Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാർട്ടി...

പാർട്ടി നേതാക്കൾക്കെതിരായ സൈബർ ആക്രമണം പൊറുപ്പിക്കില്ല –മുല്ലപ്പള്ളി

text_fields
bookmark_border
mullappally-ramachandran
cancel

കാ​സ​ർ​കോ​ട്​: ഉ​ന്ന​ത​രാ​യ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ പാ​ർ​ട്ടി​ക്ക​ക​ത്തു​നി​ന്ന്​ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്​ ​െവ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ ​ള്ളി രാ​മ​ച​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ചി​ല ശി​ഖ​ണ്ഡി​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് നേ​താ​ ക്ക​ളെ തേ​േ​ജാ​വ​ധം ചെ​യ്യു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ടെ പ്ര​തീ​ക​മാ​യ എ.​കെ. ആ​ൻ​റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ​ ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ ആ​ക്ര​മ​ണം.

ആ​ൻ​റ​ണി അ​ദ്ദേ​ഹ​ത്തിൈ​ൻ​റ വേ​ദ​ന പ​ങ്കു​െ​വ​ച്ചി​ട്ടു​ണ്ട്. വി​ഷ​യം കെ.​പി.​സി.​സി ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ട്. ശ​ശി ത​രൂ​ർ ചെ​യ​ർ​മാ​നും അ​നി​ൽ ആ​ൻ​റ​ണി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള ഐ.​ടി സെ​ൽ കോ​ൺ​ഗ്ര​സി​നു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ ശ​ശി ത​രൂ​ർ എം.​പി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി.​പി.​എ​മ്മി​നും ബി.​ജെ.​പി​ക്കും സൈ​ബ​ർ ഗ്രൂ​പ്പു​ക​ളു​ണ്ട്. അ​ത്​ അ​വ​രു​ടെ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്​ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും പാ​ർ​ട്ടി താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ്. കോ​ൺ​ഗ്ര​സ്​ അ​ക്കാ​ര്യ​ത്തി​ൽ പി​ന്നി​ലാ​ണ്. അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​ൻ കോ​ൺ​ഗ്ര​സി​ന്​ വേ​ദി​ക​ളു​ണ്ട്. അ​വി​ടെ പ​റ​യാ​തെ ശി​ഖ​ണ്ഡി​ക​ളെ നി​ർ​ത്തി​യു​ള്ള ആ​ക്ര​മ​ണം ശ​രി​യ​ല്ല. സി.​ഒ.​ടി. ന​സീ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​ക​യാ​ണെ​ങ്കി​ൽ സ്വാ​ഗ​തം​ചെ​യ്യും.

ആ​ക്ര​മ​ണ​ത്തി​ൽ ത​നി​ക്ക്​ ബ​ന്ധ​മി​ല്ല എ​ന്ന്​ പി. ​ജ​യ​രാ​ജ​ൻ പ​റ​യു​ന്നു. അ​പ്പോ​ൾ ആ​രി​ലേ​ക്കാ​ണ്​ സൂ​ച​ന​ന​ൽ​കു​ന്ന​ത്​ എ​ന്ന​ത്​ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണ്. അ​ടു​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫിൈ​ൻ​റ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ആ​റു​ സീ​റ്റി​ലും യു.​ഡി.​എ​ഫ്​ ജ​യി​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ട​പെ​ടു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newsMullapally Ramachandran
News Summary - Mullapally ramachandran press meet-Kerala news
Next Story