മോദി വന്നു; ശൗര്യം കൂട്ടി ദീദി
text_fieldsകൊൽക്കത്ത: കരുത്തരായ എതിരാളികളാണ് മമതക്ക് എന്നും ഹരം. അവരെ നേരിടുേമ്പാഴാണ് ബംഗാളിെൻറ ഉരുക്കുവനിതയുടെ ശൗര്യം കൂടുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലു വിളിച്ച് സ്വന്തം പാർട്ടിയുമായി പുറത്തുവന്നതും ദശകങ്ങൾ നീണ്ട, മറുവാക്കില്ലാത്ത സി. പി.എം വാഴ്ചക്ക് അന്ത്യംകുറിച്ച് ബംഗാൾ ഭരണം പിടിച്ചതുമെല്ലാം അവരുടെ അത്തരം വിജ യങ്ങളിൽ ചിലത്. മുട്ടുേമ്പാൾ ശക്തനുമായി തന്നെ മുട്ടുക എന്ന ദീദീ ചര്യയിൽ ഇന്നത്തെ എതിരാളി സാക്ഷാൽ നരേന്ദ്ര മോദി തന്നെ. നിർദയം ആക്രമിക്കുന്ന രണ്ടു നേതാക്കൾ നേർക്കുനേർ നിൽക്കുേമ്പാൾ ബംഗാളിലെ തെരഞ്ഞെടുപ്പ് പോരിന് വിശാലമായ മാനങ്ങൾ ൈകവരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മുേമ്പ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ.
അധികാരമുപയോഗിച്ചുള്ള കേന്ദ്രത്തിെൻറ ഇടപെടലുകൾക്കെതിരെ ശക്തിയുക്തം മമത പിടിച്ചുനിന്നു. ഇരുവരുടെയും പരസ്പര നീരസം തെരഞ്ഞെടുപ്പ് ഗോദയിലേക്കും പടരുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം സിലിഗുരിയിൽ കണ്ടത്.
ബംഗാളിെൻറ വികസനം തടയുന്ന സാന്നിധ്യമെന്നാണ് സിലിഗുരി റാലിയിൽ മമതയെ മോദി വിശേഷിപ്പിച്ചത്. ‘‘ബംഗാളിന് ഒരു സ്പീഡ് ബ്രേക്കറുണ്ട്. ദീദി എന്നാണ് അവരെ വിളിക്കുന്നത്. ബംഗാളിെൻറ വികസനത്തിന് തടയിടുന്ന സാന്നിധ്യമാണ് ഇൗ ദീദി’’ -മോദി പറഞ്ഞു. കേന്ദ്രത്തിെൻറ ആയുഷ്മാൻ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിൽനിന്ന് ബംഗാളിനെ തടഞ്ഞത് മമതയാണെന്നും മോദി ആരോപിച്ചു.
കണക്കുകൾ ഉടനടി തീർക്കുന്ന പ്രകൃതമാണ് ദീദിക്ക്. മോദിക്ക് മറുപടി പറയാൻ കൂച്ച്ബിഹാറിലെ ദിൻഹതിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലേക്ക് അവർ ഹെലികോപ്ടറിൽ പറന്നിറങ്ങി. ബശിർഹത് മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥിയും ബംഗാളി സിനിമ താരവുമായ നുസ്റത്ത് ജഹാനും അവർക്കൊപ്പമുണ്ടായിരുന്നു. മോദിയുടെ ആരോപണങ്ങൾക്ക് ആ റാലിയിൽവെച്ച് അവർ അക്കമിട്ട് മറുപടി പറഞ്ഞു. ‘കാലാവധി കഴിഞ്ഞ പ്രധാനമന്ത്രി’ എന്ന പരിഹാസത്തോടെയാണ് അവർ മോദിയെ സംബോധന ചെയ്തത്.
‘മോദി നുണ പറയും, ഞാൻ പറയില്ല’ -ഇടിമുഴക്കം പോലെയുള്ള കരഘോഷത്തിനിടെ മമത മുരണ്ടു. ‘കഴിയുമെങ്കിൽ എെന്ന പിടിക്കാൻ ശ്രമിക്കൂ. കഴിയുമെങ്കിൽ എന്നെ തൊടാൻ ശ്രമിക്കൂ.’- മോദിക്കുള്ള നേരിട്ടുള്ള വെല്ലുവിളിയിലേക്ക് സ്വരം മാറി. രാജ്യത്തോടുള്ള തെൻറ കൂറുതെളിയിക്കാൻ പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
