രം, കൂ​​​ത്തു​​​പ​​​റ​​​മ്പ്, ത​​​ല​​​ശ്ശേ​​​രി എ​​​ന്നി​​വ​​യാ​​ണ​​വ.

അ​​​ങ്ക​​​ത്ത​​​ട്ടി​​​ല്‍ ആ​​​രാ​​​വും?
ആ​​രെ​​യാ​​ണ്​ പോ​​രി​​ന്​ ഇ​​റ​​ക്കു​​ന്ന​​തെ​​ന്ന്​ ഇ​​​രു മു​​​ന്ന​​​ണി​​ക​​ളും തീ​​രു​​മാ​​ന​​ത്തി​​ലെ​​ത്തി​​യി​​ട്ടി​​ല്ല. ഡി.​​​വൈ.​​​എ​​​ഫ്.​​​ഐ അ​​​ഖി​​​ലേ​​​ന്ത്യ പ്ര​​​സി​​​ഡ​​​ൻ​​റ്​ പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, മു​​​ന്‍ എം.​​​പി. അ​​​ഡ്വ. പി. ​​​സ​​​തീ​​​ദേ​​​വി, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റ​ി​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പു​​​ത്ത​​​ല​​​ത്ത് ദി​​​നേ​​​ശ​​​ൻ, മു​ൻ എം.​എ​ൽ.​എ കെ.​കെ ല​തി​ക, കെ.​എ​സ്.​കെ.​ടി.​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ ദി​നേ​ശ​ൻ എ​​ന്നീ പേ​​രു​​ക​​ൾ എ​​ൽ.​​ഡി.​​എ​​ഫി​​ൽ ഉയർന്നുകേൾക്കുന്നു. കെ.​​​എ​​​സ്.​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ൻ​​റ്​ കെ.​​​എം. അ​​​ഭി​​​ജി​​​ത്ത്, കെ.​​​പി.​​​സി.​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. അ​​​നി​​​ൽ​​കു​​​മാ​​​ർ എ​​ന്നീ പേ​​രു​​ക​​ൾ യു.​​​ഡി.​​​എ​​​ഫി​​​ലും തെളിയുന്നു. ഇ​​​തി​​​നി​​​ടെ, കെ. ​​​സു​​​ധാ​​​ക​​ര​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. വ​​​ട​​​ക​​​ര നി​​​ല​​​നി​​​ർ​​ത്താ​​ൻ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​ൻ ത​​ന്നെ വേ​​ണ​െ​​മ​​ന്നും ഹൈ​​​ക​​​മാ​​​ൻ​​ഡ്​ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ വീ​​​ണ്ടും മ​​​ത്സ​​​രി​​​ച്ചേ​​​ക്കു​​​മെ​​ന്നും ശ്രു​​തി​​യു​​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മെ, പൊ​തു​സ​മ്മ​ത​ൻ എ​ന്ന നി​ല​യി​ൽ വി.​എം. സു​ധീ​ര​നെ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യു.​ഡി.​എ​ഫി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു ക​ഴി​ഞ്ഞു.

ഇ​​ട​​തു മു​​ന്ന​​ണി​​യി​​ലേ​​ക്കു വ​​ന്ന എ​​ൽ.​​​ജെ.​​​ഡി വ​​​ട​​​ക​​​ര സീ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​യ്ഖ് പി. ​​​ഹാ​​​രി​​​സ്, മു​​​ൻ എം.​​​എ​​​ൽ.​​​എ അ​​​ഡ്വ. പ്രേം​​​നാ​​​ഥ്, മു​​​ൻ മ​​​ന്ത്രി കെ.​​​പി. മോ​​​ഹ​​​ന​​ൻ എ​​​ന്നി​​​വ​​​രി​​ൽ ആ​​രെ​​ങ്കി​​ലും ക​​ട​​ന്നു​​വ​​രും.

കക്ഷി നില നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ

വടകര
മുല്ലപ്പള്ളി രാമചന്ദ്രൻ - കോൺഗ്രസ്​
-യു.ഡി.എഫ്​ 416479
എ.എൻ.ഷംസീർ - സി.പി.എം
എൽ.ഡി.എഫ്​ 413173
വി.കെ.സജീവൻ- ബി.ജെ.പി
-എൻ.ഡി.എ 76313
ഭൂരിപക്ഷം 3306

കു​റ്റ്യാ​ടി
പാ​റ​ക്ക​ല്‍ അ​ബ്​​ദു​ല്ല (ഐ.​യു.​എം.​എ​ല്‍-​യു.​ഡി.​എ​ഫ്) 71,809
കെ.​കെ. ല​തി​ക (സി.​പി.​എം-​എ​ല്‍.​ഡി.​എ​ഫ്) 70,652
രാ​മ​ദാ​സ് മ​ണ​ലേ​രി (ബി.​ജെ.​പി-​എ​ന്‍.​ഡി.​എ) 12,327
ഭൂ​രി​പ​ക്ഷം: 1157


വ​ട​ക​ര
സി.​കെ. നാ​ണു (ജ​ന​താ​ദ​ള്‍ (എ​സ്)-​എ​ല്‍.​ഡി.​എ​ഫ്) 49,211
മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ (ജ​ന​താ​ദ​ള്‍ (യു) -യു.​ഡി.​എ​ഫ്) 39,700
കെ.​കെ. ര​മ (ആ​ര്‍.​എം.​പി.​ഐ) 20,504
അ​ഡ്വ. എം. ​രാ​ജേ​ഷ്കു​മാ​ര്‍ (ബി.​ജെ.​പി-​എ​ന്‍.​ഡി.​എ) 13,937
ഭൂ​രി​പ​ക്ഷം: 9511


കൂ​ത്തു​പ​റ​മ്പ്
കെ.​കെ. ശൈ​ല​ജ (സി.​പി.​എം-​എ​ല്‍.​ഡി.​എ​ഫ്) 67,013
കെ.​പി. മോ​ഹ​ന​ന്‍ (ജ​ന​താ​ദ​ള്‍-(​യു)- യു.​ഡി.​എ​ഫ്) 54,722
സി. ​സ​ദാ​ന​ന്ദ​ന്‍ (ബി.​ജെ.​പി-​എ​ന്‍.​ഡി.​എ) 20,787
ഭൂ​രി​പ​ക്ഷം: 12,291

നാ​ദാ​പു​രം
ഇ.​കെ. വി​ജ​യ​ന്‍ (സി.​പി.​ഐ-​എ​ല്‍.​ഡി.​എ​ഫ്) 74,742
അ​ഡ്വ. പ്ര​വീ​ണ്‍കു​മാ​ര്‍ (കോ​ണ്‍-​യു.​ഡി.​എ​ഫ്) 69,983
എം.​പി. രാ​ജ​ന്‍ (ബി.​ജെ.​പി-​എ​ന്‍.​ഡി.​എ) 14,493
ഭൂ​രി​പ​ക്ഷം: 4759


ത​ല​ശ്ശേ​രി
അ​ഡ്വ. എ.​എ​ന്‍. ഷം​സീ​ര്‍ (സി.​പി.​എം-​എ​ല്‍.​ഡി.​എ​ഫ്) 70,741
എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി (കോ​ണ്‍-​യു.​ഡി.​എ​ഫ്) 36,624
വി.​കെ. സ​ജീ​വ​ന്‍ (ബി.​ജെ.​പി-​എ​ന്‍.​ഡി.​എ) 22,125
ഭൂ​രി​പ​ക്ഷം: 34,117


പേ​രാ​മ്പ്ര
ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ (സി.​പി.​എം-​എ​ല്‍.​ഡി.​എ​ഫ്) 72,359
അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ (കേ​ര​ള കോ​ണ്‍(​എം)-​യു.​ഡി.​എ​ഫ്) 68,258
സു​കു​മാ​ര​ന്‍ നാ​യ​ര്‍ (ബി.​ഡി.​ജെ.​എ​സ്-​എ​ന്‍.​ഡി.​എ) 8561
ഭൂ​രി​പ​ക്ഷം: 4101


കൊ​യി​ലാ​ണ്ടി
കെ. ​ദാ​സ​ന്‍ (സി.​പി.​എം-​എ​ല്‍.​ഡി.​എ​ഫ്) 70,593
എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ (കോ​ണ്‍-​യു.​ഡി.​എ​ഫ്) 57,224
കെ. ​ര​ജ​നീ​ഷ് ബാ​ബു (ബി.​ജെ.​പി-​എ​ന്‍.​ഡി.​എ) 22,087
ഭൂ​രി​പ​ക്ഷം: 13,369

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsVatakara ConstituencyLok Sabha Electon 2019
News Summary - Mullappalli Ramachandran's Vadakara Constituency-Politics
Next Story