എം.എം. ഹസൻ രാഹുലിനെ കണ്ടു
text_fieldsന്യൂഡൽഹി: കെ.പി.സി.സി ഇടക്കാല അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ എം.എം. ഹസൻ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി, കേരളത്തിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുമായി ചർച്ച നടത്തി.
സംഘടന തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുല്ലപ്പള്ളിയെ കണ്ടത്. കേരളത്തിലെ സംഘടന പ്രശ്നങ്ങൾക്കു ഹൈകമാൻഡും വിവിധ ഗ്രൂപ്പുകളും നിർദേശിക്കുന്ന പരിഹാരം തെരഞ്ഞെടുപ്പാണ്. അത് ഏതു രീതിയിൽ വേണമെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് അതോറിറ്റിയാണ്. നേരത്തെ, നടത്തിയ അംഗത്വ വിതരണത്തിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്താൻ കഴിയുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. മേയ് 15 വരെ പുതിയ അംഗങ്ങളെ ചേർക്കാൻ സാവകാശമുണ്ട്.
ഇടതുഭരണം ബാഹ്യശക്തികൾ െകെയടക്കിയതായി എം.എം. ഹസൻ വാർത്താലേഖകരോട് പറഞ്ഞു. മൂന്നാറിൽ എത്രയുംവേഗം കൈയേറ്റം ഒഴിപ്പിച്ചിെല്ലങ്കിൽ ശക്തമായ സമരത്തിനിറങ്ങും.കോൺഗ്രസുകാർ ഉൾപ്പെടെ ആരു കൈയേറ്റം നടത്തിയാലും ഒഴിപ്പിക്കണമെന്നാണു പാർട്ടി നിലപാട്. മൂന്നാറിലെ കൈയേറ്റങ്ങൾക്കു പിന്നിൽ സി.പി.എമ്മാണെന്നു കോൺഗ്രസ് പറഞ്ഞുവന്നത് ശരിയെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നതെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
