Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനരേന്ദ്രമോദി പ്രതിഷേധ...

നരേന്ദ്രമോദി പ്രതിഷേധ വിമർശനങ്ങളെ ഭയപ്പെടുന്നുവെന്ന് എം.എം ഹസൻ

text_fields
bookmark_border
നരേന്ദ്രമോദി പ്രതിഷേധ വിമർശനങ്ങളെ ഭയപ്പെടുന്നുവെന്ന് എം.എം ഹസൻ
cancel

തിരുവനന്തപുരം: പ്രതിഷേധ സ്വരങ്ങളെ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും ഭയപ്പെടുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പ്രതിപക്ഷ വേട്ടക്കെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയപരമായ പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയും, കേന്ദ്രസർക്കാറിന്റെ വർഗീയതക്കും ഫാസിസത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന പ്രതിഷേധിക്കുന്ന നേതാക്കളെ കള്ള കേസുകളിൽ കുടുക്കി നിശബ്ദ്ധരാക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സംഘ പരിവാർ ശക്തികൾ ഗൂഢാലോചന നടത്തുന്നത്.

രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും . നിരന്തരമായി കേന്ദ്ര സർക്കാർ വേട്ടയാടുന്നത് എക്കാലവും ദളിത് ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയും , ഫാസിസത്തിനെതിരെയും വർഗീയതക്കെതിരെയും സന്ധിയില്ലാ സമരം ചെയ്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു,

പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നുള്ളതിന്റെ അവസാനത്തെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസും കോടതിവിധിയും, 2019 ൽ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ നാലു വർഷങ്ങൾക്കിപ്പുറം ഗുജറാത്തിലാണ് രണ്ടുവർഷം തടവു ശിക്ഷക്ക് വിധിച്ചിരിക്കുന്നതെന്നും ഓർക്കണം ,രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും പുറത്താക്കുകയുംഅടുത്ത തെരഞ്ഞെടുപ്പിൽമത്സരിക്കുന്നത് അയോഗ്യനാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് കേന്ദ്ര ഭരണകൂടത്തിനുള്ളത്.

ഇതിനെതിരെ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും ഉണർന്നു പ്രവർത്തിക്കണമെന്നും മതേതര ശക്തികൾ കേന്ദ്രസർക്കാരിനെതിരെയും വർഗീയ ഫാസിസത്തിനെതിരെയും ശക്തമായ സമരങ്ങൾക്ക് സജ്ജമാവണമെന്നും എം എം ഹസൻ വ്യക്തമാക്കി ,

രാഷ്ട്രീയ ജനതാദൾ വൈസ് പ്രസിഡണ്ട് നൗഷാദ് തോട്ടുകര അധ്യക്ഷത വഹിച്ചു . ഐക്യ ജനാധിപത്യമുന്നണി നേതാക്കളായ സലിം പി.മാത്യു( കേരള ഡെമോക്രാറ്റിക് പാർട്ടി ), അഡ്വ : സനൽ കുമാർ (ആർ.എസ്.പി ) രാഷ്ട്രീയ ജനതാദൾ നേതാക്കളായ, ഡോ:ജോർജ് ജോസഫ്,ബിനു പഴയചിറ, ചോലക്കര മുഹമ്മദ്,എ.ജെ ഷൈല,സിന്ധു രഘുനാഥ്, ബിജു തേറാട്ടിൽ,എം.പി ഷാഹുൽ ഹമീദ്, ചന്ദ്രൻ, എ.പി യുസഫ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HasanRahul Gandhi
News Summary - MM Hasan says that Narendra Modi is afraid of protests
Next Story