ഭരണപ്പിഴവ് എടുത്തുകാട്ടി പ്രതിപക്ഷം; ദേശസുരക്ഷയിലൂന്നി മോദി
text_fieldsന്യൂഡൽഹി: കരയും കടലും ആകാശവും മാത്രമല്ല, ബഹിരാകാശവും സംരക്ഷിക്കുന്ന ചൗക്കീദാർ. ലേ ാക്സഭ തെരഞ്ഞെടുപ്പിൽ കാവൽക്കാരെൻറ കരുതലും ശക്തിയും സ്വയം എടുത്തുകാട്ടി പ്രച ാരണവേദികളിൽനിന്ന് പ്രചാരണവേദികളിലേക്ക് പറക്കുകയാണ് പ്രധാനമന്ത്രി നരേന് ദ്ര മോദി. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ചായവിൽപനക്കാരെൻറ ലാളിത്യമാണ് മോദി പ്രസംഗിച്ച തെങ്കിൽ, ചൗക്കീദാറുടെ കൈയിൽ എല്ലാം ഭദ്രമെന്ന് പറഞ്ഞുഫലിപ്പിക്കാനാണ് ഇക്കുറി ശ്ര മം.
ചൗക്കീദാർ പോയാൽ ഇന്ത്യക്കു മുന്നിൽ അപകടം പതിയിരിക്കുന്നുവെന്നാണ് ജനത്തിനു ള്ള മുന്നറിയിപ്പ്. തെരഞ്ഞെടുപ്പുരംഗത്ത് ഉൾപ്പേടിയുടെ അന്തരീക്ഷം നിറക്കുന്നതിലാണ് ശ്രദ്ധ. താൻ പോകണമെന്ന് ആഗ്രഹിക്കുന്ന പാകിസ്താെൻറയും ഭീകരരുടെയും കൈയിലെ ചട്ടുകമാണ് പ്രതിപക്ഷമെന്ന് മോദി വോട്ടർമാരെ ഉണർത്തുകയാണ്. ആദ്യഘട്ട വോെട്ടടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണയോഗങ്ങളിൽ പെങ്കടുക്കുന്ന നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളുടെ പ്രമേയം ദേശസുരക്ഷയാണ്.
ഒറ്റദിവസത്തെ പ്രസംഗങ്ങളിൽ 10 തവണ ദേശസുരക്ഷപ്രശ്നങ്ങൾ സംസാരിച്ച മോദി ഭരണത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും സംസാരിച്ചത് മൂന്നു തവണ മാത്രം. ദേശസുരക്ഷയുടെ ചൗക്കീദാറായി കൈയടിയും വോട്ടും നേടാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യത്തിന് കാരണം ഏഴു പതിറ്റാണ്ടു ഭരിച്ച കോൺഗ്രസ്. രാജ്യത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് മോദി.
ബാലാകോട്ട് പ്രഹരത്തിെൻറ പശ്ചാത്തലം വിവരിച്ച് സൈനികരെയും ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചു വിജയിച്ച സാഹചര്യം വിവരിച്ച് ശാസ്ത്രജ്ഞരെയും മോദി പ്രശംസിക്കുന്നു. ‘ധീരമായ’ ഇൗ നീക്കത്തെ വിമർശിക്കുന്ന പ്രതിപക്ഷം പാകിസ്താനെയും ഭീകരരെയും സഹായിക്കുകയാണ് ചെയ്യുന്നതെന്ന് കൂട്ടിച്ചേർക്കുന്നു.
ചൗക്കീദാർ ചോർ ഹെ എന്ന പ്രസ്താവന മുദ്രാവാക്യമാക്കി മാറ്റുന്നതിൽ വിജയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മോദിയുടെ പിടിപ്പുകേടുകൾ ചൂണ്ടിക്കാട്ടി ഇതിനെയെല്ലാം മറികടക്കാനുള്ള പ്രയത്നമാണ് നടത്തുന്നത്. വാരാണസിയിൽനിന്ന് ജയിച്ച നരേന്ദ്ര മോദി അഞ്ചു വർഷത്തിനിടയിൽ അവിടത്തെ ഒറ്റ ഗ്രാമംപോലും സന്ദർശിച്ചിട്ടില്ലെന്നാണ് യു.പിയിൽ അടിക്കടി പ്രചാരണ യോഗങ്ങൾ നടത്തിവരുന്ന പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിലെ കർഷകരെ കടക്കെണിയിലാക്കിയ േമാദി, കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ‘മിനിമം വരുമാന’ വാഗ്ദാനത്തെ അപഹസിക്കുകയാണെന്ന് കൂട്ടിച്ചേർക്കുന്നു. എന്നാൽ, അഞ്ചു വർഷത്തെ ഭരണനേട്ടങ്ങളേക്കാൾ വീര്യത്തോടെ, മിസൈലും പടക്കോപ്പും ഭീകരതയും പാകിസ്താനുമൊക്കെയായി നേരിടുന്നതിലാണ് മോദിയുടെ ശ്രദ്ധ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
